ശുചിത്വം
ശുചിതപരിപാലനം
ഗുരു, തന്നിരിക്കുന്ന ഭാഗം സാവധാനം വായിക്കുന്നു. ആവശ്യമുള്ള വിരാമചിഹ്നങ്ങളിൽ(dots) താൽക്കാലികമായി നിർത്തി വായിക്കുന്നു.
നിങ്ങൾക്ക് വേണമെങ്കിൽ മൃദുവായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം
നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി… നിശബ്ദമായി സംഗീതം കേൾക്കൂ…
നിങ്ങൾ സുഹൃത്തുക്കളുമായി ഫുട്ബോൾ കളിക്കുകയാണെന്ന് സങ്കൽപ്പിക്കുക…
വളരെ ചെളി നിറഞ്ഞതാണ്, നിങ്ങളുടെ ശരീരത്തിലും ചെളി ആകുന്നു.
നോക്കൂ!നിങ്ങളുടെ വസ്ത്രങ്ങളും ചെളി നിറഞ്ഞത് കാണുക… ഇപ്പോൾ വീട്ടിലേക്ക് പോകാനുള്ള സമയമായി…
നിങ്ങൾ വീട്ടിൽ പോകുന്നതിന് മുമ്പ് നിങ്ങളുടെ ചെളി നിറഞ്ഞ ബൂട്ടുകൾ അഴിക്കുക …
ഇനി കുളിമുറിയിൽ പോയി മുഷിഞ്ഞ വസ്ത്രങ്ങൾ അഴിച്ച് കുളിക്കുകയോ ചെയ്യുക…
നിങ്ങൾക്ക് സുഖവും, വൃത്തിയും, ഊഷ്മളതയും തോന്നുന്നു. നിങ്ങളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ എവിടെ വയ്ക്കണമെന്ന് അമ്മയോട് ചോദിക്കൂ…
നിങ്ങൾവൃത്തിയായും വെടുപ്പായും ഇരിക്കുന്നതിൽ അമ്മക്ക് സന്തോഷവും സംതൃപ്തിയുമുണ്ട്.( താൽക്കാലികമായി നിർത്തുക)
എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.
ചർച്ച:
- ഈ മൗനാചരണവേളയിൽ നിങ്ങൾക്ക് എന്തു തോന്നി?
[കടപ്പാട് (റഫറൻസ്): സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]