തലയണയുടെ കീഴിൽ
ഒരിക്കൽ ധനികനായ ഒരു വ്യാപാരി ഒരു അമ്പലത്തിൽ ഉത്സവം കൂടാൻ പുറപ്പെട്ടു. അയാളുടെ പേഴ്സ് കട്ടെടുക്കാൻ, ഒരു കള്ളൻ ഉത്സവം കൂടാൻ പോകുന്ന ഒരാൾ എന്ന വ്യാജേന, വ്യാപാരിയെ പിന്തുടർന്നു.
അന്ന് രാത്രി അവർ രണ്ടുപേരും ഒരു ധർമ്മശാലയിൽ തങ്ങി.
എല്ലാവരും ഉറങ്ങിയപ്പോൾ കള്ളൻ എല്ലായിടത്തും തിരയാൻ തുടങ്ങി പക്ഷേ വ്യാപാരിയുടെ പേഴ്സ് കിട്ടിയില്ല.
പിറ്റേദിവസം ഇത് അറിയാൻ വേണ്ടി കള്ളൻ വ്യാപാരിയോട് പറഞ്ഞു “നിങ്ങളുടെ പൈസ ഉള്ള പേഴ്സ് ഒക്കെ സൂക്ഷിച്ചോളൂ. ഇവിടെ കള്ളന്മാരുടെ ശല്യം ധാരാളമുണ്ട്.”
“അതെ, അതുകൊണ്ട് തന്നെ ഇന്നലെ രാത്രി നിങ്ങളുടെ തലയണയുടെ കീഴിലാണ് ഞാൻ എന്റെ പേഴ്സ് വെച്ചത്. അത് എത്ര സുരക്ഷിതം ആണെന്ന് കണ്ടോ?”എന്നും പറഞ്ഞുകൊണ്ട് വ്യാപാരി കള്ളന്റെ തലയണയുടെ കീഴിൽനിന്നും പേഴ്സ് എടുത്തു.
ദൈവം ആ വ്യാപാരിയെ പോലെയാണ്. ആത്മ ശാന്തിയും, ആത്മജ്ഞാനവും, സന്തോഷവും, നിറഞ്ഞ സഞ്ചി നമ്മുടെ തലയിൽ ഇട്ടിട്ടുണ്ടെങ്കിലും അജ്ഞാനികൾ ആയി നമ്മൾ അതൊക്കെ പുറത്തുതേടുന്നു.
പുറത്തുള്ളതിനെ ആഗ്രഹിക്കാതെ ഉള്ളിലുള്ള നിധിയെ തേടൂ..
[Ref: China Katha – Part 1 Pg:188]
Illustrations by Ms. Sainee
Digitized by Ms.Saipavitraa
(Sri Sathya Sai Balvikas Alumni)