എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുക

Print Friendly, PDF & Email
എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കുക.

ഗുരു, തന്നിരിക്കുന്ന ഭാഗം സാവധാനം വായിക്കുന്നു. ആവശ്യമുള്ള വിരാമചിഹ്നങ്ങളിൽ(dots) താൽക്കാലികമായി നിർത്തി വായിക്കുന്നു.

നിങ്ങൾക്ക് വേണമെങ്കിൽ മൃദുവായ പശ്ചാത്തല സംഗീതം ഉപയോഗിക്കാം.

നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. നിങ്ങളുടെ കണ്ണുകൾ അടയ്ക്കുക, അല്ലെങ്കിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടെങ്കിൽ, തറയിലേക്ക് നോക്കുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി… നിശബ്ദമായി സംഗീതം കേൾക്കൂ…

നിങ്ങൾ ഗ്രാമപ്രദേശങ്ങളിൽ നടക്കുകയാണെന്ന് സങ്കൽപ്പിക്കുക …

വളരെ മനോഹരമായ സ്ഥലം, സൂര്യൻ തിളങ്ങുന്നു …

നിങ്ങൾ ഒരു വലിയ മരം കാണു ന്നു. ശീതളമായ ആ മരത്തണലിൽ ഇരിക്കാൻ തീരുമാനിക്കുന്നു ….

നോക്കൂ, അവിടെ ഒരു കുഞ്ഞു മുയൽ പുല്ല് തിന്നുന്നു. അവിടെയുള്ള ആ മരത്തിൽ ഒരു അണ്ണാൻ ഉണ്ട്…

ദൂരെ കുറെ മാനുകൾ മേയുന്നു….

നാട്ടിൻപുറങ്ങളിൽ ധാരാളം ജീവികൾ വസിക്കുന്നു, അവ യെ കാണുന്നതിൽ നിങ്ങൾക്ക് സന്തോഷമുണ്ട്.

നിങ്ങൾ അനങ്ങാതെ ,വളരെ നിശ്ശബ്ദത പാലിച്ചാൽ, അവർ നിങ്ങളുടെ അടുത്ത് വരും…

അവ ഭക്ഷണം കഴിച്ച് കളിക്കട്ടെ…

അവയിൽ ഒരെണ്ണത്തിനെ പിടിച്ചു നിങ്ങളുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിക്കരുത്.

കാരണം അവർ കാട്ടിൽ താമസിക്കുന്നത് കാട് അവരുടെ വീടായതുകൊണ്ടാണ്.

അവർ സന്തുഷ്ടരാണ്… നിങ്ങൾക്കും സന്തോഷമുണ്ട്… (നീണ്ട ഇടവേള)

എന്റെ ചെറിയ മണി മുഴങ്ങുന്നത് കേട്ടാൽ പതിയെ കണ്ണ് തുറന്ന് അടുത്തിരിക്കുന്ന ആളെ നോക്കി ഒന്ന് പുഞ്ചിരിക്കൂ.

ചർച്ച:

(അടുത്ത തവണ ഈ വ്യായാമം ചെയ്യുമ്പോൾ കുട്ടികളെ ഏകാഗ്രതയോടെ ഇരിക്കാൻ സഹായിക്കാൻ)

  1. നിങ്ങൾ എന്താണ് കണ്ടത് ഈ മൗനാചരണവേളയിൽ നിങ്ങൾക്ക് എന്തു തോന്നി?

[കടപ്പാട് (റഫറൻസ്): സത്യസായി മാനുഷിക മൂല്യങ്ങളിൽ വിദ്യാഭ്യാസം, കാരോൾ ആൽഡർമാൻ എഴുതിയ സ്വഭാവവും വൈകാരിക സാക്ഷരതയും വികസിപ്പിക്കുന്നതിനുള്ള ഒരു പാഠ്യപദ്ധതി]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു