വന്ദേ ദേവുമാപതിം ശ്ലോകം – പ്രവർത്തനം
- കുട്ടികൾക്കു ശ്ലോകാർത്ഥം ആദ്യം കൃത്യമായി പറഞ്ഞുകൊടുക്കുക.
- തുടർന്ന് ശ്ലോകത്തിലെ പ്രധാന ഭാഗങ്ങൾ ബോർഡിലോ മറ്റോ രേഖപ്പെടുത്തുക.
- കുട്ടികളോട് ഇഷ്ടമുള്ള പദങ്ങൾ തിരഞ്ഞെടുക്കാൻ പറയുക.
- ഒരു കുട്ടിയോട് അതിലെ ഇഷ്ടപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനായി പറയുക.
- മറ്റു കുട്ടികൾ ഗ്രൂപ്പായി തിരിഞ്ഞശേഷം ഗുരു എഴുതിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒരു പ്രാർത്ഥന ഉണ്ടാക്കുക.
- തുടർന്ന് ശിവനെ സ്തുതിച്ചുകൊണ്ട് ആ പ്രാർത്ഥന അവതരിപ്പിക്കുക.
കുട്ടികളിൽ ശ്ലോകാർത്ഥം എത്തിക്കുന്നതോടൊപ്പം അതിന്റെ മഹത്വവും പ്രാധാന്യവും പറഞ്ഞുകൊടുക്കുന്നിടത്താണ് ഇത്തരം കളികളുടെ പ്രസക്തി. ഗ്രൂപ് 1 കുട്ടികൾക്ക് അല്പം ബുദ്ധിമുട്ടുള്ള ഒന്നാവുമെങ്കിലും ഗുരുവിന്റെ സഹായത്തോടെ പൂർത്തീകരിക്കാൻ സാധിക്കും