ധർമ്മാചരണം

Print Friendly, PDF & Email
ധർമ്മാചരണം

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി

ഘട്ടം 2: “ഇപ്പോൾ നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് ബോധവാന്മാരാകൂ. നിങ്ങളുടെ ശ്വാസകോശം നിറച്ച് ഒരു ദീർഘനിശ്വാസം എടുക്കുക. എന്നിട്ട് നിങ്ങളുടേതായ സമയമെടുത്ത്, പതുക്കെ ശ്വാസം വിടുക. നിങ്ങളുടെ കണ്ണുകൾ സൌമ്യമായി അടച്ചിരിക്കട്ടെ, നിങ്ങൾ ശ്വസിക്കുമ്പോൾ, ശുദ്ധമായ സുഖപ്പെടുത്തുന്ന ഊർജ്ജം സന്തോഷവും സ്നേഹവും സമാധാനവും നിറച്ചു നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതായി സങ്കൽപ്പിക്കുക. നിങ്ങൾ ശ്വാസം വിടുമ്പോൾ, ദുഃഖം, ക്ഷീണം, കോപം, ശല്യം, ഭയം, വിരസത, അസൂയ അല്ലെങ്കിൽ മറ്റെന്തെങ്കിലും അസുഖകരമായ വികാരങ്ങൾ ശ്വാസത്തോടൊപ്പം പുറത്തേക്കു വിട്ട് നിങ്ങളെ സന്തോഷവാനും ആശങ്കകളിൽ നിന്നും മുക്തനാക്കുന്നു എന്ന് സങ്കൽപ്പിക്കുക . ഇത് 3 അല്ലെങ്കിൽ 4 തവണ ആവർത്തിക്കുക നിങ്ങളെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ശ്വാസത്തോടോപ്പും പുറത്തേക്കു വിടുകയും, അകന്നുപോകുകയും ചെയ്യുന്നു.

ഘട്ടം 3: നിങ്ങളുടെ തലയ്ക്ക് ഏകദേശം മൂന്നിഞ്ച് ഉയരത്തിൽ വെളുത്ത വെളിച്ചമുള്ള ഒരു വെള്ളച്ചാട്ടം സങ്കൽപ്പിക്കുക.
അത് നിങ്ങൾക്ക് ചുറ്റും താഴോട്ട് ഒഴുകുന്നത് അനുഭവിക്കുക, അത് എത്ര വ്യക്തമാണെന്നും അത് എങ്ങനെ തിളങ്ങുന്നുവെന്നും കാണുക… അത് കൃത്യമായി നിങ്ങളിലൂടെ ഒഴുകി, ഏതെങ്കിലും തരത്തിലുള്ള അസുഖകരമായ വികാരങ്ങൾ കഴുകി കളയുന്നു സങ്കൽപ്പിക്കുക എന്നു… കുളിർമ്മയും ഉന്മേഷവും തോന്നുന്നു

അത് നിങ്ങളുടെ തലയിലൂടെ കടന്നുപോകുമ്പോൾ, അത് അസുഖകരമായ ചിന്തകളെ കഴുകിക്കളയുന്നു. നിങ്ങളുടെ നെഞ്ചിലൂടെയും ഹൃദയത്തിലൂടെയും… നിങ്ങൾക്ക് നല്ല ആരോഗ്യവും കരുതലുള്ള മനോഭാവവും നൽകുന്നു… നിങ്ങളുടെ കൈത്തണ്ടിലൂടെ നിങ്ങളുടെ കൈകളിലേക്ക്… അങ്ങനെ നിങ്ങളുടെ കൈകൾ കൂടുതൽ സഹായിക്കുകയും മറ്റുള്ളവർക്കു നൽകുകയും ചെയ്യുന്നു. … നിങ്ങളുടെ വയറിലൂടെ താഴേക്ക്…

അതിനാൽ നിങ്ങൾ കഴിക്കുന്നതും കുടിക്കുന്നതും ശുദ്ധവും പുതുമയുള്ളതുമാകാൻ നിങ്ങൾ കൂടുതൽ ശ്രദ്ധിക്കുന്നു… താഴേക്ക് നിങ്ങളുടെ കാലുകളിലേക്കും കാൽപാദങ്ങളിക്കും. അവ ശക്തരും മറ്റുള്ളവർക്ക് നിങ്ങളുടെ സഹായം ആവശ്യമുള്ളിടത്തേക്ക് പോകാൻ തയ്യാറുള്ളവരുമായി മാറുന്നു… ശോഭയാർന്ന വെളുത്ത വെളിച്ചം നിങ്ങളിലൂടെ ഒഴുകുന്നു, നിങ്ങൾക്ക് വളരെ സന്തോഷവും സംതൃപ്തിയും തോന്നുന്നു. നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു നല്ല വ്യക്തിയാണെന്ന് അറിയുക.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക, തീയതിയും സമയവും അവരോട് പറയുക.

(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു