ചിന്ന കഥ ആമുഖം
“ഒക്ക ചിന്ന കഥ “ഈ മൂന്ന് തെലുങ്ക് വാക്കുകളുള്ള സ്വാമിയുടെ പ്രഭാഷണത്തിന്റെ അർത്ഥം, “ഒരു ചെറിയ കഥ” എന്നാണ്. എല്ലാവരും ജാഗരൂകരാണ്, എല്ലാ ഹൃദയങ്ങളും സജീവമാണ്. കാരണം, തുടർന്നുള്ള കഥ മനസ്സിനെ പ്രകാശിപ്പിക്കുന്നു. മന: സംഘർഷങ്ങളെ ലഘൂകരിക്കുന്നു. “ചിന്ന കഥ”, അതിന്റെ പ്രസക്തിയെക്കുറിച്ച് ചിന്തിച്ചാൽ മാത്രം മതി,ഭഗവാന്റെ വിദ്യാഭ്യാസ പ്രക്രിയയിലെ ഫലപ്രദമായ ഉപകരണമാണിത്. ഒരു ബാലൻ വ്യക്തി ആവുമ്പോൾ അനുവർത്തിക്കേണ്ട വ്യവഹാരങ്ങൾ,ഉപമകളും കഥകളും,പെരുമാറ്റ രീതികളും, എല്ലാം ഇതിലുണ്ട്.സ്നേഹത്തിന്റെ ആകാശത്തിൽ; കുറച്ചുപേരെ പറക്കാൻ സ്വാമി അനുവദിക്കുന്നു.അതിലെ കഥാതന്തു ഇഷ്ടപ്പെടുകയും അവയെ നമ്മുടെ ചിന്തയുടെ ഭാഗമാക്കുകയും ചെയ്യുന്നതുവരെ.
Ref:– എൻ. കസ്തൂരി, പ്രസന്തി നിലയം (late), 14.01.1978
ഭഗവാൻ അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ വിവരിച്ച ചിന്ന കഥകൾ പ്രചോദനകരവും,ഉന്മേഷമുയർത്തുന്നതുമാണ്.ദിവ്യപ്രഭാഷണങ്ങൾ ആകർഷകമാക്കുന്നതിനും പെട്ടെന്ന് മൂല്യാവബോധമുണ്ടാക്കുന്നതിനുമായി ബാൽവികാസ് സിലബസിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളെ പ്രചോദിപ്പിക്കുക, അതുവഴി ഉയർന്ന ധാർമ്മികമായ മൂല്യങ്ങൾക്കനുസൃതമായി അവർ ജീവിക്കും. ഈ കഥകൾ ഒരാളുടെ മനസ്സിലും ഹൃദയത്തിലും നിലനിൽക്കുന്നു. സ്വാമി അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ വിവിധ ആത്മീയ വസ്തുതകൾ വിശദീകരിക്കാൻ ഈ ചിന്ന കഥകളെ പലപ്പോഴും ഉപയോഗിക്കുമായിരുന്നു.എല്ലാവർക്കും മനസ്സിലാക്കാനും പ്രതിഫലിപ്പിക്കാനും കഴിയും.
ധാർമ്മികത വ്യക്തമാക്കുന്നതിനായി ഭഗവാൻ വിവിധ പ്രഭാഷണങ്ങളിൽ വിവരിച്ച അത്തരം അഞ്ച് ചിന്ന കഥകൾ (ആത്മീയ മൂല്യങ്ങൾ) ഈ ഭാഗത്തിൽ നൽകിയിരിക്കുന്നു.