സ്വയം സഹായിക്കുന്നവരെ ദൈവം എപ്പോഴും സഹായിക്കും.
ഒരു സന്യാസി ഗ്രാമീണരുമായി ദൈവത്തെക്കുറിച്ചും അദ്ദേഹത്തിന്റെ കൃപയെക്കുറിച്ചും സംസാരിക്കുകയായിരുന്നു. “ദൈവം ദയുള്ളവൻ ആണ്, ദൈവം സ്നേഹമാണ്. ദൈവം ശക്തിയും ബലവും ആണ്, ”സന്യാസി അവരോട് പറഞ്ഞു “നിങ്ങൾ കുഴപ്പത്തിലാകുകയും നിങ്ങളുടെ ശക്തി പരാജയപ്പെടുകയും ചെയ്യുമ്പോഴെല്ലാം ദൈവത്തോട് പ്രാർത്ഥിക്കുക. ഈശ്വരൻ ർച്ചയായും സഹായിക്കും.”ശ്രോതാക്കളിൽ വണ്ടിക്കാരനായ രാംചരൻ ഇത് കേട്ടു ,അയാൾ ഒരു നല്ല ഹനുമാൻ ഭക്തൻ ആയിരുന്നു. ദൈവം തന്റെ ഭക്തരെ സഹായിക്കുന്നുവെന്ന് കേട്ടപ്പോൾ ദ്ദേഹത്തിന് വളരെ സന്തോഷം തോന്നി.
ഒരു മഴയുള്ള ദിവസം, രാംചരൺ അരി ബാഗുകൾ നിറച്ച തന്റെ കാളവണ്ടി ഓടിക്കുകയായിരുന്നു. കുറച്ച് ദൂരം പോയപ്പോളേക്കും വണ്ടിയുടെ രണ്ട് ചക്രങ്ങളും ചെളിയിൽ കുടുങ്ങി. രാംചരൺ പെട്ടന്ന് സന്യാസി പറഞ്ഞ വാക്കുകൾ ഓർത്തു. അയാൾ കണ്ണടച്ചു രണ്ട് കൈകളും കൂപ്പി പ്രാർത്ഥിച്ചു “ഓ ഹനുമാൻജി, ദയവായി വന്ന് എന്റെ വണ്ടി ചളിയിൽ നിന്ന്പു റത്തെടുത്താലും” കുറെ നേരം കഴിഞ്ഞു ഒരു ദൈവവും അവന്റെ മുമ്പാകെ പ്രത്യക്ഷപ്പെട്ടില്ല. അവൻ നിരാശനായി, മാത്രവുമല്ല ഹനുമാനോട് ദേഷ്യപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്തു.
പിനീട് അവന്റെ കോപം സന്യാസിക്ക് നേരെ തിരിഞ്ഞു. അദ്ദേഹം സന്യാസിയുള്ള ക്ഷേത്രത്തിലേക്ക് ഓടി “മഹാരാജ്, നിങ്ങളെല്ലാവരെയും വഞ്ചിച്ചു. ദൈവം ഒരിക്കലും മനുഷ്യനെ സഹായിക്കില്ല. എന്റെ വണ്ടി ചെളിയിൽ കുടുങ്ങി. സഹായത്തിനായി ഞാൻ പത്തു പ്രാവശ്യം ദൈവത്തോട് പ്രാർത്ഥിച്ചു, പക്ഷേ എല്ലാം വെറുതെയായി. ”എന്നിട്ട് കോപത്തോടെ സംഭവിച്ചതെല്ലാം അദ്ദേഹം വിശദീകരിച്ചു.
സന്യാസി ക്ഷമയോടെ രാംചരൺ പറഞ്ഞത് കേട്ടു. പിന്നെ, സഹതാപത്തോടെ പുറത്തുതലോടി സ്നേഹത്തോടെ പറഞ്ഞു, “എന്റെ മകനേ, നീ എത്രമാത്രം നിരാശനാണെന്ന് മനസിലായി. പക്ഷേ ഞാൻ പറഞ്ഞിരുന്നില്ലേ നിൻെറ എല്ലാ ശക്തിയും പരീക്ഷിച്ചതിന് ശേഷമാണ് ദൈവം സഹായത്തിനെത്തുകയെന്ന്? നീ ഒരു കിണറിനടുത്ത് നിന്നുകൊണ്ട്, “ഓ, എനിക്ക്ദാ ഹിക്കുന്നു, ദയവായി കുറച്ച് വെള്ളം തരൂ നിനക്ക് എന്ത് ലഭിക്കും? ഒന്നുമില്ല. നീ ഒരു കലം കിണറ്റിലേക്ക് താഴ്ത്തി വലിച്ചിടണം അപ്പോൾ മാത്രമേ നിനക്ക് കിണറ്റിൽ നിന്ന് വെള്ളം ലഭിക്കൂ. അതുപോലെ ദൈവത്തോടും നിൻെറ എല്ലാ ശക്തിയും ഉപയോഗിച്ചതിന്റെ ശേഷം മാത്രം സഹായത്തിനായി പ്രാർത്ഥിക്കുക.
രാംചരൻ തന്റെ വണ്ടിയിലേക്ക് ഓടി അയാൾ സ്വന്തം തോളുകൊണ്ട് ഒരു ചക്രം ശക്തിയോടെ തള്ളി വണ്ടി വലിക്കാൻ കാളകളെ പ്രേരിപ്പിച്ചു അതെ സമയം തന്നെ മറ്റൊരാൾ കൂടി ചക്രം വലിക്കാൻ രാംചരന് സഹായിക്കുന്നതായി തോന്നി. രാംചരൺ ആശ്ചര്യപ്പെട്ടു “ആരാണ് അത് തള്ളുന്നത്” ഞാൻ പ്രാർത്ഥിച്ച ഹനുമാൻജി ആയിരിക്കണം, “അദ്ദേഹം പറഞ്ഞു ഉടനെ രണ്ട്ച ക്രങ്ങളും ചെളിയിൽ നിന്ന് പുറത്തുവന്നു. കാളവണ്ടി സന്തോഷത്തോടെ ഓടാൻ തുടങ്ങി, കാളകളുടെ കഴുത്തിൽ ഇരുന്നു മണി കിലുങ്ങത്തിനനുസരിച്ച് രാംചരൺ ഹനുമാൻ സ്വാമിയോട് പ്രാർത്ഥന പാടി നന്ദി അറിയിച്ചു.
അതിനുശേഷം, രാംചരൺ തന്റെ സുഹൃത്തുക്കളോട് എപ്പോഴും പറയും “ദൈവത്തിന്റെ സഹായത്തിനായി പ്രാർത്ഥിക്കുന്നതിനു മുമ്പ് നിങ്ങളുടെ ബുദ്ധിയും ശക്തിയും ഉപയോഗിക്കുക. തീർച്ചയായും, ദൈവം വന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് ചെയ്യും. സ്വയം സഹായിക്കുന്നവരെ ദൈവം എപ്പോഴും സഹായിക്കുന്നു.
ചോദ്യങ്ങൾ:
- സഹായത്തിനായി ആദ്യം പ്രാർത്ഥിച്ചപ്പോൾ ദൈവം എന്തുകൊണ്ടാണ് രാംചരന്റെ സഹായത്തിന് വരാതിരുന്നത്?
- ദൈവം രാംചരണിനെ സഹായിച്ചത് എപ്പോഴാണ്?
- നിങ്ങൾക്ക് എപ്പോഴാണ് ദൈവത്തിന്റെ സഹായം ആവശ്യം? അത് ലഭിക്കാൻ നിങ്ങൾ എന്തു ചെയ്യണം?