ഓം സഹനാവവതു ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
ഓം സഹനാവവതു ശ്ലോകം – പ്രവർത്തനം

പ്രവർത്തനത്തിന്റെ ലക്ഷ്യം: നമ്മൾ എല്ലാവരും പരസ്പര സഹകരണത്തോടെ ജീവിക്കുന്നവരാണ് എന്നും, ഒരു കൂട്ടമായി പരസ്പരം സഹായിച്ചു പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവൂ എന്നുമുള്ള കാര്യം ഗ്രൂപ്പ്-I കുട്ടികളെ പഠിപ്പിക്കാൻ.

ആവശ്യമുള്ള സാധനങ്ങൾ: ചാർട്ട് പേപ്പർ, കത്രിക, കളർ പെൻസിലുകൾ/ക്രയോണുകൾ, കടലാസ് പെൻസിലുകൾ, റബ്ബർ, വടി, പശ.

പ്രവർത്തനം:

  1. കുട്ടികളെ രണ്ട് ഗ്രൂപ്പുകളായി തിരിക്കണം.
  2. മുകളിൽ പറഞ്ഞ സാധനങ്ങൾ രണ്ട് ഗ്രൂപ്പിനും ക്രമമല്ലാതെ വിതരണം ചെയ്യുക. ഇനി ക്ലാസ്സിൽ ധാരാളം കുട്ടികൾ ഉണ്ടെങ്കിൽ കൂടുതൽ ഗ്രൂപ്പുകൾ ഉണ്ടാക്കാം. പക്ഷേ ഒരു ഗ്രൂപ്പിനു പോലും മുകളിൽ പറഞ്ഞിട്ടുള്ള എല്ലാ സാധനങ്ങളും കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, ആൺകുട്ടികളുടെ ഗ്രൂപ്പിന് ഓറഞ്ച് കളർ പെൻസിൽ, ചാർട്ട്, കത്രിക, കടലാസ് പെൻസിൽ എന്നിവ കൊടുക്കാം. പെൺകുട്ടികളുടെ ഗ്രൂപ്പിന് പച്ച കളർ പെൻസിൽ, കടലാസ് പെൻസിൽ, ചാർട്ട്, പശ എന്നിവയും കൊടുക്കാം.
  3. അതിനു ശേഷം ചെയ്യേണ്ട പ്രവര്‍ത്തനം വിവരിച്ചു കൊടുക്കുക : രണ്ട് ഗ്രൂപ്പും ചാർട്ട് പേപ്പറിൽ ഇന്ത്യൻ പതാക (ത്രിവർണ്ണ പതാക) വരച്ച്, കളർ കൊടുത്ത് അവസാനം വടിയിൽ അത് ഒട്ടിക്കണം.
  4. തുടക്കത്തിൽ ഓരോ ഗ്രൂപ്പിലെ കുട്ടികളും തങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും കിട്ടിയിട്ടില്ല എന്ന് പരാതി പറയാം. ഉദാഹരണത്തിന് ആൺകുട്ടികളുടെ ഗ്രൂപ്പ് പറയും ഞങ്ങൾക്ക് പച്ച കളർ പെൻസിൽ, പശ മുതലായവ ഇല്ല; പെൺകുട്ടികളുടെ ഗ്രൂപ്പ് ആവട്ടെ ഞങ്ങൾക്ക് ഓറഞ്ച് കളർ പെൻസിൽ, കത്രിക തുടങ്ങിയ സാധനങ്ങൾ കിട്ടിയിട്ടില്ല എന്ന് പറയും.അപ്പോൾ സാധനങ്ങൾ ആവശ്യാനുസരണം രണ്ട് ഗ്രൂപ്പിനും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കൊടുത്തു ഉപയോഗിക്കാം എന്ന് പറയാം. എന്നാൽ ഓരോ ഗ്രൂപ്പും പരസ്പരം എങ്ങനെയാണ് സഹകരിക്കുന്നത്/പെരുമാറുന്നത് എന്നുള്ള കാര്യം താൻ ശ്രദ്ധിക്കും എന്നുള്ള കാര്യം ഗുരുക്കന്മാർ കുട്ടികളോട് പറയരുത്. അങ്ങനെ ഓരോ കുട്ടികളും എങ്ങനെ പങ്കെടുക്കുന്നു എന്നും ആരെങ്കിലും പങ്കെടുക്കാതെ മാറി ഇരിക്കുന്നുണ്ടോ എന്നും വീക്ഷിക്കാം.
  5. രണ്ട് ഗ്രൂപ്പിനോടും പൂർത്തിയാക്കിയ ത്രിവർണ്ണപതാക ഏൽപ്പിക്കാൻ പറയുക, എന്നിട്ട് എല്ലാവരും ചേർന്ന് ഒറ്റ ഗ്രൂപ്പായി ദേശീയഗാനം ചൊല്ലുക.

ചർച്ചയ്ക്കായി ഉപയോഗിക്കാവുന്ന ചോദ്യങ്ങൾ

  1. പരസ്പരം സാധനങ്ങൾ കൈമാറിയപ്പോൾ സന്തോഷം തോന്നിയോ? എന്ന് കുട്ടികളോട് ചോദിക്കാം.
  2. അവരോട് ചോദിക്കാം, മറ്റ് ഗ്രൂപ്പിൽ നിന്ന് സാധനങ്ങൾ കടം വാങ്ങാതെ ത്രിവർണ്ണ പതാക പൂർത്തിയാക്കാൻ കഴിയുമായിരുന്നോ?
  3. ഒരു സംഘമായി പ്രവർത്തിച്ചപ്പോൾ എന്ത് അനുഭവപ്പെട്ടു എന്ന് അവരോട് ചോദിക്കാം. മറ്റു ഗ്രൂപ്പുകാർ ചെയ്തു കഴിഞ്ഞ് ആ സാധനങ്ങൾ തരുന്നത് വരെ ക്ഷമയോടെ കാത്തിരുന്നോ എന്ന് ചോദിക്കാം?
  4. അവർ തങ്ങളുടെ പതാക പൂർത്തിയാക്കുന്നതു വരെയും മറ്റെ ഗ്രൂപ്പിനെ കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കിയോ?
  5. അവർ മറ്റു ഗ്രൂപ്പിൽനിന്ന് മര്യാദ യോടു കൂടി ചോദിച്ചാണോ, അതോ നിർബന്ധിച്ചു സാധനങ്ങൾ വാങ്ങിയോ?

അനുമാനം

ജീവിതത്തിൽ വിജയിക്കണമെങ്കിൽ പരസ്പരം സഹായിച്ച് ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഗുരുക്കന്മാർ കുട്ടികളെ പറഞ്ഞു മനസ്സിലാക്കണം.

ഇതേ ആക്ടിവിറ്റി യിൽ ചെറിയ ഒരു മാറ്റം വരുത്തിയും ചെയ്യാം:

ഗുരു ഏറ്റവും പ്രധാനപ്പെട്ട ഒരു സാധനം വിതരണം ചെയ്യാതെ സ്വന്തം കയ്യിൽ തന്നെ സൂക്ഷിക്കുക. തത്കാലം പശ കൊടുക്കുന്നില്ല എന്നു വിചാരിക്കൂ. എന്നിട്ട് രണ്ട് ഗ്രൂപ്പിന്റെയും പതാക നിർമാണം ഏതാണ്ട് പൂർത്തിയായാൽ, അവസാന ഘട്ടത്തിൽ പതാക വടിയിൽ പശ കൊണ്ട് ഒട്ടിക്കാൻ മാത്രം അവരെ സഹായിക്കാം. അതിനു ശേഷം താഴെ കാണുന്ന പോലുള്ള ചോദ്യങ്ങൾ ചോദിക്കാം:

  1. നിങ്ങളുടെ പതാക നിർമ്മാണം പൂർത്തിയാക്കാൻ പശ ആവശ്യമായിരുന്നോ? (അതിന് അവരെ സഹായിച്ചത് ഗുരുവാണല്ലൊ)
  2. ഗുരുവിന് വെറും പശ കൊണ്ടുമാത്രം പതാക ഉണ്ടാക്കാൻ കഴിയുമായിരുന്നോ?

സ്വാമി ഊന്നി പറയുന്നു, ഇന്ദ്രിയങ്ങളുടെയും വികാരങ്ങളുടെയും പരിശീലനം എന്നത് ഗുരുവും ശിഷ്യരും ഒന്നിച്ച് സഹകരിക്കുന്ന ഒരു പ്രക്രിയയാണ്. മുകളിലെ ആക്റ്റിവിറ്റിയെ ആധാരമാക്കി, നല്ല അറിവുകൾ കരസ്ഥമാക്കാൻ ഗുരുക്കന്മാരും കുട്ടികളും ഒന്നിച്ചു പ്രവർത്തിക്കണം എന്ന കാര്യവും കുട്ടികൾക്ക് വിശദീകരിച്ചു കൊടുക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: