ബദരീനാഥം, കേദാരനാഥം
ഹിമാലയം ഭാരതീയർക്ക് വിശുദ്ധസ്ഥാനമാണ്. “പർവ്വതങ്ങളിൽ ഞാൻ ഹിമാലയമാണ്’ എന്ന് ശ്രീകൃഷ്ണൻ ഭഗവത് ഗീതയിൽ പറഞ്ഞിരിക്കുന്നതും ഓർമ്മിക്കേണ്ടതുണ്ട്. പവിത്രമായ ഈ പർവ്വതത്തിൽ 3000 മീറ്റർ ഉയരത്തിലുള്ള സ്ഥാനത്തു പ്രസിദ്ധമായ ബദരീ നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഉയർന്ന പർവ്വതനിരകൾ ഇതിനു ചുറ്റാകെയുണ്ട്. ഒരു വശത്തു നാരായണപർവ്വതമുണ്ട്. മറ്റൊരു ഭാഗത്ത് അലകനന്ദ നദി ഒഴുകുന്നു.
അവിടെ ബദരീനാരായണൻ എന്നു വിളിക്കപ്പെടുന്ന വിഷ്ണു പ്രതിഷ്ഠയാണുള്ളത്. ആ മനോഹരവിഗ്രഹം കണ്ടാൽ അത് ധ്യാനത്തിൽ ഇരിക്കുന്നതായി തോന്നും. നെറ്റിയിൽ ഒരു രത്നം പ്രകാശിക്കുന്നുണ്ട്. വിവിധങ്ങളായ സ്വർണ്ണാഭരണങ്ങൾ ശരീരത്തെ അലങ്കരിക്കുന്നു. ബദരീനാഥം അതിപുരാതനമായ പുണ്യസ്ഥലമായിരുന്നു. ഈ ക്ഷേത്രവും പ്രതി ഷ്ഠാവിഗ്രഹവും വളരെക്കാലമായി വിസ്മൃതമായിരുന്നു. ആദിശങ്കരാചാര്യരാണ് ധ്യാന ത്തിൽക്കൂടി അറിഞ്ഞ് അലകനന്ദയിൽ മുങ്ങിക്കിടന്ന ഈ വിഗ്രഹത്തെ ഉദ്ധരിച്ച് പ്രതിഷ്ഠിച്ച് പൂർവ്വമഹിമ വരുത്തിയത്.
ഈ ക്ഷേത്രം ആറുമാസക്കാലം മാത്രമേ തുറന്നിരിക്കുകയുള്ളൂ. മഞ്ഞുമൂടിക്കിടക്കുന്ന ശേഷിച്ചകാലം പ്രകൃതിദേവി തന്നെ ഇതിനെ പരിരക്ഷിക്കുന്നു എന്നാണു തോന്നി പ്പോവുക. ഈ സമയത്ത് ബദരീനാരായണന്റെ വിഗ്രഹം ‘ജ്യോതിഷമഠം’ എന്ന സ്ഥലത്തു കൊണ്ടുപോയി പൂജിച്ചുവരുന്നു. ആറുമാസക്കാലം ഇങ്ങനെ കഴിഞ്ഞ് ക്ഷേത്രവാതിൽ തുറ ക്കുമ്പോൾ ഒരു അത്ഭുതം കാണുക പതിവാണ്. ക്ഷേത്രം അടയ്ക്കുമ്പോൾ കൊളുത്തി വച്ചിരുന്ന വിളക്ക് ഈ ആറുമാസത്തിനുശേഷവും പ്രകാശിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ആ അത്ഭുതം.
കേദാരനാഥത്തിൽ ശിവപ്രതിഷ്ഠയാണുള്ളത്. ബദരിയെപ്പോലെ കേദാരത്തിലേയ്ക്ക് മാർഗ്ഗവും ഹിമാവൃതമാണ്. അവിടുത്തെ പ്രതിരൂപം മഞ്ഞുവീഴുന്ന കാലങ്ങളിൽ ‘ഉധനാഥ’ത്തിൽ വച്ചു പൂജിച്ചുവരുന്നു. ഈ ക്ഷേത്രത്തെ സംബന്ധിച്ചും ഒരു ഐതീഹ്യമുണ്ട്. പാണ്ഡവരുടെ ‘മഹാപ്രസ്ഥാന’ യാത്രയിൽ അവർ കേദാരനാഥത്ത് വിശ്രമിച്ചു. ദ്രൗപതി ആദ്യം തന്നെ മരിച്ചു. ശേഷിച്ചവർ ഇവിടെ എത്തി. അപ്പോൾ സഹദേവൻ നിര്യാതനായി. ഈ പ്രകൃതി രമണീയമായ കേദാരനാഥത്തിൽ അവശേഷിക്കുന്ന പാണ്ഡവന്മാർ ശിവനെ ധ്യാനിച്ച് ഇരുന്നു. അതിനുശേഷം ഈ പുണ്യസ്ഥലം ശിവാരാധനയ്ക്ക് മുഖ്യമായിത്തീർന്നു.
Source – Stories for Children – II
Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam