രാമന്റെ മുമ്പിൽ സ്വയം സമർപ്പണം

Print Friendly, PDF & Email
രാമന്റെ മുമ്പിൽ സ്വയം സമർപ്പണം

Vibhishna Surrenders Rama

ജ്യേഷ്ഠൻ തന്റെ സദുപദേശങ്ങൾ നിരാകരിച്ചു എങ്കിലും ഒരിക്കൽക്കൂടി രാവണന്റെ ഹൃദയപരിവർത്തനം വരുത്താൻ വിഭീഷണൻ ശ്രമിച്ചു. കാര്യാലോചനാ സഭാതലത്തിൽ ചെന്ന് രാവണന്റെ പാദത്തിൽ വീണ് സംഭവങ്ങളുടെ ഗതി എങ്ങ നെയെന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് വിഭീഷണൻ യാചിച്ചു പറഞ്ഞു. രാവണ കോപാധികൃമുണ്ടായി. അയാൾ സഹോദരന്റെ നെഞ്ചിൽ തൊഴിച്ചിട്ട് വിഭീഷണൻ രാജദ്രോഹിയാണെന്നു കുറ്റാരോപണവും നടത്തി.

ഈ അപമാനം താങ്ങാൻ വിഭീഷണനു കഴിഞ്ഞില്ല. അയാൾ നാലു വിശ്വസ്തസേവകരുമൊന്നിച്ച് സഭവിട്ടു പുറത്തുവന്ന് അവർക്ക് യോജിക്കത്തക്ക ഉത്തമമായ സ്ഥാനം രാമന്റെ പാദാന്തികമാണെന്നു നിശ്ചയിച്ച് ആകാശമാർഗ്ഗേണ സമുദ്രതരണം ചെയ്തു വാനരസൈന്യത്തിനു സമീപം എത്തി.

കാവൽഭടന്മാരായ വാനരന്മാർ ആകാശത്തു ദർശിച്ച അഞ്ചു കറുത്തരൂപികളെ കൊല്ലുന്നതിന് തയ്യാറായി ആകാശത്തുനിന്നുതന്നെ വിഭീഷണൻ വിളിച്ചു പറഞ്ഞു “ഞങ്ങൾ ശത്രുക്കളല്ല. രാമന്റെ പാദങ്ങളിൽ ശരണം പ്രാപിക്കാനായി ഞങ്ങൾ വന്നിരിക്കയാണ്’ എന്ന്. ഇങ്ങനെ പറഞ്ഞു താഴേയ്ക്കു വന്ന അവർ രാജസന്നിധിയിലേക്കു ആനയിക്കപ്പെട്ടു.

വിഭീഷണൻ രാമന്റെ പാദങ്ങളിൽ പ്രണമിച്ചു രക്ഷയ്ക്കായി അഭ്യർത്ഥിച്ചു.

ഇതുകണ്ട് സുഗ്രീവൻ ശക്തിയായി പ്രതിഷേധിച്ചു. തങ്ങളുടെ അണികളിൽ ഇവരെക്കൂടി ഒരിക്കലും പ്രവേശിപ്പിക്കരുതെന്ന് അയാൾ പറഞ്ഞു. “ഈ അഞ്ചു പേരും രാവണന്റെ ചാരന്മാരാണ്. അവരെ ഉടൻ വധിക്കണം”. രാമൻ ശാന്തനായി ഇരുന്ന് ലക്ഷ്മണൻ, അംഗദൻ, ഹനുമാൻ ഇവരുടെ ഉപദേശം ആരാഞ്ഞ് ലക്ഷ്മണന് ഇതിൽ പ്രതിഷേധമാണ്. അംഗദൻ ഇക്കാര്യം മുതിർന്നവരുടെ അഭിപ്രായ ത്തിനു വിട്ടു. എന്നാൽ ഹനുമാൻ പറഞ്ഞു. “യജമാനന്മാരായ നിങ്ങളെക്കാൾ കൂടുതൽ അറിവ് എനിക്കില്ല. എന്റെ അഭിപ്രായം കൂടി ആവശ്യപ്പെട്ടതുകൊണ്ടു പറയുകയാണ്. വിഭീഷണനെ സ്വീകരിക്കാവുന്നതാണ്” എന്ന്. “ഞാൻ ലങ്കയി ലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ വസതിയിൽ നിന്നു വേദമന്ത്രോച്ചാരണങ്ങൾ കേൾക്കുകയുണ്ടായി. നിത്യവും ഈശ്വരപ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്നതായും കണ്ടു. ഒരു ഈശ്വരഭക്തനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൂടാതെ രാവണന്റെ ദുഷ്കൃത്യങ്ങളെ അദ്ദേഹം എപ്പോഴും പ്രതികൂലിക്കുകയും ചെയ്തിരുന്നു.

ഇതുകേട്ടിട്ടും സുഗ്രീവൻ മാനസാന്തരം വരാതെ പറഞ്ഞു. “പ്രഭോ! സ്വന്തം സഹോദരനുമായി മത്സരിക്കുന്ന ഒരുവനെ നമുക്ക് എങ്ങനെ വിശ്വസിക്കാം? നാളെ നമ്മളോടും ഇത് ആവർത്തിച്ചാലോ? എന്ന്.

രാമൻ പുഞ്ചിരിച്ചു പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ ചരിത്രം ഇത്രവേഗം മറന്നുവോ? സ്വസഹോദരനോടുമൽസരച്ച് നിങ്ങൾ എന്നോടുചേർന്നില്ലേ?

പ്രിയ സ്നേഹിതാ, രാവണനെ ഉപേക്ഷിച്ചുപോരാൻ വിഭീഷണന് കാരണം ഉണ്ടാകും എന്നാൽ നമ്മെ ഉപേക്ഷിച്ചു പോകുന്നതിന് കാരണം ഉണ്ടാവുകയില്ല. പോരെങ്കിൽ ക്ഷത്രിയനെന്ന നിലയ്ക്ക് അഭയം അർത്ഥിച്ചുവരുന്നവനു അതുനൽകുക എന്റെ ധർമ്മവുമാണ്.”

എന്നു പറഞ്ഞിട്ട് വിഭീഷണനെ തന്റെ മുമ്പിലേയ്ക്ക് വിളിച്ച് ആശ്ലേഷം ചെയ്തു. സ്ഥിരമായ സ്നേഹബന്ധം വാഗ്ദാനം ചെയ്തു. സമുദ്രജലം കൊണ്ടുവരാൻ വാനരൻമാരോട് ആജ്ഞാപിച്ചു. ലളിതമായ ചടങ്ങിൽ വിഭീഷണനെ ലങ്കാരാജാവായി അദ്ദേഹം അഭിഷേകവും ചെയ്തു.

സുഗ്രീവൻ പിന്നെയും സംശയാലുവായി ചോദിച്ചു, രാവണൻ തനാനെ വന്ന് അങ്ങയോട് അഭയം ചോദിച്ചാൽ എന്തുചെയ്യും? ഉടൻ രാമൻ പ്രതിവചിച്ചു: “തീർച്ച യായും അതും അനുവദിക്കും. അയാൾക്ക് ഞാൻ എന്റെ അയോദ്ധ്യാരാജ്യം കൊടു ക്കും.” എന്ന്.

എല്ലാവരും ഈ സൽഗുണസമ്പത്തിൽ അത്ഭുതപ്പെട്ടുനിന്നുപോയി.

ചോദ്യങ്ങൾ :

  1. വിഭീഷണൻ രാവണന്റെ രാജസദസ്സുപേക്ഷിച്ചതിനെന്താണു കാരണം ?
  2. സുഗ്രീവന്റെ സംശയങ്ങൾ എന്തെല്ലാം? രാമൻ അവ ദൂരീകരിച്ചത് എങ്ങനെ ?
  3. വിഭീഷണന് പ്രവേശനം നൽകുന്നതിൽ രാമൻ പ്രകടിപ്പിച്ച സൽഗുണം എന്തെല്ലാം ?

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു