സഹാനുഭൂതി

Print Friendly, PDF & Email
സഹാനുഭൂതി

ഗുരു, തന്നിരിക്കുന്ന ഭാഗം സാവധാനം വായിക്കുന്നു. ആവശ്യമുള്ള വിരാമചിഹ്നങ്ങളിൽ(dots) താൽക്കാലികമായി നിർത്തി വായിക്കുന്നു.

നിങ്ങൾക്ക് വേണമെങ്കിൽ മൃദുവായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം.

സ്ഥലമുണ്ടെങ്കിൽ, കുട്ടികൾ വൃത്താകൃതിയിൽ പാദങ്ങൾ നടുവിലേക്ക് നീട്ടിവെച്ചു കിടക്കട്ടെ.

ഇല്ലെങ്കിൽ അവരോട് പറയുക,

നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക.

നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക.

ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക.

ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

നിശബ്ദമായി സംഗീതം കേൾക്കൂ…

സുഖമില്ലാത്ത ഒരാളെ കുറിച്ച് ചിന്തിക്കൂ…

അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് മനസിലാക്കാൻ ശ്രമിക്കുക…

അവർക്ക് സുഖം തോന്നുവാൻ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് കാണുക..

നിങ്ങൾ മറ്റുള്ളവരെ സുഖപ്പെടുത്താൻ സഹായിക്കുമ്പോൾ, നിങ്ങൾക്കും സുഖം തോന്നുന്നു…

എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.

[കടപ്പാട് (റഫറൻസ്): സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു