പ്രയത്നം മനുഷ്യൻെറ ഏറ്റവും വലിയ മഹത്ത്വം
ഒരു വൈകുന്നേരം നാല് ആൺകുട്ടികൾ വയലിൽ കളിക്കുകയായിരുന്നു, അവർ വയലിന്റെ ഒരു കോണിൽ എത്തിയപ്പോൾ നിലത്തുനിന്ന് ഒരു ചെറിയ ശബ്ദം കേട്ടു, “എന്നെ ഒന്ന് പുറത്തെടുക്കുമോ ഞാൻ നിങ്ങൾ ആഗ്രഹിക്കുന്നതെന്തും തരാം”.
കുട്ടികൾ കുറച്ചു നേരം നിലം കുഴിച്ച ശേഷം തെളിച്ചമാർന്ന ഒരു വിളക്ക് കണ്ടു “അത് ഇപ്രകാരം പറഞ്ഞു ഞാൻ ആണ് അല്ലാദ്ദീന്റെ അത്ഭുതവിളക്ക്, “എന്നെക്കുറിച്ച് കേട്ടിട്ടില്ലേ? എനിക്ക് നിങ്ങൾക്ക് ഇഷ്ടമുള്ള എന്തും തരാൻ. സാധിക്കും. ഇപ്പോൾ ചോദിക്കൂ, നിങ്ങൾ ഓരോരുത്തരും എന്താണ് ഇഷ്ടപ്പെടുന്നത്?”
ആദ്യം മറുപടി നൽകിയ കുട്ടി ചോദിച്ചു, “എനിക്ക് കളിക്കാൻ ഇഷ്ടമാണ്. അതിനാൽ, എനിക്ക് ഒരു ക്രിക്കറ്റ് ബാറ്റ്, ബോൾ, വിക്കറ്റുകളും ചില ഗൃഹ വിനോദങ്ങളും തന്നാലും. രണ്ടാമത്തെ കുട്ടി മറുപടി പറഞ്ഞു, “എല്ലാ ദിവസവും എൻെറ സ്കൂൾ ടീച്ചർ എനിക്ക് ഗൃഹപാഠം നൽകുന്നു. അതിനാൽ അത്ഭുതവിളക്ക് എനിക്കായി ഇത് ചെയ്താലും. “മൂന്നാമത്തെ കുട്ടി പറഞ്ഞു,” ധാരാളം ആളുകൾ വഴിയിൽ യാചിക്കുന്നു, എല്ലാവർക്കും മതിയായ പണം നൽകിയാലും.
“അവസാന കുട്ടിയുടെ മറുപടി തികച്ചും വ്യത്യസ്തം ആയിരുന്നു അവൻ പറഞ്ഞു, “അത്ഭുതവിളക്കേ, നിങ്ങൾ ഞങ്ങൾക്ക് എന്തെങ്കിലും നൽകുന്നതിനുമുമ്പ് ദയവായി ഇവിടെ നിന്ന് അപ്രത്യക്ഷമായാലും. ദൈവം ഞങ്ങൾക്ക് ബുദ്ധിയോടെ ചിന്തിക്കാനും കഠിനാധ്വാനവും ചെയ്യാനും കണ്ണ്, ചെവി, മൂക്ക്, നാവ്, കൈകാലുകൾ എന്നിവ നൽകിയിട്ടുണ്ട്, നമ്മൾ അവ മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ പൂർണ്ണമായി ഉപയോഗപ്പെടുത്തണം. മനുഷ്യൻെറ മഹത്വം സ്ഥിതിചെയുന്നത് അവൻെറ സ്വന്തം പരിശ്രമത്തിൽ ആണ്. ദൈവത്തിൻറെ ഈ ദാനങ്ങൾ നഷ്ടപ്പെടുത്തിട്ട് ഞങ്ങൾ എന്തിനാണ് നിങ്ങളുടെ മുമ്പിൽ ഭിക്ഷക്കാരാകേണ്ടത്?
അത്ഭുതവിളക്കിന് അവസാനത്തെ കുട്ടിയുടെ ആഗ്രഹം ഏറ്റവും ഇഷ്ടപ്പെടുകയും ഉടനേ അപ്രത്യക്ഷമാവുകയും ചെയ്തു.
ചോദ്യങ്ങൾ:
- ആദ്യത്തെ മൂന്ന് കൂട്ടികളുടേയും ആഗ്രഹത്തിൽ എന്തായിരുന്നു തെറ്റ്? അവ ഓരോന്നിനും നിങ്ങളുടെ അഭിപ്രായം നൽകുക
- അവസാനത്തെ കുട്ടിയുടെ മറുപടി അത്ഭുതവിളക്കിന് ഇഷ്ടപ്പെട്ടത് എന്തുകൊണ്ട്?
- അത്ഭുതവിളക്ക് നിങ്ങളുടെ മുൻപിൽ നിൽക്കുന്നുവെന്ന് കരുതുക, നിങ്ങൾ എന്താണ് ചോദിക്കുക?