ഗോൾഡ് സ്മിത്ത് കവിയുടെ ഹൃദയവൈശിഷ്ട്യം

Print Friendly, PDF & Email
ഗോൾഡ് സ്മിത്ത് കവിയുടെ ഹൃദയവൈശിഷ്ട്യം

ഒളിവർ ഗോൾഡ്സ്മിത്ത് ഇംഗ്ലീഷ് സാഹിത്യത്തിൽ ഉപന്യാസം, കവിത, നാടകങ്ങൾ ഇവയുടെ രചനമൂലം ഉന്നതസ്ഥാനിയായിരുന്നു. അദ്ദേഹത്തിന്റെ മനസ്സ് കാരുണ്യ പൂർണ്ണമായിരുന്നു. അവശതയനുഭവിക്കുന്നവരെയും, സാധുക്കളെയും, ശിശുക്കളെയും അദ്ദേഹം വളരെയധികം സ്നേഹിച്ചുവന്നു.

Goldsmith visting the poor patient

ഗോൾഡ് സ്മിത്ത് ചെറുപ്പത്തിൽ വൈദ്യശാസ്ത്രം പഠിച്ചിരുന്നു എങ്കിലും അതു പൂർത്തിയാക്കിയിരുന്നില്ല. വൈദ്യവൃത്തി ചെയ്തിരുന്നുമില്ല. ഒരു സാധു വൃദ്ധക്ക് കവിയുടെ ദയയെപ്പറ്റി അറിവുണ്ടായിരുന്നു, അവരുടെ ഭർത്താവ് രോഗിയാണ്. സാർ എന്റെ ഭർത്താവ് രോഗിയാണ് ചികിത്സിക്കാൻ ഒരു ഡോക്ടറെ ഏർപ്പെടുത്തുന്നതിന് എനിക്കു ധനശേഷി ഇല്ല. ഒരു തവണ അങ്ങ് അവിടെ വന്ന് രോഗിയെ നോക്കാമോ? അവർ അദ്ദേഹത്തെ സമീപിച്ചു ചോദിച്ചു.

അവരുമൊന്നിച്ച് ഗോൾഡ് സ്മിത്ത് അവരുടെ വീട്ടിൽ ചെന്ന് രോഗിയെകണ്ടു. എന്നിട്ട് വീട്ടിനകത്തു ചുറ്റും നോക്കി. തണുപ്പുമാറാൻ അല്പം തീയില്ല. അനേക നാളായി അവിടെ ആരും ആഹാരം കഴിച്ച ലക്ഷണങ്ങളില്ല. വൃദ്ധനെ പുതപ്പിച്ചു കിടത്താൻ ഒരു തുണിക്കഷണം ഇല്ല; ഇതൊക്കെയാണ് അദ്ദേഹം കണ്ടത്. അല്പം മാത്രം സംഭാഷണങ്ങൾക്കുശേഷം പിരിഞ്ഞുപോകുമ്പോൾ, “അമ്മേ ഞാൻ ചില ഗുളികകൾ കൊടുത്തയയ്ക്കാം. അവ രോഗിക്കു കൊടുക്കണം”. എന്ന് അദ്ദേഹം പറഞ്ഞു.

Goldsmith sending ten guineas to the patient

ഗോൾഡ് സ്മിത്ത് സ്വഗൃഹത്തിൽ എത്തി. ഒരു ചെറിയ പെട്ടിക്കുള്ളിൽ പത്തു ഗിനിനാണയങ്ങൾ ഇട്ടു., ആ പെട്ടിയുടെ പുറത്ത് ഒരു മേൽക്കുറിപ്പ് ഇങ്ങനെ എഴുതി ഒട്ടിച്ചു. ഒന്നുവീതം ദിവസം തോറും റൊട്ടിയും പാലും വാങ്ങുന്നതിനും തീകത്തിക്കുന്നതിനു കൽക്കരി വാങ്ങുന്നതിനും ഉപയോഗിക്കണം. ശുഭപ്രതീക്ഷയോടെ സമാധാനമായിരിക്കൂ.. എന്നിട്ട് ഒരു ദൂതൻ വശം ഇത് രോഗിക്ക് എത്തിച്ചുകൊടുത്തു. ഈ പ്രതിവിധി മരുന്നി നെക്കാൾ പ്രയോജനകരമായിത്തന്നെ എനിക്കുതോന്നി.

ഏതാനും ദിവസങ്ങൾക്കകം രോഗി ഡോക്ടറെ സന്ദർശിച്ച് കാലോചിതമായ സഹായം എത്തിച്ചതിനു നന്ദി പ്രകടിപ്പിച്ചു.

ചോദ്യങ്ങൾ :
  1. ഗോൾഡ് സ്മിത്ത് ആരായിരുന്നു ?
  2. രോഗിക്കുണ്ടായിരുന്ന സുഖക്കേട് എന്താണ് ?
  3. ഡോക്ടർ എന്തു മരുന്നാണ് കൊടുത്തത് ?
  4. ഈ കഥയുടെ ഗുണപാഠം എന്ത് ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു