ബാലലീലകൾ – രണ്ട്

Print Friendly, PDF & Email
ബാലലീലകൾ – രണ്ട്

വളരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ, മാനവമൂല്യങ്ങൾ ഉയർത്തിക്കാട്ടാത്ത പുസ്തകങ്ങളേയും സിനിമകളേയും സ്വാമി ഒട്ടും തന്നെ അനുകൂലിച്ചിരുന്നില്ല. കാരണം അവയെല്ലാം തന്നെ ധന സമ്പാദനത്തിനുവേണ്ടി മൂല്യങ്ങളെ താഴ്ത്തിക്കാട്ടുന്നവയായിരുന്നു. ഗ്രാമത്തിൽ സഞ്ചരിയ്ക്കുന്ന സിനിമാശാലകൾ അവിടെ താമസിയ്ക്കാൻ തമ്പടിയ്ക്കുമ്പോൾ തന്നെ ഗ്രാമത്തിന്റെ അനേകം മൈൽ ചുറ്റളവിലുള്ള ഗ്രാമവാസികൾ അവരുടെ തുഛ സമ്പാദ്യത്തോടുകൂടി തരംതാണ സിനിമകൾ കാണാൻ തയ്യാറെടുക്കുമായിരുന്നു. പക്ഷേ സത്യൻ മറ്റുകൂട്ടുകാരുമായി ഈ സിനിമകൾ കാണാൻ തയ്യാറായിരുന്നില്ല. ഈ സിനിമകളെക്കുറിച്ച് സത്യന്റെ അഭിപ്രായം, അവ മൂല്യച്യുതി ഉണ്ടാ ക്കുന്നവയും, പുരാണങ്ങൾ ദുർവ്യാഖ്യാനിക്കുന്നവയും, സംഗീതം, ചിന്താക്കുഴപ്പമുണ്ടാക്കുന്നവയുംആയിരുന്നു എന്നായിരുന്നു.

pandari bhajan

സത്യന് പത്തു വയസ്സായപ്പോൾ, ഒരേപോലെ കാവിനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് പതിനെട്ടുകുട്ടികളടങ്ങുന്ന ‘പണ്ഡരീ ഭജൻഗ്രൂപ്പ്‘ രൂപീകരിച്ചു. ഓരോരുത്തരുടേയും കൈയിൽ പതാകയും കാലിൽ ചിലങ്കകളും അണിഞ്ഞിരുന്നു. അവർ പാണ്ഡുരംഗഭഗവാന്റെ ഭക്തന്മാരുടെ ദർശനത്തിനുള്ള ത്വരയോടെ, നാടോടി ഗാനങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തിരുന്നു. സത്യൻ കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ദീർഘമായ തീർത്ഥയാത്രയിൽ അഭിമുഖീകരിക്കേണ്ട പരീക്ഷണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. സ്വാമി ഭാഗവത പുരാണത്തിൽ നിന്ന് ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതത്തെക്കുറിച്ച് ഗാനങ്ങൾ രചിച്ചു. സത്യൻ അതിൽ ഉണ്ണികൃഷ്ണന്റെ ഭാഗമോ അല്ലെങ്കിൽ യശോദാമ്മയുടെ ഭാഗമോ അഭിനയിച്ചിരുന്നു. അദ്ദേഹത്തിന്റെ നൃത്തം, സംഭാഷണം, സംഗീതം എന്നിവ, ആ ഭക്തിഗാനങ്ങൾക്ക് ചാരുത പകർന്നിരുന്നു. വൃന്ദാവനത്തിലെയും മഥുരയിലേയും ശ്രീകൃഷ്ണൻ ഗ്രാമവാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടുവോ എന്ന് തോന്നിയ്ക്കുമാറ് അത്ര ജീവസ്സുറ്റതായിരുന്നു ശ്രീകൃഷ്ണനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വർണ്ണന. ശ്രീനരസിംഹമൂർത്തിയുടെ ഭാഗത്തിൽ സ്വാമിയുടെ അഭിനയം വളരെ ശോഭിച്ചിരുന്നു. ഒരിക്കൽ നരസിംഹമൂർത്തിഭഗവാനെ വർണ്ണിയ്ക്കുമ്പോൾ സത്യൻ ശരിയ്ക്കും നരനും സിംഹവും ഒന്നിച്ചുചേർന്ന ഉഗ്രരൂപമായി പരിണമിച്ചു കാണികളെയെല്ലാം ഭയചകിതരാക്കി. ജനങ്ങൾ അദ്ദേഹത്തെ ആരാധിയ്ച്ചു. അദ്ദേഹം കുഞ്ഞു സത്യനായി, ഗാനം ആലപിക്കുന്നതു തുടർന്നുകൊണ്ടേയിരുന്നു. ഈ സംഭവം, ഭജനസംഘം പർത്തിയിൽ പാടുമ്പോളും, നൃത്തം ചെയ്യുമ്പോഴും, ഈശ്വരൻ തന്നെയാണ് അവതരിച്ചിരിയ്ക്കുന്നത് എന്ന തോന്നൽ എല്ലാവരിലും സൃഷ്ടിച്ചു. സത്യൻ പരമ്പരാഗതമായ വിഷയങ്ങളെ സംബന്ധിച്ച് ഗാന ങ്ങളിലൂടെ, ആരും തന്നെ കേൾക്കാത്ത ഒരു പുതിയ ഈശ്വരനെക്കുറിച്ചുള്ള ഗാനങ്ങൾ രചിച്ചു. ആ പുണ്യസ്ഥലം ഷിർദ്ദിയും ആരാധനാ മൂർത്തി സായി ബാബയുമായിരുന്നു. കുട്ടികൾ വീഥികളിൽ നൃത്തം ചെയ്യുമ്പോൾ “ഈ സായിബാബ ആരായിരിയ്ക്കും?” എന്ന് അത്ഭുത പ്പെട്ടിരുന്നു. പുട്ടപർത്തിക്കു ചുറ്റുമുള്ള ഗ്രാമങ്ങ ളിൽ, കോളറയുടെ താണ്ഡവം മൂലം കുടുംബങ്ങളിലെ മുഴുവൻ പേരും മരണമടഞ്ഞപ്പോൾ പുട്ടപർത്തിയിൽ മാത്രം കോളറയുടെ ആക്രമണമുണ്ടായതേ യില്ല. അറിവുള്ളവരുടെ അഭിപ്രായത്തിൽ പുട്ടപർത്തിയിലെ ഭജനഗ്രൂപ്പുകാർ സൃഷ്ടിച്ച ആ ദിവ്യമായതും പാവനമായതും ആയ അന്തരീക്ഷമാണ് ഗ്രാമവാസികളുടെ ആരോഗ്യത്തിനും സംരക്ഷണത്തിനും കാരണമായത്. ഇതിനാൽ ആ കൊച്ചു ഗ്രൂപ്പിന് നാടകങ്ങൾ കളിയ്ക്കാനായി ചുറ്റുപാടുമുള്ള ഗ്രാമങ്ങളിലെ ആൾക്കാരിൽ നിന്ന് ധാരാളം ക്ഷണം കിട്ടിക്കൊണ്ടിരുന്നു. പുരാണകഥകളെ ആസ്പദമാക്കിയുളള ഈ നാടകങ്ങളിലെ വിഷയങ്ങൾ അസത്യത്തിന്റെ മേൽ സത്യത്തിന്റെ വിജയവും, ഈശ്വരൻ ഭക്തന്മാരോടു കാണിക്കുന്ന സ്നേഹവും സംരക്ഷണവുമായിരുന്നു. സത്യൻ തന്നെ അദ്ദേഹത്തിന് അനുയോജ്യമായ വേഷങ്ങൾ തിരഞ്ഞെടുത്തു. പ്രത്യേകിച്ച് കൃഷ്ണന്റെയും മോഹിനിയുടേയും. അദ്ദേഹത്തിന്റെ പാദങ്ങൾക്ക് മുൻപെങ്ങും ആരിലും ദർശിക്കാൻ കഴിയാത്ത ഒരു താളക്രമവും ചുറുചുറുക്കും മനോഹാരിതയും അവർ കണ്ടെത്തി. അവർക്ക് തോന്നിയത്, നൃത്തം ചവിട്ടുമ്പോൾ അദ്ദേഹത്തിന്റെ കാൽ പാദങ്ങൾ നിലംതൊട്ടിരുന്നില്ല, എന്നും, അദ്ദേഹം ഏതോ അഭൗമമായ സ്വർഗ്ഗീയമണ്ഡലത്തിലേതാണ് എന്നുമായിരുന്നു. ആ ചെറിയബാലന്റെ അഭിനയം സത്യമാണെന്ന പ്രതീതി ജനിപ്പിയ്ക്കും വിധം സ്വാഭാവികമായിരുന്നു കാരണം അദ്ദേഹം താരയായി (ഹരിച്ചന്ദ്രന്റെ ഭാര്യ) ഭാഗം അഭിനയിച്ചപ്പോൾ സ്വാമിയുടെ മാതാവ് തന്നെ താരയുടെ വധശിക്ഷ നടപ്പാക്കുന്നതു തടയുവാൻ, നാടകമാണെന്ന കാര്യം മറന്ന് സ്റ്റേജിലേക്ക് ഓടിക്കയറി.

[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു