ബാല ലീലകൾ – 1

Print Friendly, PDF & Email
ബാല ലീലകൾ – 1

ഇപ്പോൾ മാത്രമല്ല, ആ കാലഘട്ടത്തിൽ പോലും സ്വാമി, നിസ്വാർതപ്രേമത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിച്ചിരുന്നു. ശ്രീകൊണ്ടമ്മരാജുവിന്റെ മക്കളും അദ്ദേഹത്തിന്റെ ഒരു മകളും കൂടെ ഒന്നിച്ചാണ് ജീവിച്ചിരുന്നത്. 20 കുട്ടികളുടെ ഇടയിലാണ് സത്യൻ ജനിച്ചുവളർന്നത്. ബുക്ക പട്ടണത്തെ മാർക്കറ്റിൽ നിന്നും കൊണ്ടുവരുന്ന പലതരം തുണികൾ തുന്നാൻ തുന്നൽക്കാരൻ വരുമ്പോൾ കുട്ടികൾ അവർക്കിഷ്ടപ്പെട്ട തുണികൾ തിരഞ്ഞെടുക്കാൻ ഓടി അടുത്തു പോകുമായിരുന്നു. പക്ഷേ കൊച്ചു സത്യൻ മാത്രം മാറിനില്ക്കും. സത്യനിഷ്ടപ്പെട്ട തുണികൾ തിരഞ്ഞെടുക്കാൻ മാതാവ് നിർബന്ധിയ്ക്കുമ്പോൾ “എല്ലാവരും അവരവർക്കിഷ്ടപ്പെട്ട തുണികൾ തിരഞ്ഞെടുക്കട്ടെ ശേഷിക്കുന്നവമാത്രം എനിക്കു മതി” എന്നു പറയുമായിരുന്നു.

ഒരു ദിവസം സത്യൻ സ്കൂളിൽ നിന്നും തിരിച്ചുവരുമ്പോൾ സത്യന്റെ സദ്ഗുണങ്ങളിൽ അസൂയപൂണ്ട് ചിലസഹപാഠികൾ അദ്ദേഹത്തെ ചെളിയിൽ തള്ളിയിട്ടു. അവർ അദ്ദേഹത്തിന്റെ ഷർട്ടുകീറി, കാലുകളിൽ പിടിച്ചു വലിച്ചിഴച്ചു. പക്ഷേ സത്യൻ സൗമ്യനും ശാന്തനുമായിരുന്നു. ഇങ്ങിനെ ഈ സഹപാഠികൾ സത്യനോടു വളരെ ക്രൂരമായി പെരുമാറിയെങ്കിലും സത്യൻ ഇവരെക്കുറിച്ച് പരാതി പറയുകയോ കഥകൾ മെനയുകയോ ഒന്നും തന്നെ ചെയ്തില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കൾ സ്വാമിയുടെ കൊച്ചു കൂട്ടുകാരിൽ നിന്നുമാണ് ഇതിനെക്കുറിച്ചൊക്കെ അറിഞ്ഞിരുന്നത്. ഏകാദശി ആഘോഷങ്ങളോടനുബന്ധിച്ച് ചിത്രാവതീതീരത്ത് കാളവണ്ടി മത്സരങ്ങൾ നടത്തുക എന്നത് ഒരു ആചാരമായിരുന്നു. വേഗത കൂട്ടാൻ വേണ്ടി കാളകളെ ചാട്ടവാറുപയോഗിച്ച് ക്രൂരമായി അടിയ്ക്കുകയും വാലിനെ പിടിച്ചു തിരിയ്ക്കുകയുമൊക്കെ പതിവായിരുന്നു. സത്യന്റെ കൂട്ടുകാരെ ഈ മത്സരങ്ങൾ കാണാൻ അദ്ദേഹം സമ്മതിക്കുകയില്ലായിരുന്നു. കൂടാതെ അവരുടെയെല്ലാം പിതാക്കന്മാരെ ഇത്തരം കൂരപ്രവൃത്തികളിൽ നിന്നും പിന്തിരിപ്പിയ്ക്കാൻ അവർ ആഹ്വാനം ചെയ്യണമെന്നും അരുളിചെയ്തു. വർഷങ്ങൾക്കുശേഷം പ്രശാന്തി നിലയത്തിൽ നിന്നും കാളവണ്ടികളിൽ തിരിച്ച് നദിക്കരയിൽ കൂടെ മുന്നോട്ടു നീങ്ങി അവരുടെ കാറുകളിൽ കയറാൻ പോയവരെസ്വാമി തിരിച്ചു വിളി ച്ചു പറഞ്ഞു. “ശ്രദ്ധിക്കുക! നദീതീരത്ത് എത്തുമ്പോൾ നിങ്ങൾ എല്ലാവരും കാളവണ്ടികളിൽ നിന്നും തിരിച്ചിറങ്ങി നടക്കണം. കാളകളെ കൊണ്ട് നിങ്ങളുടെ ഭാരമെല്ലാം മണലിൽകൂടെ വലിച്ചിഴപ്പിക്കരുത്”–എന്ന് അരുളിചെയ്തു. ആ കാലങ്ങളിൽ ഗ്രാമങ്ങളിൽ കോഴിപ്പോര് ഒരു സാധാരണ കാഴ്ചയായിരുന്നു. പൂവൻ കോഴികളുടെ കാലുകളിൽ ചെറിയ കത്തികൾ കെട്ടിവയ്ക്കുകയും അവയെ പരസ്പരം പോരടിപ്പിക്കുകയും, രണ്ടിലൊരു പൂവൻകോഴി മരിച്ചു വീഴുന്നതുവരെ ഈ പോര് തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും. ചാകാത്ത കോഴിയുടെ കാലുകളിൽ മാരകമായ അനേകം മുറിവുകൾ ഉണ്ടാകുകയും ചെയ്യും. ഈ ക്രൂരമായ വിനോദങ്ങളെ സത്യൻ തീവ്രമായ ഭാഷയിൽ അപലപിക്കുകയും ഇങ്ങിനെ അവരോട് അരുളിച്ചെയ്യുകയും ചെയ്യുമായിരുന്നു: “നിങ്ങൾ ഈ ക്രൂര പ്രവൃത്തികൾ ചെയ്യുന്നതിന് മത്സരിയ്ക്കാതെ സദ്പ്രവൃത്തികൾ, ചെയ്യുന്നതിനായി മത്സരിക്കുക”.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു