ഉത്സവം ഖോർദാദ് സാൽ – പ്രവാചകനായ സരാതുഷ്ടയുടെ ജന്മദിനം
ഉത്സവം ഖോർദാദ് സാൽ – പ്രവാചകനായ സരാതുഷ്ടയുടെ ജന്മദിനം
സ്പിതാമയെന്ന പുരോഹിത കുടുംബത്തിലാണ് സരാതുഷ്ട ജനിച്ചത്. അമ്മയുടെ പേർ ദാഗ്ദോ, അച്ഛൻ പൗരുഷാപ്പ്. റേ എന്ന പട്ടണത്തിൽ ബാക്ട്ര എന്ന സ്ഥലത്താണ് ജനിച്ചത്– വെബ്ഡെയിറ്റ് എന്ന നദിയുടെ സമീപം.
ഫ്രവാർദിൻ എന്ന (വർഷത്തിൽ ആദ്യത്തെ ത്) മാസത്തിലെ ആറാം ദിവസമായ ഖോർദാദ് ആയിരുന്നു ജന്മദിനം. വരാൻ പോകുന്ന കുഞ്ഞിന്റെ ദിവ്യത്വത്തെക്കുറിച്ച് ദാഗ്ദോ (പ്രസവ ത്തിനുമുമ്പ്) സ്വപ്നങ്ങൾ കണ്ടിരുന്നു. സരാതുഷ്ടയുടെ ജന്മസമയം അദ്ദേഹത്തിന്റെ പ്രഭാവലയം റേ നഗരത്തെ മുഴുവൻ പ്രകാശമാനമാക്കി, ‘തമസോ മാ ജ്യോതിർഗമയ’ എന്ന മനുഷ്യന്റെ പ്രാർത്ഥനയുടെ ഫലമായിട്ടാണ് പ്രവാചകന്മാർ ജനിക്കുന്നത്. (ഇരുട്ടിൽ നിന്ന് വെളിച്ച ത്തിലേയ്ക്ക് നയിക്കാൻ) പ്രേമത്തിന്റെ പ്രകാശത്തിലൂടെ അജ്ഞാ നാന്ധകാരം കളയാനുള്ള ശക്തി വന്ന് എത്തിയെന്നുള്ളതിന്റെ ലക്ഷ് ണമായിരുന്നു അന്നു കണ്ട പ്രഭാവലയം.
സരാതുഷ്ട എന്ന വാക്കിന്റെ അർത്ഥം മിന്നിതിളങ്ങുന്ന സുവർണ്ണതാരം എന്നാണ്. പ്രസവസമയത്ത് പ്രകൃതി തന്നെ വികസിച്ച് എല്ലാ ജീവികളെയും ആനന്ദത്തിൽ ആറാ ടിച്ചു. ഭീകര പ്രവർത്തകരുടെ സംഘത്തിന് ഈ ജനനം വളരെ ഭീതി കരമായിരുന്നു. അവരുടെ നേതാവ് ദുരാസുരൻ ഈ കുഞ്ഞിനെ നിഗ്ര ഹിക്കാനുള്ള വഴികളെ കുറിച്ച് ആലോചിച്ചു. “ആഹുരാമസ്തയുടെ സംര ക്ഷണത്തിൽ കുഞ്ഞിന് യാതൊരു അപകടവും സംഭവിച്ചില്ല. കുഞ്ഞ് ബുദ്ധിയും ഭക്തിയുമുള്ളവനുമായി വളർന്നു വന്നു. ദുരാസുരന്റെ സംഘ ത്തിൽ ഒരാൾ വൈദ്യത്തിന്റെ വഷത്തിൽ കുട്ടിയ്ക്ക് വിഷം കൊടു ക്കാൻ തുനിഞ്ഞെങ്കിലും മരുന്ന് കഴിച്ചില്ല.
ഏഴാം വയസ്സിൽ ബോർജിൻ-ഖുർഷ് എന്ന പണ്ഡിതന്റെ കീഴിൽ വിദ്യ അഭ്യസിപ്പിക്കാൻ തുടങ്ങി. കഴിയുന്നതെല്ലാം പഠിക്കു കയും ചെയ്തു. ആ ഗുരു സരാതുഷ്ട 15-ാം വയസ്സിൽ മസ്ദയാസിൻ മതത്തിൽ ചേർത്ത് ഖുസ്‌തി എന്ന പൂണൂൽ ധരിപ്പിച്ചു. 20-ാം വയസ്സിൽ ഏകാന്ത ധ്യാനത്തിനുവേണ്ടി ശാന്തമായ ഒരു സ്ഥലം തിര ഞ്ഞെടുത്തു. ഒരു പർവ്വതത്തിന്റെ മുകളിൽ ഒരു ആട്ടിടയന്റെ കുടിലിൽ.
അയാൾ സരാതുഷ്ടയ്ക്ക് ഭക്ഷണത്തിനുവേണ്ടി റൊട്ടിയും പാലും കൊടുത്തിരുന്നു. അങ്ങനെ പത്തുകൊല്ലം അവിടെ ജീവിച്ചു. ആ കാല ങ്ങളിലാണ് സരാഷ്ട്രടമതത്തിലെ ശാസ്ത്ര ഗ്രന്ഥങ്ങളുടെ ആശയങ്ങൾ (ഗാഥ) അദ്ദേഹത്തിന്റെ മനസ്സിൽ രൂപം കൊണ്ടത്. ഈശ്വര പ്രീതി ധാരാളമായി കിട്ടിയെന്നു ബോധ്യപ്പെട്ടപ്പോൾ പുറപ്പെട്ട് വിസ്റ്റാസ്ക് എന്ന രാജാവിന്റെ കൊട്ടാരത്തിൽ എത്തി. അവിടെ വെച്ച് മസ്ദയാസിൻ മതത്തിന്റെ ആവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പുതുക്കിയെടുത്ത് രാജാവും ആ മതത്തെ സ്വീകരിച്ചതോടെ നെന്ന മതം ഇറാന്റെ ദേശീയ മതമായിത്തീർന്നു.
ഖാർദാദ് ദിവസം ആ മതത്തിലുള്ളവർ സരാതുഷ്ടയുടെ ഓർമ്മ പുതുക്കി, അദ്ദേഹത്തിന്റെ ഉപദേശങ്ങളെ പ്രായോഗികമാക്കാൻ ശ്രമിക്കുന്നു. സരാതുഷ്ടയുടെ നിർദ്ദേശങ്ങളിൽ ഏഴ് അമേയാ സ്‌പെൻതാ’കളുണ്ട് – സത്യ, ധർമ്മ, ശാന്തി, പ്രേമങ്ങളെക്കുറിച്ച് പറഞ്ഞിട്ടുള്ളവ.
ഏഴ് അമേഷാപെൻതാ അഥവാ പരിശുദ്ധമായ അമൃതത്വം
ആഹറാ മായുടെ വിവിധ വശങ്ങളാണ് ഇവ– ഓരോന്നും ഈശ്വരനിലേയ്ക്കുള്ള വഴിയെ കാട്ടുന്നു. ആദ്യത്തേത് ആഹുരാമസ്ദാ ണ്. മനുഷ്യരുടെ ഹൃദയത്തിൽ വസിയ്ക്കുന്ന ശക്തി– അഥവാ സത്യം– “സത്യസ്യസത്യം’, ഈ സത്യം നമ്മുടെ വിചാരത്തിലും വാക്കുകളിലും തെളിഞ്ഞു കാണണം.
രണ്ടാമത്തേത് നിഷ്കളങ്കമായ, സ്നേഹിക്കുന്ന മനസ്സ് “വൊഹു മനേ’. ഈശ്വരപ്രേമമാണ്– കൊടുക്കുന്നു ക്ഷമിക്കുന്നു – പ്രകാശം പോലെ അതിരുകളൊ വ്യത്യാസങ്ങളോ ഇല്ലാത്ത, പ്രേമം പങ്കിടുമ്പോൾ കുറയുന്നില്ല. ഇങ്ങനെയല്ലാത്ത സ്നേഹം ‘അകോ മനോ’ അധഃപതിച്ച മനസ്സാണ്.
അടുത്തത് ആഷ– അഥവാ വസിഷ്ഠ. പരമോന്നതമായ ധർമ്മ ശീലം സരതുഷ്ടയുടെ തത്വാപദേശങ്ങളുടെ അടിത്തറയാണിത്– സത്യത്തിലധിഷ്ഠിതമായ സദാചാരങ്ങൾ.
നാലാമത്തെ അമേഷാ– സ്പെൻതയുടെ പേർ വൊഹ്മക്ഷേത്രം വിലപിടിച്ച സ്നേഹത്തിന്റെ ദിവ്യശക്തി. മുൻപറഞ്ഞ ആഷ മാർഗ്ഗ ത്തിൽ സഞ്ചരിച്ചാലുള്ള ഫലമാണിത്. അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഈ മാർഗ്ഗത്തെ സ്വീകരിച്ചാൽ എല്ലാ ജീവജാലങ്ങളിലും കുടികൊ ള്ളുന്ന ഈശ്വരനെ സേവിക്കലാകുന്നു. സ്നേഹമുള്ള മനസ്സ് ആരേയും ഉപദ്രവിക്കില്ല. ഗാഥകളിൽ ‘വൊഹുമനോ’ (സ്നേഹിക്കുന്ന മനസ്സ്) എല്ലാ മതങ്ങളെയും സംരക്ഷിക്കുന്ന ദിവ്യരക്ഷകനാണ്.
അടുത്ത അമേഷാ സ്പെൻതാ ധർമ്മത്തിലൂടെ (ആഷ) കൈവ രുന്ന ഈശ്വരാനുഗ്രഹമാണ്. ഇത് സദ്ബുദ്ധിയെ (വിജ്ഞാനത്ത) കുറി യ്ക്കുന്നു. ഈ അറിവിലൂടെയാണ് ശാന്തിയുണ്ടാവുന്നത്. സൃഷ്ടിയുടെ ഐക്യത്തെ മനസ്സിലാക്കി, നൈമിഷികമായ സന്തോഷ സന്താപങ്ങ ളിൽ നിന്ന് നാം വിമുക്തരാവുന്നു.
ആറാമത്തേതാണ് ഖുർദാദ് ഹൗർവ്വ താത്(രക്ഷയുടെ മാധുര്യം). ഒടുവിലത്തേത് അമേരതാത്(അമരത്വം).
ഏറ്റവും ഒടുവിൽ ഈശ്വരാനുഗ്രഹം. എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വങ്ങൾ സത്യം, ധർമ്മം, ശാന്തി, പ്രേമമെന്നിവയാണ്. ഇവയിലേതെങ്കിലും ഒന്ന് ശീലിച്ചാൽ മറ്റേ മൂന്നും താനേ വന്നു ചേരും.