വാക്ക് ഊഹിക്കുക
ലക്ഷ്യം:
തുടർച്ചയായ ദൃശ്യങ്ങൾ ഓർമ്മിക്കാനുള്ള വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനാണ് ഈ പ്രവർത്തനം രൂപകൽപ്പന ചെയ്തിരിക്കുന്നത്- കണ്ട കാര്യങ്ങൾ ക്രമത്തിൽ ഓർക്കാനും ഓർമ്മിക്കാനും ഉള്ള കഴിവ്.
ബന്ധപ്പെട്ട മൂല്യങ്ങൾ:
- ശ്രദ്ധകേന്ദ്രീകരിക്കുക.
- ജാഗ്രത
- സമയം ഗുണപ്രദമായ ഉപയോഗിക്കുക
ആവശ്യമായ വസ്തുക്കൾ:
കാർഡുകളുടെ സെറ്റുകൾ, ഓരോ സെറ്റിലും 6-7 കാർഡുകൾ അടങ്ങിയിരിക്കുന്നു.
ഒരു സെറ്റിൽ എഴുതേണ്ട വാക്കുകൾ ക്രമരഹിതമായി തിരഞ്ഞെടുക്കണം, അതായത് ഏതെങ്കിലും പ്രത്യേക ക്രമം പാലിക്കാതെ.
ഉദാഹരണങ്ങൾ-:
- ദേവതകൾ
- പ്രകൃതി
- പ്രമുഖ മഹാന്മാർ, മഹതികൾ
- വിശുദ്ധന്മാർ
- മതങ്ങൾ മുതലായവ.
എങ്ങനെ കളിക്കാം:
- കുട്ടികളെ ചെറിയ ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, ഓരോ ഗ്രൂപ്പിലും 3-4 കുട്ടികൾ ഉൾപ്പെടുന്നു.
- ഗുരു ഓരോ ഗ്രൂപ്പിനും ഒരു കൂട്ടം കാർഡുകൾ കൈമാറുകയും ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ അവർക്ക് പ്രവർത്തനം വിശദീകരിക്കുകയും ചെയ്യുന്നു.
- സെറ്റ് 1- പ്രകൃതി (മേഘങ്ങൾ, നദികൾ, ആകാശം, മരങ്ങൾ, ചന്ദ്രൻ, കുന്നുകൾ)
- ഒരു ഗ്രൂപ്പിൽ നിന്ന്, ഒരു കുട്ടി മേൽപ്പറഞ്ഞ 6 കാർഡുകൾ ക്രമംതെറ്റിക്കുന്നു. തുടർന്ന് അവ തന്റെ മുന്നിൽ ഒരു നിരയായി ക്രമീകരിക്കുകയും ചെയ്യുന്നു.
- ഗ്രൂപ്പിലെ ശേഷിക്കുന്ന കുട്ടികൾക്ക് ക്രമം ഓർമ്മിക്കാൻ 2-3 സെക്കൻഡ് നൽകുന്നു.
- തുടർന്ന് കാർഡുകൾ നീക്കം ചെയ്യുകയും ആദ്യത്തെ കളിക്കാരൻ ഒരിക്കൽ കൂടി നന്നായി ക്രമംതെറ്റിക്കുന്നു.
- ഇപ്പോൾ ഗ്രൂപ്പിലെ ബാക്കിയുള്ള കുട്ടികൾക്ക് ഓരോരുത്തരായി സെറ്റ് നൽകുകയും 6 കാർഡുകളും അതേ ക്രമത്തിൽ കൃത്യമായി പുനഃക്രമീകരിക്കാൻ കഴിയുന്നവർക്ക് പോയിന്റുകൾ നേടുകയും ചെയ്യുന്നു.
- ഗുരു തയ്യാറാക്കിയ മേൽപ്പറഞ്ഞ 5 സെറ്റ് കാർഡുകൾ 5 ഗ്രൂപ്പുകൾക്കിടയിൽ ഊഴമിട്ടു ഓരോ സെറ്റും നൽകാം.
- ഒരു ഗ്രൂപ്പിനുള്ളിൽ ഓരോ കുട്ടിക്കും മുഖ്യ കളിക്കാരനാകുവാൻ അവസരം ലഭിക്കുന്നുണ്ടെന്ന് ഗുരു ഉറപ്പുവരുത്തണം.
വകഭേദങ്ങൾ:
കുട്ടികളുടെ ബുദ്ധിമുട്ടിന്റെ പരിധിക്കണക്കിലെടുത്തു, ഒരു സെറ്റിലെ കാർഡുകളുടെ എണ്ണം വ്യത്യാസപ്പെടുത്താം.
ഗുരുക്കന്മാർക്കുള്ള നുറുങ്ങുകൾ:
ഓരോ സെറ്റ് വാക്കുകളും തയ്യാറാക്കുമ്പോൾ, ഒരു പ്രത്യേക ശ്രേണി പിന്തുടരാത്ത ക്രമരഹിതമായ വാക്കുകൾ മാത്രം തിരഞ്ഞെടുക്കാൻ ഓർമ്മിക്കേണ്ടതാണ്. (മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഒരു ക്രമം പിന്തുടരുന്ന പുരുഷാർത്ഥങ്ങൾ പോലുള്ള ആശയങ്ങൾ ഒഴിവാക്കാം)