ഗാന്ധാരി എന്ന സദ് വൃത്ത

Print Friendly, PDF & Email
ഗാന്ധാരി എന്ന സദ് വൃത്ത

കുരുക്ഷേത്രയുദ്ധം അവസാനിച്ചു. ധ്യതരാഷ്ട്രരുടെ മക്കളെല്ലാം യുദ്ധത്തിൽ മരിച്ചു. വിജയികളായ പാണ്ഡവൻമാരുടെ കൂടാരത്തിൽ ഉറങ്ങിക്കിടന്നിരുന്ന പാണ്ഡ വസന്താനങ്ങൾ, സ്നേഹിതർ ഇങ്ങനെയുള്ളവരെല്ലാം കൂട്ടക്കൊലയിൽപ്പെട്ട് കഴിഞ്ഞ രാത്രിയിൽ നിര്യാതരായി. ശൂന്യവും നിരാശാജനകവുമായി നേരം പുലർന്നു. കൃഷ്ണനും പാണ്ഡവരും യാതൊരു ക്ഷതവും കൂടാതെ വിജയികളായി ശേഷിച്ചിട്ടുണ്ട്. എന്നാൽ അവരുടെ ചുറ്റും അവരുടെ ശുഭപ്രതീക്ഷകൾ മരണപ്പെട്ടു കിടക്കുകയായിരുന്നു. സിംഹാസനം പാണ്ഡവർക്കു ലഭിച്ചു, എന്നാൽ പിൻതുടർച്ചാവകാശികൾ ഇല്ലാത്ത സിംഹാസനമായിരുന്നു അത്. ഭരണാധികാരം ഉറപ്പായെങ്കിലും ഗൃഹാന്തരീക്ഷം ശൂന്യ മായിരുന്നു.

എതിർഭാഗത്തും കൗരവരുടെയെല്ലാം മരണത്തിൽ ദുഃഖിതരായി അലമുറയിടുന്ന സ്ത്രീജനങ്ങൾ മാത്രമേ ഉള്ളൂ. ഇവ കണ്ട് ജേതാക്കൾ നടുങ്ങി നിൽക്കുകയാണ്. നൂറു ധാർത്തരാഷ്ട്രന്മാരും നിരനിരയായി യുദ്ധഭൂമിയിൽ മരിച്ചുകിടക്കുകയാണ്.

സ്ഥാനം, പ്രായം, തങ്ങളുടെ അന്ധത്വം, വ്യത്യസ്തരൂപത്തിലുള്ള വ്യസനാ തീരേകം ഇവകൾ എല്ലാം കൊണ്ടും പ്രത്യേകതകളുണ്ടായിരുന്ന ധൃതരാഷ്ട്രരും പത്നി ഗാന്ധാരിയും മറ്റുള്ളവരിൽ നിന്നും അകന്ന് രാജകീയരഥത്തിൽ ഇരുന്നിരുന്നു. പരാജിതരുടെ മേധാവികളായിരുന്നവർ, രക്തബന്ധത്താൽ വിജയകക്ഷിയുടേയും അഗ്രിമസ്ഥാനത്തിന് അർഹരാണ്. യുധിഷ്ഠിരാദികൾ ചേർന്ന് ധൃതരാഷ്ട്രരേയും പത്നിയേയും സന്ദർശിക്കുന്നത് വിജയികൾ എന്നതിലേറെ വിധേയർ എന്ന നിലയിലാകാനാണു സാദ്ധ്യത. അങ്ങനെ രാജാവ് ധർമ്മനിഷ്ഠയിൽ രാജത്വം നേടിയിരുന്നതിനാൽ ജനങ്ങൾ ഇപ്പോൾ നാമകരണം ചെയ്ത ധർമ്മരാജാവ് നാലുസഹോദരൻമാരാലും അനുഗതനായി. ദ്രൗപതി കൃഷ്ണൻ എന്നിവരും ഒന്നിച്ചു ഗാന്ധാരി ധ്യതരാഷ്ട സന്നിധിയിൽ എത്തി. അദ്ദേഹം അവരുടെ പാദം തൊട്ടുവന്ദിച്ച് നിശബ്ദനായി നിന്നു.

ഈ കഠിന ദുഃഖാവസ്ഥയിലും ഗാന്ധാരിയുടെ അവസ്ഥ രാജ്ഞിപദവിയുടെ ആഭി ജാത്യത്തോടു കൂടിയുള്ളതായിരുന്നു. ഭർത്താവായ ധ്യതരാഷ്ട്രർ ജന്മനാ അന്ധനാണ്. അതിനാൽ ആ മഹതിയും ഭർത്താവിനോടുള്ള ഭക്തിനിമിത്തം ഒരു അനുഷ്ഠാനം കൊണ്ട് കണ്ണു ബന്ധിച്ച് സ്വയം അന്ധത്വം വരിയ്ക്കയും ആ നില അന്ത്യം വരെ തുടരുകയും ചെയ്തിരുന്നു. ഈ അനുഷ്ഠാനം കൊണ്ട് അഗാധമായ ആദ്ധ്യാത്മിക ഉൾക്കാഴ്ച അവർക്കു ലഭിച്ചിരുന്നു. അവരുടെ ശബ്ദം വിധി കല്പിതം പോലെയാണ്. അവർ പറയുന്നതെന്തും അങ്ങനെ തന്നെ സംഭവിക്കും. അക്കാര്യത്തിൽ ഒരു വീഴ്ചയും വന്നിരുന്നില്ല. യുദ്ധകാലത്തു പ്രതിദിനം രാവിലെ വിജയം ആശംസിച്ചു കിട്ടാനായി പുത്രൻ ദുര്യോധനൻ അവരുടെ മുമ്പിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. അപ്പോഴൊക്കെയും അവർ പറഞ്ഞിരുന്നു. “മകനെ വിജയം ധർമ്മത്തെ പിൻ തുടരും” എന്ന്.

കുരുക്ഷേത്രത്തിൽ വച്ച് വംശനാശം ഭവിക്കുമെന്ന് ഗാന്ധാരിക്കു യുദ്ധാരംഭ ത്തിൽത്തന്നെ അറിവുള്ളതാണ്. എന്നാൽ ദൃഢചിത്തയായ അവർ ഇപ്പോഴും ദുഃഖിക്കുന്നത് സ്വസന്താനങ്ങളുടെ മരണത്തിലല്ല, പ്രത്യുത ഭർത്താവായ രാജാവിന്റെ ദുഃഖവും അദ്ദേഹത്തിന്റെ നിസ്സഹായതാ ബോധവും കണ്ടിട്ടുമാത്രമാണ്. ധൃതരാഷ്ട്രർ ദുർബലനും ദുരാഗ്രഹിയും ആയിരുന്നില്ലെങ്കിൽ ഇന്നത്തെ ദാരുണമായ അവസ്ഥ അനുഭവി ക്കേണ്ടിവരികയില്ലായിരുന്നു എന്നും അവർക്കു വിശ്വാസമുണ്ട്. അവരുടെ മനഃശക്തി ഒരിക്കലും ചഞ്ചലപ്പെട്ടിരുന്നില്ല. ഹൃദയത്തിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ധാർമ്മിക മൂല്യങ്ങളെക്കാൾ കാര്യമായി ഈ സാമ്രാജ്യവിഭൂതികളെ അവർ വീക്ഷിച്ചിരുന്നില്ല. അവരുടെ ഭർത്താവ് സ്വയംകൃതമായ അപഥസഞ്ചാരത്തിൽ കൂടിയാണെങ്കിലും ഇപ്പോൾ അനുഭവിക്കുന്ന ഈ ദുരവസ്ഥയിൽ ഞെരിഞ്ഞുതകരുന്ന ഈ അഭിശപ്തമുഹൂർത്ത ത്തിൽ അദ്ദേഹത്തോടു കരുണാർദ്രമായ മനോഭാവം അവർ കാട്ടിയിരുന്നു. സർവ്വ ലോകത്തേയും ഘനഗംഭീരമായും തീവ്രതയോടെയും പരിഗണിച്ചുവന്ന ഗാന്ധാരി സ്വഭർത്താവിനു ഭവിച്ച ദുഃഖത്തിൽ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തുന്ന, ദയാപൂർണ്ണതയോടെയും ഉദാരതയോടെയും പെരുമാറുന്ന ഉത്തമപത്നിയായിരിക്കുന്നു. സങ്കല്പാതീതമായ ദുരിതാവസ്ഥയിലാണ് അവർ ഇപ്പോൾ വന്നുചേർന്നിരിക്കുന്നത്. ഇത്രയും കാലം സദ് വൃ ത്തി കൊണ്ട് സ്വയമേ തന്നെ ആർജ്ജിതമായിരിക്കുന്ന തപശക്തിയും ഇപ്പോഴത്തെ കഷ്ടകാല പ്രേരിതമായി നശിപ്പിക്കപ്പെടുമോ എന്നും അവർക്ക് തോന്നിയിരുന്നു.

യുധിഷ്ഠിരൻ ഇപ്പോൾ ഗാന്ധാരിയെ നേരിൽ കണ്ട് വന്ദിക്കുന്നതിനു സമീപിക്ക യാണ്. അവരുടെ വികാരപൂർണ്ണമായ വീക്ഷണം നേരിട്ട് ഏൽക്കുന്നത് അദ്ദേഹത്തിന് ദോഷകരമാകും. അതിനാൽ അവർ തലകുമ്പിട്ട് കൈകൾ കൊണ്ട് കണ്ണു പൂർണ്ണമായി മറച്ചു. എന്നിട്ടും യുധിഷ്ഠിരന്റെ പാദത്തിന്റെ അരുകിൽ അവരുടെ നോട്ടം എത്തിയതു കാരണം ആ ഭാഗത്ത് ഒരു തീപ്പൊള്ളലിന്റെ അടയാളം കാണുകയുണ്ടായി എന്നു പറയപ്പെടുന്നു. അത്രമാത്രം ഭയങ്കരമായിരുന്നു ആ വീക്ഷണം.

പാണ്ഡവമാതാവായ കുന്തിയോടും, ദ്രൗപതിയോടും കരുണാർദ്രതയോടെ തന്നെ ഗാന്ധാരി സംഭാഷണം ചെയ്തു. പിന്നീട് എല്ലാവരെയും തിരസ്ക്കരിച്ചു കൊണ്ട് അവർ കൃഷ്ണനെ നേരിട്ടു. അദ്ദേഹത്തോടുള്ള സംഭാഷണത്തിൽ മറ്റു സംയമനങ്ങളൊന്നും ആവശ്യമായിരുന്നില്ല. ഭഗവാന്റെ കൈകളിൽ പിടിച്ചുകൊണ്ട് അവർക്ക് എല്ലാവരെയും നോക്കാം. വിചാരിക്കാം. ഹൃദയം തുറന്നു സംസാരിക്കുകയും ചെയ്യാം. “പങ്കജാക്ഷ” അവർ പറഞ്ഞുതുടങ്ങി. “എന്നോടൊന്നിച്ചുള്ള എന്റെ പുത്രിമാ

രാണ് ഈ സ്ത്രീകൾ. വിധവകളായിത്തീർന്ന അവർ മുടിയഴിച്ചിട്ട് ഉറക്കെ സങ്കടകരമായി നിലവിളിക്കുന്നത് അങ്ങു കേൾക്കുന്നില്ലേ? അവർ ഓരോരുത്തരും അവരവരുടെ ഭർത്താവിനെ, മക്കളെ, സഹോദരന്മാരെ, ഭാരതത്തിലെ പുരുഷകേസരികളെ, മൃത

മായിക്കിടക്കുന്നതുകണ്ട് അലമുറയിടുന്നു. ഈ യുദ്ധഭൂമിയാകമാനം, വിധവകളാകപ്പെട്ട ഭാര്യമാർ ഭവനരഹിതരാകപ്പെട്ട മാതാക്കൾ ഇവരെയൊക്കെക്കൊണ്ടു നിറഞ്ഞിരിക്കുന്നതു കണ്ടാലും.

ഇവിടെക്കിടക്കുന്ന ശരീരങ്ങളെല്ലാം ജീവനുള്ള കാലത്ത് ഉജ്ജ്വലിക്കുന്ന അഗ്നി സമാനന്മാരായ യോദ്ധാക്കളുടേതാണ്. ശവംതീനി മൃഗങ്ങൾ സ്വതന്ത്രമായി ഇപ്പോൾ ഈ ശരീരങ്ങൾക്കിടയിൽ പ്രവേശിച്ചുതുടങ്ങുമല്ലോ? ഈ യുദ്ധഭൂമി എത്ര ഭയങ്കരമായിരിക്കുന്നു. കൃഷ്ണാ ഇവയൊക്കെ കണ്ടിട്ട് എന്റെ ശരീരം വെന്തുരുകുന്നു. സർവ്വ ശക്താ! അയ്യോ ഈ ഭൂമി തന്നെ ഇപ്പോൾ ശൂന്യമായിപ്പോയല്ലോ. കൃഷ്ണാ രണ്ടു മഹാസൈന്യങ്ങളും ഇവിടെ ആഹുതി ചെയ്യപ്പെട്ടല്ലോ. അവർ ഇങ്ങനെ പരസ്പരം കൊന്നൊടുങ്ങുമ്പോൾ എന്തുകൊണ്ടാണ് അങ്ങ് കണ്ണടച്ചു കളഞ്ഞത്? ഈ ദുരന്തം സംഭവിക്കാൻ അവിടുന്ന് എന്തിനാണ് അനുവദിച്ചത്? ഇങ്ങനെ ഗാന്ധാരി വിലപിച്ചു.

ഗാന്ധാരി വിലാപം അവസാനിപ്പിച്ചപ്പോൾ ഭഗവാൻ അവരെ പ്രേമപൂർവ്വം നോക്കി മന്ദഹസിച്ചു. പുരുഷോത്തമൻ കുനിഞ്ഞുനിന്ന് രാജ്ഞിയോടു പറഞ്ഞു. “ഹേ ഗാന്ധാരിദേവി എഴുന്നേൽക്കു. നിങ്ങളുടെ ഹൃദയത്തിൽ ദുഃഖത്തിന് ഇടം കൊടുക്കാതിരിക്കു. ദുഃഖപ്രകടനം അതിനെ ഇരട്ടിപ്പിക്കുകയേയുള്ളൂ. ഒന്നാലോചിച്ചുനോക്കൂ. ബ്രാഹ്മണ സ(തീ പ്രസവിക്കുന്ന മകൻ സന്ന്യാസവൃത്തിക്കു പോകുന്നു. പശു പ്രസവിക്കുന്ന കാളക്കുട്ടികളെ വണ്ടിവലിക്കുന്നതിനു ഉപയോഗിക്കുന്നു, ഒരു വേലക്കാരി പ്രസവിക്കുന്ന മകൾ വേലക്കാരിയായിത്തീരുന്നു. അതുപോലെ ക്ഷത്രിയ സ്ത്രീയുടെ പുത്രൻമാരും ജനനാൽ തന്നെ യുദ്ധത്തിൽ മരണപ്പെടാൻ വിധിക്കപ്പെട്ടവരാണ്.

കൃഷ്ണന്റെ വാക്കുകൾ നിശ്ശബ്ദയായി നിന്ന് ഗാന്ധാരി ശ്രദ്ധിച്ചു. അവയുടെ ആന്തരാർത്ഥം വേണ്ടവണ്ണം ഗ്രഹിക്കുകയും ചെയ്തു. എന്നാൽ ശൂന്യതയും തീ(വദുഃഖവുമാണ് ഉള്ളിലും പുറത്തും അവർക്ക് അനുഭവപ്പെട്ടത്. തീവ്രവിരക്തിയോടെ വനത്തിലേയ്ക്കു പോവുക എന്ന ഒരു മാർഗ്ഗല്ലാതെ മറ്റൊരു പോംവഴിയും അവർക്കു തോന്നിയില്ല. ഇക്കഴിഞ്ഞ മഹത്തായ സംഭവപരമ്പരകളിൽ ഹൃദയം ശുദ്ധീകരിക്കപ്പെട്ടും ഭൂമിയിൽ കാണപ്പെട്ടതെല്ലാം അയഥാർത്ഥമാണെന്നു ബോദ്ധ്യപ്പെട്ടും അവർ മറ്റൊരു മറുപടിയും പറയാനില്ലാതെ മൗനിയായി.

ധ്യതരാഷ്ട്രർ, യുധിഷ്ഠിരൻ തുടങ്ങി ജീവിച്ചിരിക്കുന്നവർ എല്ലാവരും ഗാന്ധാരിയും ചേർന്ന് സംഭവിച്ചുപോയ ഒരു ബുദ്ധിശൂന്യതമൂലം ഉണ്ടായ ദുഃഖത്തെ ഉള്ളിൽ ഒതുക്കി, മൃതരായ ബന്ധുക്കളുടെയും സ്നേഹിതരുടേയും അപരക്രിയകൾ ചെയ്യുന്നതിന് നദിയുടെ തീരത്തേയ്ക്കു നീങ്ങി.

Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: