ഹരിർദാതാ ശ്ലോകം – പ്രവർത്തനം

Print Friendly, PDF & Email
ഹരിർദാതാ ശ്ലോകം – പ്രവർത്തനം

പോഷകാഹാരം, ജങ്ക് ഫുഡ് (പോഷക മൂല്യം കുറഞ്ഞവ) എന്നീ ആശയങ്ങൾ കസേര കളിയിലൂടെ സ്വാംശീകരിക്കുന്നു.

ഗുരു കുട്ടികളുമായി ഭക്ഷണത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും ചർച്ച ചെയ്യുന്നു പ്രസക്തമായവ.

  1. നിങ്ങൾ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലെങ്കിൽ, നിങ്ങളുടെ കൈകളിലെ അഴുക്ക് വയറിലേക്ക് പോകുന്നു. ഇത് നിങ്ങളെ രോഗിയാക്കും.
  2. നിങ്ങൾ ശക്തരും ആരോഗ്യവന്മാരുമാണ്, കാരണം നിങ്ങളുടെ അമ്മ നല്ലതും വൃത്തിയുള്ളതുമായ ഭക്ഷണം പാകം ചെയ്യുന്നു.
  3. നിങ്ങൾക്ക് കുടിക്കാൻ ശുദ്ധവും തിളപ്പിച്ചതുമായ വെള്ളം അമ്മ നൽകുന്നു.
  4. വൃത്തിയും വെടിപ്പുമായിരിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുവാൻ സഹായിക്കുന്നു.
  5. എല്ലാത്തരം പച്ചക്കറികളും പഴങ്ങളും നാം കഴിക്കണം.
  6. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ നാം ഒഴിവാക്കണം.
  7. നാം കഴിക്കുന്നതിനുമുമ്പ് ആഹാരം ഈശ്വരന് അർപ്പിക്കുമ്പോൾ അത് പ്രസാദമായി മാറുന്നു.
  8. ആരോഗ്യകരമായ ഭക്ഷണം വിശദീകരിക്കാൻ പഴം, പച്ചക്കറി ചാർട്ട് കാണിക്കുക.

ആവശ്യമായ സാധനങ്ങൾ : ചാർട്ട്, സ്കെച്ച് അല്ലെങ്കിൽ മാർക്കർ, കസേരകൾ, സംഗീത സംവിധാനം (അടല്ങ്കിൽ ഗുരുവിനു ഭജനകൾ പോടോവന്നതോണ്)

തയ്യാറെടുപ്പ് : ചാർട്ട് 4 തുല്യ സ്ട്രിപ്പുകളായി മുറിക്കുക. അതിൽ പോഷകാഹാരങ്ങളുടെയും ജങ്ക് ഫുഡിന്റെയും പേരുകൾ എഴുതുക

ഉദാഹരണം:

  • പോഷകാഹാര വിഭവങ്ങൾ: പച്ചക്കറി സൂപ്പ്, പാൽ, തൈര്, മുറിച്ച പഴങ്ങൾ, പയറു മുളപ്പിച്ചത്, അട ,ചപ്പാത്തി സലാഡുകൾ, ചൂണ്ടൽ, മുളപ്പിച്ചവ , തേങ്ങ തുടങ്ങിയവ
  • ജങ്ക് ഫുഡ് വിഭവങ്ങൾ: ബർഗർ, നൂഡിൽസ്, ടിൻ ചെയ്ത ഭക്ഷണം, ശീതളപാനീയങ്ങൾ ,പപ്സ്, പൊരിച്ചത് തുടങ്ങിയവ.

ഈ കളി മ്യൂസിക്കൽ ചെയർ എന്ന കളിക്ക് സമാനമാണ്. കളിക്കുന്ന കുട്ടികളുടെ എണ്ണത്തിന് തുല്യമായ കസേരകൾ വട്ടത്തിൽ ക്രമീകരിക്കുക. ഓരോ കസേരയ്ക്കു കീഴിലും ഒരു പോഷകാഹാരത്തിന്റെ പേര് അല്ലെങ്കിൽ ജങ്ക് ഫുഡിന്റെ പേര് തലകീഴായി വയ്ക്കുക. സംഗീതം തുടങ്ങുമ്പോൾ കുട്ടികൾ ഓടാൻ/നടക്കാൻ തുടങ്ങുന്നു. സംഗീതം നിർത്തുമ്പോൾ അവർ കസേരകളിൽ ഇരിക്കണം. ജങ്ക് ഫുഡിന്റെ കസേരയിൽ ഇരിക്കുന്ന കുട്ടികൾ പുറത്താകുന്നു. കളി വീണ്ടും തുടരാവുന്നതാണ്.

കുറിപ്പ്: ചാർട്ട് സ്ട്രിപ്പുകളുടെ എണ്ണം കുട്ടികളുടെ എണ്ണത്തിന് തുല്യമായിരിക്കണം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: