ചെടികൾക്കും അന്തഃപ്രചോദനമുണ്ട്
ചെടികൾക്കും അന്തഃപ്രചോദനമുണ്ട്
ഡോക്ടർ ജെ.സി. ബോസ് ഒരു ജന്തുശാസ്ത്രജ്ഞനായിരുന്നു. സസ്യങ്ങൾക്ക് അന്തഃപ്രചോദനശേഷിയുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ഭഗവാൻ ചന്ദ്രബോസ്സിന്റേയും അബലാ ബോസിന്റേയും പുത്രനായിരുന്നു ്് ജഗദീശചന്ദ്രബോസ്. ഭഗവാൻ ചന്ദ്രബോസ് തൊഴിൽ കൊണ്ട് ഒരു ന്യായാധിപനായിരുന്നു. എങ്കിലും അദ്ദേഹത്തിനു ശാസ്ത്രത്തിലും അതു സംബന്ധിച്ച ഗവേഷണങ്ങളിലും താല്പര്യ മുണ്ടായിരുന്നു.കൂടാതെ ഒരു വിദ്യാഭ്യാസവിചക്ഷണനും കൂടി ആയിരുന്നു. ലളിത ഹൃദയയായിരുന്നു മാതാവ് അബലാ ബോസ്.
ബംഗാളി മാധ്യമത്തിൽ പഠിത്തം നടത്തിയിരുന്ന ഒരു സ്കൂളിലേയ്ക്കാണ് ആദ്യം ജെ.സി. ബോസിനെ യച്ചത്. സാധുകുട്ടികളുമായി കളിച്ച് ഇടപഴകാൻ ഇത് സൗകര്യപ്പെട്ടു.. കൗമാരപ്രായത്തിൽ തന്നെ ജെ.സി. ബോസ് പലകാര്യങ്ങളിലും പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. മിന്നാമിനുങ്ങ് എന്താണ്? കാറ്റുവീശുകയും വെള്ളം ചലിക്കുകയും ചെയ്യുന്നതിനു കാരണമെന്ത്? ഇങ്ങനെ പലതും അദ്ദേഹം ചിന്തിച്ചിരുന്നു. കുളത്തിൽ മത്സ്യങ്ങളെയും തവളകളെയും വളർത്തി പരിശോധിച്ചു. മുളച്ചു തുടങ്ങുന്ന ചെടികളെ പിഴുത് മൂലവ്യൂഹം എങ്ങിനെ എന്നു നിരീക്ഷിച്ചു. അനേകം വളർത്തു മൃഗങ്ങളും അണ്ണാൻ, എലി, വിഷമില്ലാത്ത പാമ്പുകൾ ഇവയൊക്കെ അദ്ദേഹത്തിനു ണ്ടായിരുന്നു.
അദ്ദേഹത്തിന് ഒരു പരിചാരകനുണ്ട്. അയാൾ അനേകം വീരസാഹസിക കഥകൾ ബോസിനോടു പറയുക പതിവായിരുന്നു. അബലാ ബോസ് രാമായണം, മഹാഭാരതം കഥകളും പറഞ്ഞു കൊടുക്കുമായിരുന്നു. ഇങ്ങനെ അദ്ദേഹം ഭാരതത്തിന്റെ പൗരാണിക മാഹാത്മ്യത്തെ ബഹുമാനപൂർവ്വം കരുതുന്നതിനും ഇടവന്നു.
ഉന്നതവിദ്യാഭ്യാസത്തിനായി ജെ.സി. ബോസ് ഇംഗ്ലണ്ടിൽ പോയി. മടങ്ങിവന്ന് കൽക്കത്ത പ്രസിഡൻസി കോളേജിൽ ഉദ്യോഗം സ്വീകരിച്ചു. വളരെ കഷ്ടപ്പെട്ടു പണം ശേഖരിച്ച് സ്വന്തമായി ഗവേഷണത്തിനും മറ്റുമായി ഒരു പരീക്ഷണശാല ഉണ്ടാക്കി. ഗവേഷണത്തിനു തന്നെയും സ്വയം നിർമ്മിച്ചെടുത്ത ഉപകരണങ്ങളായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്.
വൈദ്യുതി അദ്ദേഹത്തിന്റെ പ്രമുഖവിഷയമായിരുന്നു. സസ്യങ്ങളിൽക്കൂടി വിദ്യുച്ഛക്തി കടത്തിവിട്ടാൽ അവയ്ക്കുണ്ടാകുന്ന ക്ഷോഭങ്ങളും അസഹ്യതകളും എങ്ങ നെയൊക്കെയാണെന്ന് പരീക്ഷണങ്ങളിൽക്കൂടി അദ്ദേഹം തെളിയിച്ചിട്ടുണ്ട്. വൈദ്യു തിസമ്പർക്കത്താൽ ചെടികൾക്കുണ്ടാകുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്ന ഒരു ഉപകരണവും അദ്ദേഹം ഉണ്ടാക്കി.
റോയൽ സൊസൈറ്റിയിൽ വെച്ച് അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ വ്യാഖ്യാനിച്ചു തെളിയിക്കാൻ അദ്ദേഹം ക്ഷണിക്കപ്പെട്ടു. വിഷം കുത്തിവച്ചാൽ ചെടികളും വേദന അനുഭവിക്കുന്നതും അവസാനം നശിക്കുന്നതും എങ്ങിനെയെന്ന് അദ്ദേഹം അവിടെ തെളിയിച്ചു. ചില ചെടികൾ നേരെ വളർന്നു നിൽക്കുന്നതും ചിലത് അപ്രകാരമല്ലാത്തതിനും എന്താണു കാരണമെന്നു അദ്ദേഹം വ്യാഖ്യാനിച്ചു കൊടുത്തു. ചെടികളെ സ്പർശിച്ചാൽ അവയിലുണ്ടാകുന്ന പ്രതികരണം എന്താണ് എന്നു നിരീക്ഷിച്ചറിയുന്നതിനുള്ള ഉപകരണം (യന്ത്രം) അദ്ദേഹം നിർമ്മിച്ചു. അക്കാലത്ത് ഒരു ഇന്ത്യൻ ശാസ് ത്രജ്ഞൻ അതിസൂക്ഷ്മതരങ്ങളായ ഇത്തരം ഉപകരണങ്ങൾ കണ്ടുപിടിച്ച് സംവിധാനം ചെയ്ത് പ്രാവർത്തികമാക്കുമെന്ന് ആരും കരുതിയിരുന്നില്ല. ചെടികൾ പ്രകാശം ആഗ്രഹിക്കുന്നു. ചൂട് കൂടുന്നതും കുറയുന്നതും അനുസരിച്ച് അവയുടെ അവയവങ്ങൾ ഉന്മൂല നിമീലനം ചെയ്യുന്നു എന്നിവയും അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
വേരുകളിൽക്കൂടിയല്ലാതെ ചെടികൾ ജലം ഉള്ളിലേയ്ക്ക് സ്വീകരിക്കുന്നു എന്നതും അദ്ദേഹം വ്യക്തമാക്കി. മനുഷ്യഹൃദയം വികസിക്കുന്നതും ചുരുങ്ങുന്നതും പോലെ ചെടികളുടെ കോശങ്ങൾക്കും സങ്കോചവികസന ശക്തികൾ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പാശ്ചാത്യ ശാസ്ത്രജ്ഞന്മാർ ബോസിനോട് ഇവയെപ്പറ്റി ചോദിച്ചപ്പോൾ “പൗരാണിക കാലം മുതൽക്കേ ഭാരതത്തിലെ പൂർവ്വികരായ ഋഷിവര്യന്മാർക്ക് ഇതൊക്കെ അറിവു ള്ളതാണ്; ആത്മാവിന്റെ ഏകത്വവും അവർ മനസ്സിലാക്കിയിരുന്നില്ലേ?’, ഇതായിരുന്നു. അദ്ദേഹത്തിന്റെ മറുപടി. തുടർച്ചയായി ഉപയോഗിച്ചാൽ ഒരു പുൽക്കൊടിപോലും ക്ഷീണിക്കും എന്നുള്ളതും അദ്ദേഹം തെളിയിച്ചു.
ടാഗോറും വിവേകാനന്ദനും ജെ.സി. ബോസിനെ സ്നേഹിക്കുകയും ഉപദേശി ക്കുകയും ചെയ്തിട്ടുണ്ട്. മരിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ ഒരു ആഗ്രഹം – യുവാക്കന്മാർക്ക് ശാസ്ത്രീയഗവേഷണം നടത്തുന്നതിന് ഒരു സ്ഥാപനം നിർമ്മിക്കുക – എന്നത് അദ്ദേഹം സാധിച്ചു.
ഇന്ത്യയിൽ മാത്രമല്ല, വിദേശങ്ങളിലും ശാസ്ത്രസംബന്ധമായ നിരവധി പ്രഭാഷണങ്ങൾ അദ്ദേഹം നടത്തി പ്രസിദ്ധി ആർജ്ജിച്ചിട്ടുണ്ട്. അനേകം പുസ്തകങ്ങൾ എഴുതുകയും ഏറ്റവും കൂടുതൽ യന്തോപകരണങ്ങൾ നിർമ്മിച്ചെടുക്കുകയും ചെയ്തിരുന്നു.
ചോദ്യങ്ങൾ :
- ജെ.സി. ബോസിന്റെ പിതാവിനെക്കുറിച്ച് എന്തറിയാം ?
- അദ്ദേഹത്തിന് പ്രത്യേക താല്പര്യമുള്ള വിഷയം എന്തായിരുന്നു ?
- ചെടികളെയും സസ്യങ്ങളെയും സംബന്ധിച്ച് അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾ എന്താണ്? അവ തെളിയിച്ചതെങ്ങനെ എന്നെഴുതുക ?
[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]