വിവേചനബുദ്ധി

Print Friendly, PDF & Email
വിവേചനബുദ്ധി
എൻ്റെ ആന്തരിക സത്യം എങ്ങനെ കണ്ടെത്താമെന്ന് അറിയാനായി, നല്ല തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന്.

(ഖണ്ഡികകൾക്കിടയിലും കുത്തുകളിലും താൽക്കാലികമായി നിർത്തുക.)

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക.

നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: നിങ്ങൾക്ക് ആകാൻ കഴിയുന്നതിൽ ഏറ്റവും മികച്ചവനായി സ്വയം തിരഞ്ഞെടുക്കുന്നതായി ചിത്രീകരിക്കുക… നിങ്ങൾ ഉള്ളിൽ എത്ര നല്ല വ്യക്തിയാണെന്ന് കാണുക.

മറ്റുള്ളവരും നല്ലവരാണ്..

“മറ്റുള്ളവരെക്കുറിച്ചും നിങ്ങളെക്കുറിച്ചുമുള്ള നല്ല ചിന്തകൾ ചിന്തിക്കാൻ തിരഞ്ഞെടുക്കുക.

നിങ്ങൾ നല്ലവരെന്നതിനാലും നല്ലത് തിരഞ്ഞെടുക്കുന്നതിനാലും ശക്തരാണെന്നു അനുഭവിച്ചറിയുക.അവസാനം നന്മ എപ്പോഴും വിജയിക്കും… ശരിയായ കാര്യം ചെയ്യുന്നു എന്നാൽ പ്രവർത്തനത്തിൽ ശക്തരാണ് എന്നതാണ്.. അപ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ചത് ആകാൻ നിങ്ങൾ തന്നെ തിരഞ്ഞെടുക്കും…

നല്ല കാര്യങ്ങൾ ചിന്തിക്കുന്നത് നിങ്ങളെ ചിന്തയിൽ ശക്തരാക്കും…

സത്യസന്ധമായി സംസാരിക്കുന്നത് നിങ്ങളെ ശക്തരാക്കും…

മറ്റുള്ളവർക്ക് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുക, നിങ്ങളോടും ദയ കാണിക്കുക. ഇന്ന് നിങ്ങൾക്ക് എന്ത് നന്മ (നല്ല കാര്യം) ചെയ്യാൻ കഴിയും?

(നീണ്ട ഇടവേള)

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)