കരാഗ്രേ വസതേ ശ്ലോകം – പ്രവർത്തനം
കരാഗ്രേ വസതേ ശ്ലോകം – പ്രവർത്തനം
സാമ്പിൾ ആക്ടിവിറ്റി
- കുട്ടികളോട് അവരുടെ കൈകൾ കൊണ്ട് ചെയ്യാൻ സാധിക്കുന്ന പലതരം പ്രവർത്തികളുടെ ഒരു ലിസ്റ്റ് എഴുതാൻ പറയുക.
- അവർ ലിസ്റ്റ് ചെയ്ത പ്രവർത്തികളെ ‘നല്ലത്’, ‘നല്ലതല്ലാത്തത്’ എന്നിങ്ങനെ രണ്ടാക്കി തരംതിരിക്കാൻ പറയുക.
- ഓരോ പ്രവർത്തിയും ഓരോ ചെറിയ പേപ്പർ കഷണത്തിൽ എഴുതിയ ശേഷം അത് മടക്കി ഒരു പെട്ടിയിൽ ഇട്ട് നന്നായി ഇളക്കുക.
- ഓരോ കുട്ടിയോടും പെട്ടിയിൽ നിന്ന് ഓരോ പേപ്പർ കഷ്ണം എടുക്കാൻ പറയുക.
- കുട്ടി എടുക്കുന്ന പേപ്പറിൽ ‘നല്ല പ്രവർത്തി’ ആണെങ്കിൽ കുട്ടിയെ സ്വാമിയുടെ അൾത്താരയുടെ (അല്ലെങ്കിൽ സ്വാമിയുടെ ഫോട്ടോയുടെ കൂടെ) ചേർന്ന് നിൽക്കാൻ പറയണം.
- ഇനി കുട്ടിയെടുക്കുന്നത് ‘നല്ലതല്ലാത്ത’ പ്രവർത്തിയുടെ കൂട്ടത്തിൽ പെടുന്ന പേപ്പർ ആണെങ്കിൽ ആ കുട്ടിയെ, അൾത്താരയിൽ നിന്ന് (അല്ലെങ്കിൽ സ്വാമിയുടെ ഫോട്ടോയിൽ നിന്ന്) കുറച്ച് ദൂരെയായി, റൂമിന്റെ മറ്റേ അറ്റത്ത് പോയി നിൽക്കാൻ പറയണം.
നല്ല പ്രവർത്തികൾ | നല്ലതല്ലാത്ത പ്രവർത്തികൾ |
---|---|
ലിഖിത ജപം | ചുമരിൽ ആവശ്യമില്ലാതെ എഴുതുകയും കുത്തി വരയ്ക്കുകയും ചെയ്യുന്നത് |
മറ്റുള്ളവരുമായി സാധനങ്ങൾ പങ്കിടൽ | ധനറേവതയോയ ലക്ഷ്മി വസിക്കുന്നു |
മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനായി കൈ കൊട്ടൽ | മറ്റുള്ളവരുടെ വീഴ്ചകളിൽ പരിഹസിക്കുകയും കൈ കൊട്ടുകയും ചെയ്യുന്നത് |
മറ്റുള്ളവരെ സഹായിക്കൽ | മറ്റുള്ളവരെ അടിക്കുകയും, നുള്ളുകയും, ഉപദ്രവിക്കുകയും ചെയ്യുന്നത് |
സ്ക്കൂളിലും ബാലവികാസ് ക്ലാസ്സിലും നോട്ട്സ് എഴുതി എടുക്കുന്നത് | പരീക്ഷയിൽ മറ്റുള്ളവരുടെ നോക്കി എഴുതുന്നത് |
ചെറിയ ചെറിയ വീട്ടുജോലികളിൽ അമ്മമാരെ സഹായിക്കൽ | ഭക്ഷണം പാഴാക്കുകയും വലിച്ചെറിയുകയും ചെയ്യുക |
ചെടികൾ നനയ്ക്കുക | ആവശ്യമില്ലാതെ ചെടിയുടെ ഇലകളും പൂക്കളും പറിക്കുന്നത് |
പകർന്നുകൊടുക്കുന്ന മൂല്യങ്ങൾ
എപ്പോഴും നല്ലതു മാത്രം ചെയ്യുക.
നല്ല പ്രവർത്തികൾ നമ്മളെ ഈശ്വരനിലേക്ക് അടുപ്പിക്കുന്നു.
കൈകളെ എപ്പോഴും ക്രിയാത്മകമായ പ്രവർത്തികൾ ചെയ്യാൻ ഉപയോഗിക്കുകയും അങ്ങനെ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക.