വിശ്വാമിത്രൻ

Print Friendly, PDF & Email
വിശ്വാമിത്രൻ (മാത്സര്യം)

നമ്മുടെ പുരാണേതിഹാസങ്ങളിൽ അതിപ്രശസ്തമായി പ്രതിപാദിച്ചിട്ടുള്ള ഒരു മഹർഷിയാണ് വിശ്വാമിത്രൻ. എന്നാൽ അദ്ദേഹത്തിന്റെ ക്ഷിപ്രകോപവും അസൂയയും കാരണം അനേകം തവണ കഠിനതപസ്സുകൊണ്ട് നേടിയെടുത്ത തപശ്ശക്തിയും മനഃശ്ശ ക്തിയും നശിക്കാൻ ഇടവന്നിട്ടുണ്ട്.

ആദ്യമായി രാജാവായിരിക്കുമ്പോൾത്തന്നെ കാമധേനുവിന്റെ ഉടമസ്ഥത ഉണ്ടായിരുന്ന വസിഷ്ഠമഹർഷിയോട് അസൂയയായി. ഒരു മഹർഷി ആയിക്കഴിഞ്ഞ ശേഷവും അദ്ദേഹത്തിന് കോപം വന്നു. മനുഷ്യരും ദേവൻമാരും വസിഷ്ഠരെ ബ്രഹ്മർഷി എന്നും വിശ്വാമിത്രനെ രാജർഷി എന്നും വ്യത്യസ്ഥമായി പ്രശംസിച്ചതായിരുന്നു അതിനുകാരണം. സുദീർഘമായ കഠിന തപസ്സിനു വിലയില്ലാതായിത്തീർന്നിരിക്കയാണ് എന്നുവന്നിരിക്കുന്നു. അസൂയ കാരണം വസിഷ്ഠനെ നിഗ്രഹിക്കണമെന്ന് വിശ്വാമിത്രനും തീരുമാനിച്ചു.

Vishwamitra hearing Vasishtha

നല്ല നിലാവുള്ള ഒരു രാത്രിയിൽ വിശ്വാമിതൻ വസിഷ്ഠന്റെ ആശ്രമത്തിലേയ്ക്ക് പോയി വസിഷ്ഠൻ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. വിശ്വാമിത്രൻ പല ഇടങ്ങളിലും ശത്രുവിനെ അന്വേഷിച്ചു നടന്ന് അവസാനം പത്നി അരുന്ധതിയുമൊത്ത് ബ്രഹ്മർഷി ഇരിക്കുന്നതു കണ്ടു. വിശ്വാമിത്രൻ ഒരു മരത്തിന്റെ മറവിൽ കയ്യിൽ കൊലക്കത്തിയുമായി മറഞ്ഞുനിന്നു. വസിഷ്ഠന്റേയും അരുന്ധതിയുടേയും സംഭാഷണം അദ്ദേഹത്തിന് വ്യക്തമായി കേൾക്കാമായിരുന്നു. അരുന്ധതി പറയുകയാണ്. “പതിദേവാ! ഇവിടെ ഈ കുളിർമ്മയും ശാന്തതയും ഉള്ള രാത്രിയിൽ ഇരിക്കുന്നത് ഉന്മേഷദായകമായി അവിടുത്തേയ്ക്ക് തോന്നുന്നില്ലേ?” പ്രിയ പത്നി, ശരിയാണ്. നമ്മുടെ ആത്മമിത്റമായ വിശ്വാമിത്രന്റെ തപഫലം ഇതുപോലെ അത്രയധികം സന്തോഷദായകമായിരി ക്കുന്നു. ഇതായിരുന്നു. വസിഷ്ഠന്റെ മറുപടി

ഈ സംഭാഷണം അധികസമയം കേട്ടു നിൽക്കാൻ വിശ്വാമിത്രനു ശക്തിയില്ലായിരുന്നു. അതിനാൽ ഓടിച്ചെന്ന് വസിഷ്ഠന്റെ കാൽക്കൽ അദ്ദേഹം പ്രണമിച്ചു. വധോദ്യുക്തനായി വന്ന താൻ എന്താണ് കേട്ടത്? പശ്ചാത്താപത്തിന്റെ പരമ കോടിയിൽ ചെന്നുചേർന്നു വിശ്വാമിത്രൻ. അതീവ വാത്സല്യത്തോടെ വസിഷ്ഠൻ വിശ്വാമിത്രനെ തോളിൽ പിടി ച്ചെഴുന്നേല്പിച്ചുകൊണ്ടു പറഞ്ഞു. “അല്ലയോ ബ്രഹ്മർഷേ എഴുന്നേൽക്കു” എന്ന്. വിശ്വാമിത്രന്റെ ഒരേ ഒരു ആഗ്രഹം ഈ സംബോധനയിൽ നിർവഹിക്കപ്പെട്ടു. ബ്രഹ്മർഷി പദം കിട്ടിയത് കോപവും അസൂയയും മാത്സര്യവും ഉപേക്ഷിച്ചതിനു ശേഷമാണ്.

ചോദ്യങ്ങൾ:
  1. വിശ്വാമിതൻ രാജാവായിരുന്നപ്പോൾ വസിഷ്ഠനോട് അസൂയ തോന്നാൻ എന്തായിരുന്നു. കാരണം?
  2. തപസ്സിന്റെ ശക്തി അദ്ദേഹത്തിന് എങ്ങിനെ നശിച്ചു?
  3. അദ്ദേഹത്തിനു മാനസാന്തരം വന്നത് എങ്ങനെ?
  4. അദ്ദേഹത്തിനു ബ്രഹ്മർഷി പദം എപ്പോൾ കിട്ടി?

Source- Stories for Children- II Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു