ബാല ലീലകൾ – മൂന്ന്

Print Friendly, PDF & Email

ബാല ലീലകൾ – മൂന്ന്

സത്യന്റെ മാതാപിതാക്കൾക്ക് അദ്ദേഹത്തിന്റെ ഉന്നത വിദ്യാഭ്യാസത്തിൽ താല്പര്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ കമലാപൂരിൽ താമസിച്ചിരുന്ന ജ്യേഷ്ഠൻ ശേഷമ്മ രാജുവിന്റെ അടുത്തേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. വളരെ സൗമ്യനും ശാന്തനും സൽസ്വഭാവിയുമായ സത്യൻ കമലാപൂർ ഹൈസ്കൂളിൽ അദ്ധ്യാപകരുടെ കണ്ണി ലുണ്ണിയായിതീർന്നു.

ആ സ്കൂളിലെ സ്കൗട്ട് മാസ്റ്റർ സത്യനെ അദ്ദേഹത്തിന്റെ സ്കൗട്ട് ഗ്രൂപ്പിൽ ചേർക്കാൻ വളരെ ഉൽസുകനായി. മറ്റു കുട്ടികളെ പ്പോലെ സത്യനും ചേരാൻ അദ്ദേഹം നിർബന്ധിച്ചു. ആ സമയത്ത് സത്യന് ഒരു ജോടി നിക്കറും ഒരു ഷർട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം അവയെ വളരെ സൂക്ഷിയ്ക്കുകയും ശ്രദ്ധിയ്ക്കുകയും ചെയ്തു. ഓരോ ദിവസവും സ്കൂളിൽ നിന്നും തിരിച്ചു വന്ന് ഒരു ടൗവലെടുത്തു ചുറ്റി തുണികൾ കഴുകി ഉണങ്ങാനിടും. പിന്നീട് ഒരു പിത്തളപ്പാത്രത്തിൽ കൽക്കരിയിട്ട് ചൂടാക്കി അവ തേച്ചു വയ്ക്കും , ചുളിവുകൾ നിവർത്താൻ സത്യൻ ഷർട്ടിനേയും നിക്കറുക ളേയും രാത്രിമുഴുവൻ ഘനമേറിയ ഒരു ട്രങ്കുപെട്ടിയുടെ അടിയിൽ വയ്ക്കുമായിരുന്നു. അതിനാൽ സത്യന്റെ തുണികൾ വൃത്തിയും വെടിപ്പുമുളളതായിരുന്നു.

Ramesh

പുഷ്പഗിരിയിൽ നടത്തിയിരുന്ന കന്നുകാലി പ്രദർശനത്തിൽ, സത്യൻ കൂട്ടുകാരെയും കൂട്ടി സേവനത്തിൽ മുഴുകുമായിരുന്നു. ദാഹജല വിതരണം, പ്രദർശനം നടന്നിരുന്ന സ്ഥലവും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക, അവിടെ വച്ച് കുട്ടികളെ നഷ്ടപ്പെട്ടവർക്ക് കുട്ടികളെ കണ്ടുപിടിച്ചു കൊടുക്കുക തുടങ്ങിയവ യായിരുന്നു സേവനപ്രവർത്തനങ്ങൾ. സത്യന്, സ്കൗട്ട് യൂണിഫോം ഇല്ല എന്നറിയാവുന്ന രമേഷ് എന്ന സഹപാഠി, അദ്ദേഹത്തിന് ഒരു സ്കൗട്ട് യൂണിഫോം സമ്മാനിയ്ക്കാൻ, അതിയായി ആഗ്രഹിച്ചു. പക്ഷേ സത്യൻ രമേഷിന്റെ ആ സമ്മാനം അവർ തമ്മിലുള്ള സൗഹൃദത്തെ പ്രതികൂലമായി ബാധി യ്ക്കുമെന്ന് പറഞ്ഞ് സ്നേഹപൂർവ്വം നിരസിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ യഥാർത്ഥ സൗഹൃദം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേയ്ക്കൊഴുകണം. അല്ലാതെ ഭൗതിക വസ്തുക്കൾ കൊടുക്കുന്നതിലും വാങ്ങുന്നതിലും അല്ല. ക്യാമ്പ് ഫീസ് ഓരോ കുട്ടിയ്ക്കും 12 രൂപ വച്ചായിരുന്നു.

Camp

സത്യന് ആ പണം കൈയിലില്ലാത്തതുകൊണ്ട് മറ്റു കുട്ടികൾ പോകുന്ന സമയത്ത് വയറു വേദന ഭാവിച്ച്, സത്യൻ, അവരോടൊപ്പം പോയതേയില്ല. ബാക്കി എല്ലാ കുട്ടികളും ബസ്സിൽ പോയപ്പോൾ സത്യൻ ഒമ്പതു മൈൽ കാൽനടയാത്ര ചെയ്ത് പുഷ്പഗിരിയിൽ എത്തി. അവിടെ മറ്റു കുട്ടികളെ നിസ്വാർത്ഥ സേവനം ചെയ്യാൻ പ്രേരിപ്പിച്ചു. ഇതിന് സത്യൻ സ്വയം ഒരു മാതൃകയായി. തിരിച്ചു പോരാൻ സമയമായപ്പോൾ സത്യൻ ആരുടേയും ശ്രദ്ധയിൽപെടാതെ അവിടെ നിന്നുമിറങ്ങി അത്രയും ദൂരം നടന്ന് വീട്ടിലെത്തി. അങ്ങിനെ ചെറുപ്രായം മുതൽ തന്നെ സ്വാമി സമൂഹത്തിൽ നിന്ന് തിന്മകളെ നിർമ്മാർജ്ജനം ചെയ്ത് സദ്ഗുണങ്ങളെ വളർത്തകയും ചെയ്തു.

പിന്നീട് , ശേഷമ്മ രാജു തെലുങ്ക് അദ്ധ്യാപകനായി ഉറവക്കൊണ്ട ഹൈസ്കൂളിൽ നിയമിതനായപ്പോൾ സത്യനും അദ്ദേഹത്തി നൊപ്പം പോയി. സ്കൂളിൽ ഓരോ അദ്ധ്യാപകനും സത്യനെ ക്കുറിച്ച് – കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ചിലർ ബഹുമാനത്താലും മറ്റു ചിലർ ആകാംക്ഷയാലും. പെട്ടെന്ന് സത്യൻ സ്കൂളിൽ മാത്രമല്ല ഉറവക്കൊണ്ട പട്ടണത്തിലും എല്ലാവർക്കും പ്രിയങ്കരനായി. സ്കൂളിൽ ക്ലാസ്സു തുടങ്ങുന്നതിനുമുമ്പ് സത്യനായിരുന്നു പ്രാർത്ഥന നയിച്ചിരുന്നത്. അദ്ധ്യാപകരേയും കുട്ടികളേയും അവരവരുടെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത് സത്യനായിരുന്നപോലെ തോന്നിയിരുന്നു. സത്യന്റെ മികച്ച സംഗീത, സാഹിത്യ, അഭിനയ പാടവം, അദ്ധ്യാപകരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചു. നാടകാഭിനയത്തിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ സത്യനോട് ഒരു നാടകം രചിയ്ക്കാൻ അപേക്ഷിച്ചു. സത്യൻ ആഹ്ലാദപൂർവ്വം രചിച്ച ആ നാടകമാണ് “ചെപ്പിനെട്ടു ചെസ്താര “അഥവാ” പറയുന്നതുപോലെ പ്രവർത്തിയ്ക്ക ണമോ?”. ഒരു വൻ വിജയമായിരുന്നു അത്. ഇതിന്റെ പേര് കാണിയ്ക്ക ന്നതുപോലെ തന്നെ ഇത് മറ്റുള്ളവർക്കു കൊടുക്കുന്ന ഉപദേശങ്ങൾ സ്വയം ആചരിയ്ക്കാൻ മനുഷ്യൻ കൂട്ടാക്കുന്നില്ല എന്നാണ്. പന്ത്രണ്ടു വയസ്സായ സത്യൻ നാടകത്തിലെ പ്രധാനപ്പെട്ട ഭാഗം ഏറ്റവും ഭംഗിയായി അഭിനയിച്ച്, തന്റെ സഹപാഠികളുടെയും അദ്ധ്യാപകരുടെയും ഗ്രാമവാസികളുടെയും മനസ്സിൽ മായാത്ത സുവർണ്ണമുദ്ര പതിപ്പിച്ചു. അവരെല്ലാം തന്നെ പറയുന്നതുപോലെ പ്രവർത്തിയ്ക്കാത്തത് കാപട്യമാണെന്ന് പറഞ്ഞ് തുടങ്ങി. ഈ നാടകം മുതിർന്നവരുടെ കണ്ണ് തുറപ്പിയ്ക്കുകയും സത്യന്റെ ദീർഘവീക്ഷണവും യഥാർത്ഥ്യവും എന്താണെന്നും ലോകത്തിന് വെളിപ്പെടുത്തി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു