ശാന്താകാരം ശ്ലോകം – പ്രവർത്തനം
- ശ്ലോകത്തിലെ ഓരോ വരികളും ഓരോ കാർഡിൽ എഴുതി വക്കുക.
- ഓരോ കുട്ടികളോടായി ഓരോ കാർഡ് വീതം എടുക്കാൻ പറയുക.
- ശേഷം കാർഡിൽ ഉള്ള വരി നോക്കി ശ്ലോകത്തിലെ വരികളുടെ ക്രമത്തിൽ അവരോട് തന്നെ നിൽക്കാനായി പറയുക.
- എല്ലാവരും നിന്ന ശേഷം ഓരോ കുട്ടികളോടായി അവരുടെ കാർഡിലെ വരി ഉറക്കെ ചൊല്ലാൻ പറയുക.
- ഇതുപോലെ വരികൾക്ക് പകരം ശ്ലോകാർത്ഥം എഴുതി ഇതേ കളി പരീക്ഷിക്കാവുന്നതാണ്.
ലക്ഷ്യം:
കൂടുതൽ വരികളുള്ള ശ്ലോകങ്ങൾ പഠിക്കാൻ ഇത്തരത്തിലുള്ള കളികൾ വളരെ ഗുണകരമാകും.