ജോവൻ ഓഫ് ആർക്

Print Friendly, PDF & Email
ജോവൻ ഓഫ് ആർക്

ഫ്രാൻസ് രാജ്യത്തിലെ ഒരു പ്രവിശ്യയാണ് ലൊറെയിൽ. ആ ദിക്കിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജാക്വീസ്ഡി ആർക് എന്ന പേരിൽ ഒരു കൃഷിക്കാരൻ ജീവിച്ചിരുന്നു. അയാളുടെ മകളാണ് ഇരുപതുവയസ്സുണ്ടായിരുന്ന ജൊവാൻ. ചെറുപ്പകാലം മുതൽ തന്നെ ഏകാകിനിയായിട്ടാണ് അവൾ വളർന്നത്. മനുഷ്യസഹവാസമില്ലാതെ ദിവസങ്ങൾ പലതും അവൾ ആടുമാടുകളെ മേച്ചു കഴിഞ്ഞിരുന്നു. ചില ദിവസങ്ങളിൽ വെളിച്ചം കടക്കാത്ത ഗ്രാമീണദേവാലയത്തിൽ അനേകം മണിക്കൂറുകൾ പ്രാർത്ഥിക്കുകയും ചെയ്തുവന്നിരുന്നു. അങ്ങിനെയുള്ള അവസരങ്ങളിൽ ചില അവ്യക്ത രൂപങ്ങൾ അവിടെ പ്രത്യക്ഷപ്പെടുന്നതായും അവളോടു സംഭാഷണം ചെയ്യുന്നതായും അവൾക്കു തോന്നും. ജോവാൻ അസാധാരണമായ ദർശനങ്ങൾ കാണുന്നുണ്ടെന്നും മാലാഖമാരും ചില ദേവതകളും അവളോടു സംഭാഷണം ചെയ്യുന്നു എന്നും ഗ്രാമീണരും വിശ്വസിച്ചു. പോന്നു.

Joan of Arc Praying in the Church

ഡാഫിനെ രക്ഷിക്കാൻ അവൾ പോകണമെന്ന് ഒരു ദിവസം ഒരു അശരീരി ശബ്ദം നിർദ്ദേശിക്കുന്നത് ജോവാൻ കേട്ടു. അവൾ ഇത് പിതാവിനെ അറിയിച്ചു. പള്ളി മണികൾ മുഴങ്ങിക്കൊണ്ടിരിക്കവേയാണ് ഈ അശരീരി അവൾ കേട്ടത്. ഇങ്ങനെയുള്ള അലൗകിക കാഴ്ചകളെയും ശബ്ദങ്ങളേയും അവൾ പൂർണ്ണമായി വിശ്വസിച്ചിരുന്നു.

ജോവാൻ, എനിക്കു തീർച്ചയുണ്ട്. ഇതു വെറും മാനസിക സങ്കൽപമാണെന്ന്. ഒരു നല്ല ഭർത്താവിന്റെ മേൽനോട്ടം ഇനി നിനക്ക് ആവശ്യമാണ്. പിതാവ് ഇങ്ങനെ താക്കീതു ചെയ്തു.

ഞാൻ വിവാഹം ചെയ്യുകയില്ല. ഞാൻ ഡാഫിനെ സഹായിക്കാൻ പോകും. ജോവാൻ മറുപടി പറഞ്ഞു. അവൾ അമ്മാവനുമൊന്നിച്ച് യാത്രയായി. ഡാഫിന്റെ സമീപത്തേയ്ക്കു അവളെ എത്തിക്കുന്നതിനു കഴിവുള്ള ബാകി കോർട്ട് എന്ന പ്രഭുവിനെ കാണാനായിട്ടായിരുന്നു ഈ യാത്ര. പ്രഭുവിന്റെ ഗൃഹത്തിൽ എത്തുന്നതിന് അവർക്കു സുദീർഘമായ യാത്ര ചെയ്യേണ്ടിവന്നു. ഒരു സാധുവായ കൃഷിവല കന്യക തന്നെ കാണുന്നതിനായി നിൽക്കുന്ന വിവരം ഗ്രേറ്റുകാവൽക്കാർ പ്രഭുവിനെ അറിയിച്ചപ്പോൾ അവളെ പറഞ്ഞയയ്ക്കാനാണ് അദ്ദേഹം ആദ്യം ആജ്ഞാപിച്ചത്. പെട്ടെന്ന് നിശ്ചയം മാറ്റിയിട്ട് ജോവിനെ വരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡാഫിൻ വസിക്കുന്ന ചിനോൺ നഗരത്തിലേയ്ക്ക് അവളെ അയയ്ക്കാമെന്നുതന്നെ വിചാരിച്ച് ഇതിലേയ്ക്കുള്ള യാത്രയ്ക്ക് രണ്ടാളുകളേയും തുണയ്ക്ക് പ്രഭു അയച്ചു. അവൾ പുരുഷവേഷമാണ് ധരിച്ചിരുന്നത്. കയ്യിൽ വാളും ഉണ്ടായിരുന്നു.

ചിനോൺ നഗരത്തിൽ എത്തി ഡാഫിനെ കണ്ടു. ശത്രുക്കളെ പരാജയപ്പെടുത്തി “റീംസ്” പ്രവിശ്യയിലെ രാജാവാക്കി അദ്ദേഹത്തെ വാഴിക്കണമെന്നുള്ള ഈശ്വരാജ്ഞ പ്രകാരമാണ് അവൾ വന്നത് എന്ന് അറിയിച്ചു. ഏതാനും പണ്ഡിതന്മാരും പുരോഹിത ന്മാരുമായി ഡാഫിൻ കാര്യം ചർച്ചചെയ്തു. അവളെ അവർ ചോദ്യം ചെയ്തതിൽ അവർക്ക് എന്തൊക്കെയോ അസാധാരണ ശക്തിയുണ്ടെന്നും ബോദ്ധ്യമായി.

Joan, The Maid of Orleans

ജൊവാൻ കുതിരപ്പുറത്തു കയറി വീണ്ടും യാത്രയായി. “ഓർലീൻസ് നഗരത്തിൽ എത്തി, വെള്ളക്കുതിരപ്പുറത്തു കയറി തിളങ്ങുന്ന കവചം ധരിച്ച് അരയിൽ വാളും തൂക്കിയിട്ട് മുന്നിൽ വെള്ളക്കൊടിയും പിടിച്ചായിരുന്നു അവളുടെ യാത്ര .നഗരത്തിന്റെ രക്ഷാസൈന്യത്തിന് ആവശ്യമായ ആഹാരപദാർത്ഥങ്ങളും കരുതിക്കൊണ്ട്. ഒരു വലിയ സംഘം ഭടന്മാരും അവളെ അനുഗമിച്ചിരുന്നു. ഓർലീൻസ് പട്ടണത്തെ ഒരു ഇംഗ്ലീഷ് സൈന്യം അവരോധിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോൾ.

ആ നഗരത്തിലെ പ്രാകാരത്തിനു മുകളിൽ നിൽക്കുന്ന ജോവാനെക്കണ്ട്, “കന്യക വന്നിരിക്കുന്നു, അവൾ നമ്മെ രക്ഷപ്പെടുത്തും’ എന്നു വിളിച്ചു പറഞ്ഞു. ഈ ഉത്സാഹ പ്രകടനവും കന്യകയുടെ ദർശനവും ഇംഗ്ലീഷുകാരിൽ ഭയം ഉളവാക്കി. അവളുടെ സൈന്യം അനായാസേന ശത്രുനിരഭേദിച്ച് ഓർലീൻസിൽ കടന്നു.

അപ്പോൾ മുതൽ അവളെ ഓർലീൻസിന്റെ കന്യക’ എന്നാണ് അറിയപ്പെട്ടിരുന്നത്.

കുറച്ചുനാൾ അവിടെ താമസിച്ചതിനുശേഷം ഒരു ദിവസം അവൾ ഫ്രഞ്ച് പടയാളികളെ. നയിച്ച് പട്ടണത്തെ അവരോധിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷുകാരെ എതിർത്തു. പരാജയപ്പെടുത്തി ഓടിച്ചു. തുടർന്നുണ്ടായ അനവധി യുദ്ധങ്ങളിലും അവൾ ഇംഗ്ലീഷുകാരെ തോല്പിച്ചു.

അവസാനം “ഓർലീൻസിലെ കന്യകയും” ഡാഫിനും റീംസ് പ്രവിശ്യയിൽ എത്തി. അവിടത്തെ വലിയ പള്ളിയിൽ വെച്ച് ഡാഫിൻ കിരീടം സ്വീകരിച്ച്, ചാൾസ് ഏഴാമനായിത്തീർന്നു. പിന്നീടു കന്യക രാജാവിന്റെ പാദങ്ങളിൽ വിനീതമായി പ്രണാമം ചെയ്തു. എന്റെ കർത്തവ്യം ഞാൻ ചെയ്തു. ഇനി മടങ്ങി വീട്ടിൽ പോവാൻ അനുവദിക്കുക എന്ന ഒരു ഉപകാരം മാത്രം ചെയ്യണം. എന്ന് അവൾ പറഞ്ഞു. എന്നിരുന്നാലും ഒരു നല്ല ധനാഗമ മാർഗ്ഗം രാജാവ് അവൾക്ക് ദാനം ചെയ്തു.

ജോവാൻ അവളുടെ ഗ്രാമത്തിലേയ്ക്കു മടങ്ങി നിർദ്ദോഷമായ ആട്ടിടയ പ്രവൃത്തി തുടർന്നുപോകാൻ അവൾ കൂട്ടാക്കിയില്ല. പിന്നെയും അവൾ രാജാവിനെ സഹായിച്ചു പോന്നു. എന്നിരുന്നാലും മതനിഷ്ഠയോടും നിസ്വാർത്ഥതയോടും കൂടിയ ഒരു ലളിത ജീവിതമാണ് അവൾ നയിച്ചുവന്നത്. അവസാനം അവൾ ഇംഗ്ലീഷുകാരുടെ വലയിൽപ്പെട്ടു. അവർ അവളെ അഗ്നിക്കിരയാക്കി.

ആ അഗ്നിക്ക് അവളുടെ ജീവൻ നശിപ്പിക്കാൻ കഴിഞ്ഞുവെങ്കിലും അവൾ ആർജ്ജിച്ച പ്രവൃത്തി പദ്ധതിയെയോ ചൈതന്യത്തെയോ നശിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അവളുടെ രാജ്യസ്നേഹവും നേതൃത്വമഹിമയും ഫ്രഞ്ചു ജനതയ്ക്ക് ഏറെ നാൾ മാർഗ്ഗ ദീപമായിരുന്നു. തൽഫലമായി ചെറിയ ചെറിയ വിജയങ്ങളിൽക്കൂടി അനുക്രമമായി ഫ്രഞ്ചുകാർ ഇംഗ്ലീഷുകാരിൽ നിന്നും അവസാനം സ്വാതന്ത്ര്യം നേടിയെടുത്തു.

ചോദ്യങ്ങൾ :
  1. ജോവാൻ കേട്ടതായ ശബ്ദത്തെക്കുറിച്ച് അവൾ എന്താണു മനസ്സിലാക്കിയത് ?
  2. ഡാഫിന്റെ രാജധാനിയിലേയ്ക്ക് അവളെ ആരാണ് അയച്ചത് ?
  3. ഡാഫിൻ എന്താണു ചെയ്തത് ?
  4. ഓർലീൻസിന്റെ കന്യക എന്ന് അവൾക്കു പേരു കിട്ടിയതെങ്ങനെ ?
  5. ഡാഫിനെ അവൾ എങ്ങനെ സഹായിച്ചു ?
  6. ജോവാന് അവസാനം എന്തു സംഭവിച്ചു ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: