കിസ്തുമസ് ആഘോഷം

Print Friendly, PDF & Email
കിസ്തുമസ് ആഘോഷം

ക്രിസ്തു ദേവന്റെ ജന്മദിനമാഘോഷിയ്ക്കുവാൻ എല്ലാ കാലവും ക്രിസ്തുമസ് ദിനമാചരിക്കുന്നു. ക്രിസ്തുവിനുവേണ്ടി നടത്തുന്ന ‘കുറുബാന’യില് നിന്നാണ് (മാസ്) ക്രിസ്തുമസ്സ് എന്ന പേരുണ്ടായത്. ഇതിനെ ചുരുക്കി XMas എന്നും പറയുന്നു ‘X’ എന്ന അ ക്ഷരം കിസ്തുവിന്റെ നാമത്തിന്റെ ആദ്യക്ഷരമാണ്. ഗ്രീക്കുഭാഷയിൽ അതിനാൽ അതൊരു പരിശുദ്ധമായ പ്രതീകമായും കണക്കാക്കപ്പെടു ന്നു.

യേശുദേവന്റെ ജനനം

യേശുവിന്റെ ജനനത്തിന് കുറച്ചു ദിവസങ്ങൾ മുമ്പ് സീസർ അഗസ്തസ്, റോമാസാമാജ്യത്തിലെ ജനങ്ങളെ ഉദ്ദേശിച്ച് ഒരു കല്പന പുറപ്പെടുവിച്ചു – കരം ചുമത്തുന്നതിനുവേണ്ടി ഓരോരുത്തരും തങ്ങ ളുടെ പൂർവ്വികന്മാർ നിവസിച്ചിരുന്ന പട്ടണത്തിലേക്ക് പോകണമെന്ന്.

ജോസഫും മേരിയും ഗലീലയിൽ നിന്ന് (നസറത്ത് നഗരത്തിൽ) ജൂഡിയ പട്ടണത്തി ലേക്ക് (ഡേവിഡിന്റെ നഗരം) യാത്രപുറപ്പെട്ടു (ബത്‌ലഹേം എന്നും പറയും). ജോസഫ്, ഡേവിഡ് രാജാവിന്റെ വംശജ നായിരുന്നു. ഗർഭിണിയായ മേരി ഒരുകഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത് – ജോസഫ് കൂടെ നടന്നിരുന്നു. കരമടയ്ക്കുന്നതിനുവേണ്ടി ജന ക്കുട്ടം നഗരത്തിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു – എല്ലാ സത്രങ്ങളും നിറഞ്ഞു കവിഞ്ഞു. ജോസഫും മേരിയും താമസിയ്ക്കാൻ സ്ഥലമന്വേഷിച്ച് പലദിക്കിലും നടന്നു. ഒരിടവും കണ്ടുകിട്ടിയില്ല.

അവസാനം സത്രം സൂക്ഷിപ്പുകാരൻ മേരിയുടെ അവശനില കണ്ട് ദയ തോന്നി സത്രത്തിനു പിന്നിലുള്ള ഒരു കൊച്ചുതൊഴുത്ത് അവർക്ക് താമസിക്കാനായി കൊടുത്തു. വളരെ കൃതജ്ഞതയോടെ അവർ മറ്റു മൃഗങ്ങളോടൊപ്പം ആ രാത്രി കഴിച്ചുകൂട്ടി. ആ രാത്രിയാണ് മേരി തന്റെ ആദ്യത്തെ പുത്രനെ പ്രസവിച്ചത്.ആ പുൽത്തൊട്ടിയിൽ ഒരു കൊച്ചു കിടക്കയുണ്ടാക്കി മേരി, കുട്ടിയെ കിടത്തി. അതിനെ തുണികൊണ്ട് പുതപ്പിച്ച് വൈക്കോലിന്റെ പുറത്താണ് കിടത്തിയിരുന്നത്.

ബത്ലഹേമിന് പുറത്ത് കുറെ ആട്ടിടയന്മാർ രാത്രി തീകൂട്ടി ചുറ്റുമിരുന്ന് തങ്ങളുടെ ആടുകളെ സൂക്ഷിച്ചുകൊണ്ടിരുന്നു. അവർക്ക് ദിവ്യമായ ഒരു ദർശനമുണ്ടായി. പെട്ടെന്ന് ഒരു ദൈവദൂതൻ അവർക്ക് ദ്യശ്യമായി, ഈശ്വരചൈതന്യം ചുറ്റും പരന്നു. ആദ്യം അവർ ഭയപ്പെട്ട് തമ്മിൽ തമ്മിൽ കെട്ടിപ്പിടിച്ചു നിന്ന ആ ദൈവദൂതൻ പറഞ്ഞു. ‘ ഭയപ്പെടേണ്ട, ശുഭവും സന്തോഷപ്രദവുമായ കാര്യമാണ് ഞാൻ പറയാൻ പോകുന്നത്. ദാവീദിന്റെ ഈ പട്ടണത്തിൽ എല്ലാവർക്കും രക്ഷകനായ ഒരു ബാലൻ പിറന്നിട്ടുണ്ട് – ക്രിസ്തുദേവൻ. നിങ്ങൾക്ക് ആ കുട്ടിയെ തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടക്കുന്നതായി കാണാം.’ ‘ഉടനെ ഒരു കൂട്ടം ദൈവദൂതന്മാരവിടെയെത്തി ഈശ്വരനെ പുകഴ്ത്തി ക്കൊണ്ട് പറഞ്ഞു: ‘ഉന്നതങ്ങളിലിരിയ്ക്കുന്ന ദൈവത്തിനു സ്തുതി. ഭൂമിയിൽ മനുഷ്യർക്ക് നന്മയും’, ഇടയന്മാർ അത്ഭുതപ്പെട്ട് തമ്മിൽ തമ്മിൽ പറഞ്ഞു. ‘നമ്മൾക്ക് ബലഹേമിലേക്ക് പോകാം, ആ കുട്ടിയെ കാണാം.’ അവർ ഉടനെ പട്ടണത്തിലെത്തി വളരെ തിരഞ്ഞ് ആ പുൽത്തൊട്ടി കണ്ടെത്തി. അവിടെ അവർ ജോസഫിനേയും, മേരി യേയും, കുഞ്ഞിനെയും കണ്ടു. കുട്ടിയുടെ മുമ്പിൽ അവർ കുമ്പിട്ടു.

എന്നിട്ട് അവർ കേട്ടവർത്തമാനമെല്ലാം പറഞ്ഞു. ഈശ്വരനെ സ്തുതിച്ചു കൊണ്ടവർ തിരിച്ചു പോയി. ദൈവികമായ ഈ അത്ഭുതത്തെ കണ്ട് അവർ അതിശയപ്പെട്ടു. മേരിയാകട്ടെ ഇടയന്മാർ പറഞ്ഞ വാർത്ത ഹ്യദയത്തിൽ സൂക്ഷിച്ച്, അതിനെക്കുറിച്ച് നല്ലപോലെ ചിന്തിച്ചുനോക്കി.

ബത്ലഹേമിൽ യേശു ജനിച്ചപ്പോൾ അവിടുത്തെ രാജാവ് ഹെറോഡായിരുന്നു. ജറുസലേമിന്റെ തലസ്ഥാനനഗരിയിലേക്ക് കിഴക്കു നിന്ന് ബുദ്ധിമാന്മാരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ വന്നു. അവർ ആകാ ശത്ത് പ്രകാശമുള്ള ഒരു കിരണം കണ്ടിരുന്നു. അതന്വേഷിച്ചാണവരെ ത്തിയത് – ‘എവിടെയാണ് ജൂതന്മാരുടെ രാജകുമാരൻ ജനിച്ചിട്ടുള്ളത്?

ഞങ്ങൾ കിഴക്ക് നക്ഷത്രമുദിച്ചുകണ്ടു. ആ ദൈവദൂതനെ പൂജിച്ചാരാധിയ്ക്കാനാണ് ഞങ്ങൾ വന്നിട്ടുള്ളത്. ഈ അന്വേഷണങ്ങളെക്കുറിച്ച റിഞ്ഞപ്പോൾ ഹറാഡ് രാജാവിന് വിഷമം തോന്നിയതിനാൽ, അദ്ദേഹം തന്റെ പുരോഹിത പ്രധാനികളെയും ജ്യോതിശാസത്രജ്ഞരയും വരുത്തി ചോദിച്ചു: ‘വേദപുസ്തകങ്ങളിൽ ക്രിസ്തു എവിടെ ജനിക്കു മെന്നാണ് പറഞ്ഞിട്ടുള്ളത്? അവർ മറുപടി പറഞ്ഞു ‘ജൂഡിയയിലെ ബത്ലഹേമിൽ’, രാജാവിന് മനശ്ശാന്തി നഷ്ടപ്പെട്ടു. തന്റെ ഭാവിയെ യോർത്ത് അദ്ദേഹം ഭയപ്പെട്ട് രഹസ്യമായി അവരെ വിളിച്ച് രാജാവ് പറഞ്ഞു: ‘നിങ്ങൾ ബത്ലഹേമിൽ പോയി ആ കുട്ടിയ’ തെരഞ്ഞുപിടിക്കൂ കണ്ടെത്തിയാലുടനെ എന്നെ അറിയിക്കണം: എന്നിട്ടുവേണം എനിക്കും അവിടെ പോയി ആ കുട്ടിയെ പൂജിക്കുവാൻ’.

രാജാവിന്റെ ഈ വാക്കുകൾ കേട്ട് അവർ ഒട്ടകങ്ങളുടെ പുറത്ത് കയറി യാത്രയായി. കിഴക്കുഭാഗത്ത് കണ്ട പ്രകാശം അവരെ ആഹ്ലാദ ചിത്തരാക്കി. അവർ ആ പ്രകാശത്തെ പിന്തുടർന്ന് ക്രിസ്തു ജനിച്ച സ്ഥലത്തെ വലിയ പ്രകാശത്തെ കണ്ടെത്തി. ഉള്ളിൽ കടന്ന് മേരിയുടെ സമീപം കിടന്നിരുന്ന കുഞ്ഞിനെ നമസ്കരിച്ച് ആരാധിച്ചു. കൊണ്ടു വന്നിരുന്ന സമ്മാനങ്ങൾ അവർ കൊടുക്കുകയും ചെയ്തു. സ്വർണ്ണ നാണ്യങ്ങൾ നിറച്ച ഒരു ചെറിയ പേടകം, സുഗന്ധദ്രവ്യമടങ്ങിയ കൊത്തുപണിചെയ്ത ഒരു പെട്ടി, കൂതിൽ പുരട്ടാനുള്ള എണ്ണ നിറച്ച് ഒരു ഭരണി എന്നിവയാണവർ കൊണ്ടുവന്നിരുന്നത്.

ബുദ്ധിമാന്മാരായ ജ്യോതിശ്ശാസ്ത്രജ്ഞന്മാർക്ക്, ഒരു സ്വപ്ന ത്തിൽ, ദൈവം മുന്നറിയിപ്പുകൊടുത്തു – നിങ്ങൾ ഹെറോഡിന്റെ സമീ പത്തയ്ക്ക് തിരിച്ചുപോകണ്ടെന്ന്. അവർ മറ്റൊരു വഴിയിൽ കൂടെ സ്വദേശത്തേയ്ക്കു തിരിച്ചുപോയി. അവർ പോയ ഉടന ജോസഫിനോട് സ്വപ്നത്തിലൊരു ദൈവദൂതൻ വന്നുപറഞ്ഞു. ‘വേഗം കുഞ്ഞിനേയും അതിന്റെ അമ്മയേയും കൂട്ടി ഈജിപ്തിലേക്ക് പോവുക. ഞാൻ പറ യുന്നതുവരെ അവിടെത്തന്നെ താമസിക്കുക. അല്ലെങ്കിൽ ഹെറോഡ് ആ കുഞ്ഞിനെ കൊല്ലും’ ജോസഫ് ഇക്കാര്യം മേരിയോട് പറഞ്ഞു.

ഉടനെ പുറപ്പെടുകയും ചെയ്തു. കഴുതപ്പുറത്തിരുന്ന മേരി തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു; രാത്രി തന്നെ തെക്കോട്ടുള്ള യാത്ര തുടങ്ങി വിജനമായ വനപ്രദേശത്തിലൂടെ ഈജിപ്തിലേക്ക്.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ താനയച്ചവർ തന്നെ ചതി ച്ചുവെന്ന് ഹെറോഡിന് മനസ്സിലായി; അയാൾ കോപിഷ്ഠനായി ഇങ്ങനെ പുലമ്പി: “ഞാനെന്റെ സിംഹാസനം ഒരു കൊച്ചുകുഞ്ഞിനു വേണ്ടി വിട്ടുകൊടുക്കുകയില്ല’. എന്നുമാത്രമല്ല ബത്ലെഹിമിലും പരിസര പ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങളേയും കൊല്ലുവാൻ കല്പ്പനയും പറപ്പെടുവിച്ചു.

ഹെറോഡിന്റെ മരണശേഷം ഒരു ദൈവദൂതൻ സ്വപ്നത്തിൽ ജോസഫിനോട് പറഞ്ഞു: “ഇനി കുഞ്ഞിനേയും അമ്മയേയും കൊണ്ട് ഇസ്രായേലിലേയ്ക്ക് പോകാം.”

വീണ്ടും മരുഭൂമിയിൽ കൂടി ആ കൊച്ചുകുടുംബം യാത്ര തിരി ച്ചു. പക്ഷെ ഇപ്പോൾ അവർ രണ്ടുപേരും സന്തുഷ്ടനായിരുന്നു (ജോ സഫും മേരിയും), എന്തെന്നാൽ കുഞ്ഞ് രക്ഷപ്പെട്ടുവല്ലൊ. അവർ ഗലിലിയയിലെത്തി, നസറത്ത് പട്ടണത്തിലെ വീട്ടിൽ തിരിച്ചു ചെന്നു.

ക്രിസ്തുമത പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അവിടത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. തിരു രാജ്യം വരേണമേ, തിരു ഇഷ്ടം സ്വർഗ്ഗ ത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.. അന്നന്ന് ഞങ്ങൾക്കാവശ്യമുള്ള ആഹാരം തരേണമേ.. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമി ക്കണമേ; ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽ നിന്നും ഞങ്ങളെ വിടുവിക്കേ ണ മേ, രാജ്യവും ശക്തിയും മഹത്വവും എന്നേയ്ക്കും അങ്ങേയ്ക്കുള്ളതല്ലോ – ആമേൻ.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു