ഗാന്ധിജി
I
ഞാൻ ആദ്യമായി 1936 ഏപ്രിലിൽ വാർദ്ധയിൽ വച്ച് ഗാന്ധിജിയെ സന്ദർശിച്ചപ്പോൾ കണ്ടതായ കാഴ്ച അവിശ്വസനീയമായി തോന്നി. അത് നിരാശകൊണ്ടായിരുന്നില്ല. പ്രത്യുത ഞാൻ പ്രതീക്ഷിച്ചിരുന്നതിൽ നിന്ന് എത്രയോ വ്യത്യസ്തനായ ഒരാളായിരുന്നു അദ്ദേഹം എന്നതുകൊണ്ടായിരുന്നു. മറ്റുപലരെയും പോലെ ഞാനും പ്രതീക്ഷിച്ചിരുന്നു. ഗാന്ധിജി വളരെ അകൽച്ച പാലിക്കുന്ന, ഗൗരവം പാലിച്ചു പോരുന്ന ഒരാളായിരിക്കുമെന്ന്, എന്നാൽ ഞാൻ പരിചയപ്പെട്ടതിനുശേഷം മിനിട്ടുകൾക്കകം തന്നെ അദ്ദേഹം വളരെ മനുഷ്യസ്നേഹമുള്ളവനും, സുന്ദരമായി ഫലിതം പറയുകയും, ഉത്സാഹ ജനകമായി നർമ്മരസം കലർന്ന സംഭാഷണചാതുര്യമുള്ള ആളുമാണ് എന്നതു മനസ്സി ലായി.
“എനിക്കുവേണ്ടി നിങ്ങൾ എന്താണ് ഇവിടെ ചെയ്യാൻ ഇഷ്ടപ്പെടുന്നത് ? ഗാന്ധിജി ചോദിച്ചു.
“ബാപ്പുജി അങ്ങേയ്ക്കു വേണ്ടി എന്തുസേവനത്തിനും ഞാൻ തയ്യാറാണ്. ദയവുചെയ്തു ആജ്ഞാപിച്ചാലും.
“നിങ്ങൾ ഇംഗ്ലണ്ടിൽ നിന്ന് ഇപ്പോൾ വന്നതേയുള്ളൂ, എന്നും നിങ്ങൾക്ക് സാഹിത്യപരമായി നല്ല കഴിവുണ്ടെന്നും എനിക്കറിയാം. എന്നാൽ നിങ്ങൾക്ക് ഞാൻ ആ ജോലി തരുന്നില്ല. ചർക്കയന്ത്രത്തിന്റെ പ്രവർത്തനശാസ്ത്രം അറിയാമോ? ഇവിടെ എന്റെ ചർക്ക തകരാറിലായിരിക്കയാണ്. അതു ശരിയാക്കാമോ’? “ചർക്കയെക്കുറിച്ച് എനിക്ക് യാതൊന്നും അറിഞ്ഞുകൂടാ, അതിന്റെ സാങ്കേതികാംശം.
ആദ്യമായി ഇനി പഠിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ വിദ്യാഭ്യാസമെല്ലാം അപ്പോൾ ഉപയോഗശൂന്യമായിരിക്കയാണോ? “നിങ്ങളുടെ വിദ്യാസമ്പാദനം ചുരുക്കിപ്പറഞ്ഞാൽ അരിപ്പവച്ച് മണ്ണ് അരിക്കുന്നതുപോലെ ആയിപ്പോയില്ലേ’ ഹൃദ്യമായി ചിരിച്ചുകൊണ്ട് ഗാന്ധിജി പറഞ്ഞു.
“അതിനോടു ഞാൻ യോജിക്കുന്നു ബാപ്പുജി’ ഞാൻ പുഞ്ചിരിച്ചുകൊണ്ടു മറു പടി പറഞ്ഞു.
ശരി ആ ജോലിതന്നെ തരാം. അതിന്റെ നേരായ അർത്ഥത്തിൽ തന്നെ.
മൂത്രപ്പുരയ്ക്കുള്ള കുഴിയുടെ ആവശ്യത്തിനു കുറേ നല്ല മണൽ അരിച്ചെടുക്കണം. അക്കാര്യത്തിൽ ശ്രീജിത് എം. എസ്സിനെ സഹായിച്ചുകൂടെയോ?
II
ആ ജോലി സന്തോഷപൂർവ്വം ചെയ്യാം. ഇതായിരുന്നു എന്റെ ചുറുക്കായിട്ടുള്ള മറുപടി. “ഞാൻ ധാരാളം തോട്ടകൃഷി ചെയ്തിട്ടുണ്ട്. അതിനാൽ ഈ ജോലി എനിക്ക് നൂതനമല്ല”.
‘വളരെ നല്ലത്’ ഗാന്ധിജി പുഞ്ചിരിച്ചു പറഞ്ഞു. ഞാൻ ഈ ജോലി അനേക മാസങ്ങളിൽ ഞായറാഴ്ച തോറും ചെയ്തുകൊണ്ടിരുന്നു.
III
വാർദ്ധായിൽ എന്റെ വീട്ടിൽ വന്നു കഴിഞ്ഞകൊല്ലം രണ്ടു തവണ താമസിക്കുന്നതിനു ഗാന്ധിജിക്കു സന്മനസ്സുണ്ടായി. 1944 ഡിസംബറിൽ അദ്ദേഹം വന്നപ്പോൾ മൂന്നു തലയണ അദ്ദേഹം രാത്രിയിൽ ഉപയോഗിച്ചു. അടുത്തതായി 1948 ഫെബ്രുവരിയിൽ വന്നപ്പോൾ തലയണ ഒന്നും തന്നെ ഉപയോഗിച്ചിരുന്നില്ല.
“ബാപ്പുജി അവിടുന്നു തലയണകൾ ഒന്നും തന്നെ ഇപ്പോൾ ഉപയോഗിക്കാത്ത തെന്താണ്?’ അൽപം സങ്കോചത്തോടെ ഞാൻ ചോദിച്ചു.
“ശവാസനം ഗാഢനിദ്രയെ പ്രദാനം ചെയ്യുമെന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ ഞാൻ അതു പരീക്ഷിച്ചുനോക്കുകയാണ്ഗാന്ധിജി പറഞ്ഞു.
ബാപ്പുജി അങ്ങയുടെ ജീവിതം മുഴുവനും പരീക്ഷണം നിറഞ്ഞതാണല്ലോ, വാർദ്ധക്യ കാലത്ത് ഇനി മറ്റുള്ളവരിൽ പരീക്ഷണം നടത്തണം. ഇതുപോലുള്ള പരീക്ഷണങ്ങൾ താങ്ങാനാകാത്തവിധം അങ്ങയുടെ ആരോഗ്യം വളരെ മോശമായിരിക്കയാണ്.
അങ്ങനെയല്ല, എന്റെ ആയുസ്സുതന്നെ ഒരു പരീക്ഷണമാണ്. എന്റെ പരീക്ഷണങ്ങൾ അവസാനിക്കുന്നത് മരണത്തിലാണ്. ഗാന്ധിജി പുഞ്ചിരിച്ചു പറഞ്ഞു.
കഴിഞ്ഞവർഷം ഗാന്ധിജിയുടെ ബംഗാൾ യാത്രയ്ക്കുവേണ്ടി രണ്ട് മൂന്നാം ക്ലാസ്സ് തീവണ്ടിമുറികൾ അദ്ദേഹത്തിനും സംഘത്തിനും വേണ്ടി നീക്കിവയ്ക്കപ്പെട്ടിരുന്നു. രണ്ടു മുറികൾ ആവശ്യമില്ലെന്ന് അദ്ദേഹം കണ്ടു. ഒരു മുറിയിൽ കഴിയാൻ എല്ലാവർക്കും സൗകര്യമുണ്ട്. അതുകൊണ്ട് കനു ഗാന്ധിയെ വിളിച്ചു അദ്ദേഹം പറഞ്ഞു ഒരു മുറി ഒഴിവാക്കണമെന്ന്.
“നമുക്കുവേണ്ടി ഇവ രണ്ടും റിസർവു ചെയ്തിരിക്കുകയാണ്.റെയിൽവേകാർക്ക് ഇതിനുള്ള പണം അടച്ചുകഴിഞ്ഞു.
“അതു സാരമില്ല, നാം ബംഗാളിലേയ്ക്കു പോകുന്നത് ലക്ഷക്കണക്കിനുള്ള സാധു പട്ടിണിപ്പാവങ്ങളുടെ സേവനത്തിനാണ്. അതിനാൽ ട്രെയിനിൽ ഒരു ഉല്ലാസയാത്ര ചെയ്യുന്നത് ഉചിതമല്ല. മാത്രമല്ല, മറ്റു 3-ാം ക്ലാസ്സ് തീവണ്ടി മുറികളിൽ ആൾത്തിരക്കു കാരണം, ജനങ്ങൾക്ക് ശ്വാസംമുട്ട് അനുഭവപ്പെടുന്നതായും നിങ്ങൾ കാണുന്നില്ലേ? ഈ നിലയ്ക്ക് നമുക്ക് ഏറ്റവും അത്യാവശ്യത്തിനുള്ള ഇടം മാത്രമേ ഉപയോഗിക്കാവൂ. ഇ(തയധികം സ്ഥലം ഇക്കാലത്ത് 3-ാം ക്ലാസ്സിൽ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമായ ഒരു തമാശയാണ്.
കൂടുതൽ യുക്തിവാദങ്ങൾ ആവശ്യമായിരുന്നില്ല. ഗാന്ധിജിയുടെ സഹയാത്രികരെല്ലാം കൂടി അദ്ദേഹം ഒന്നിച്ച് ഒരു തീവണ്ടിമുറിയിൽ ഒന്നിച്ചുകൂടി. ശേഷിച്ചമുറി മറ്റു യാ(തിക൪ക്കു വിട്ടുകൊടുത്തു.
ഇതിനുശേഷം മാത്രമേ അദ്ദേഹത്തിനു വിശ്രമവും ഉറക്കവും ഉണ്ടായുള്ളൂ.
[Source- Stories for Children – II]
Published by- Sri Sathya Sai Books & Publications Trust, Prashanti Nilayam