ഗുരു കൃപ അനശ്വരമായ യശസ്സ് നൽകുന്നു
പ്രസിദ്ധനായ ശങ്കരാചാര്യരുടെ മുഖ്യരായ നാലു ശിഷ്യന്മാരായിരുന്നു തോദകൻ, ഹസ്തമാലകൻ, സുരേശ്വരൻ, പദ്മപാദൻ എന്നിവർ. ഇതിൽ പദ്മപാദൻ ഏറ്റവും അധികം താല്പര്യം കാണിച്ചത് ഗുരു പൂജയിലായിരുന്നു . പദ്മപാദന് പാഠങ്ങൾ ഹൃദിസ്ഥമാക്കുക അത്രയ്ക്കു ഇഷ്ടമല്ലായിരുന്നു.
പഠനത്തിൽ പിന്നോട്ടായതിനാൽ മറ്റുള്ളവർ അദ്ദേഹത്തെ പരിഹസിച്ചിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള ഗുരു ഭക്തി ഒരുതരി പോലും കുറഞ്ഞില്ല.
ഒരു ദിവസം പദ്മപാദൻ ഗുരുവിന്റെ വസ്ത്രങ്ങൾ അലക്കി ,നദിക്ക കുറുകെയുള്ള പാറയുടെ മുകളിൽ ഉണങ്ങാനിട്ടു.ഉണങ്ങിയ വസ്ത്രങ്ങൾ ഓരോന്നായി മടക്കി വെക്കുന്ന അദ്ദേഹം കണ്ടത് നദി അതിശക്തമായ വെള്ളപ്പൊക്കത്തിൽ അലറുന്നതാണ്. ഇതുകണ്ട അദ്ദേഹം പേടിച്ചു തന്റെ കാലുകൾ ഒന്നനക്കാൻ പോലുമാകാതെ നിശ്ചലനായി പാറക്കെട്ടിൽ തന്നെ നിന്നു. സമയം വൈകിക്കൊണ്ടിരുന്നു . ഗുരുവിനു അലക്കിയ വസ്ത്രങ്ങൾ വേണ്ടി വരും. അതിനാൽ പദ്മപാദൻ ആർത്തിരമ്പുന്ന നദി കടന്നു അക്കരെയെത്താൻ തന്നെ തീരുമാനിച്ചു. ഗുരുവിന്റെ അനുഗ്രഹം തന്റെ കൂടെ ഉണ്ടെന്നും അത് തന്നെ രക്ഷിക്കും എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. അദ്ദേഹം തന്റെ കാൽപ്പാദങ്ങൾ നദിയിലേക്ക് ഇറക്കി . അദ്ദേഹത്തിന്റെ പാദങ്ങൾ പതിയുന്ന വഴി ഒരു പടുകൂറ്റൻ താമര വിരിഞ്ഞു വന്നു. അദ്ദേഹത്തെ ആ താമര ഇതളുകൾ വഹിക്കുകയും നദിക്കക്കരെ എത്തിക്കുകയും ചെയ്തു. അന്നുമുതലാണത്രെ അദ്ദേഹം പദ്മത്തിന്റെ പദങ്ങളുള്ളവൻ , അഥവാ പദ്മപാദൻ എന്നറിയപ്പെടാൻ തുടങ്ങിയത് .
ഗുരുവിന്റെ കൃപയാൽ അദ്ദേഹം പിന്നീട് അറിവുകളെല്ലാം സ്വായത്തമാക്കുകയും പൗരാണിക ജ്ഞാനത്തിന്റെ തികഞ്ഞ വക്താവായി തിളങ്ങുകയും ചെയ്തു.
ഗുരുർ ബ്രഹ്മാ ഗുരുർ വിഷ്ണു
ഗുരുർ ദേവോ മഹേശ്വര:
[Source: China Katha – Part 1 Pg:2]
Illustrations by Ms. Sainee
Digitized by Ms.Saipavitraa
(Sri Sathya Sai Balvikas Alumni)