പീറ്റർ

Print Friendly, PDF & Email
പീറ്റർ

ഹോളണ്ട് – നാം സാധാരണ പറയാറുള്ള നെതർലാണ്ട് പശ്ചിമയൂറോപ്പിൽ പെട്ട താണ്. അത് സമുദ്രനിരപ്പിനും താഴെയാണ്. സമുദ്രാക്രമണത്തിൽ നിന്നും ആ രാജ്യത്തെ രക്ഷിക്കുന്നത് വളരെ നീളത്തിൽ കിടക്കുന്ന മൺചിറ (കടൽഭിത്തി) യാണ്.

പണ്ട് ഈ മൺചിറ ആദ്യം നിർമ്മിച്ച കാലത്ത് ഇപ്പോഴുള്ളതുപോലെ ബലവത്തുമായിരുന്നില്ല. ചിലപ്പോഴൊക്കെ ഈ മൺചിറയിൽ സമുദാകമണം മൂലം ചെറിയ ദ്വാരങ്ങൾ ഉണ്ടാവുകയും അത് തക്കസമയത്ത് തടഞ്ഞു. അറ്റകുറ്റപ്പണി ചെയ്യാതിരുന്ന തിനാൽ ദ്വാരം വലുതായി വലിയ വിള്ളൽ സംഭവിച്ച് സമുദ്രജലത്തിൽ ജനങ്ങൾ മുങ്ങിപ്പോകുമായിരുന്നു. അതുകാരണം രാപകൽ തുടർച്ചയായ ശ്രദ്ധയും കാവലും ഈ ഭാഗത്ത് ഉണ്ടായിരുന്നു.

Peter Discovered the leak in the dyke

ഒരു സായാഹ്നം. അസ്തമനത്തിനുശേഷം കാലിമേയ്ക്കുന്ന പീറ്റർ എന്നു വിളിച്ചു വരുന്ന ഒരു കുട്ടി ഈ മൺചിറയിൽ ഒരു ചോർച്ച കണ്ടു. അവിടത്തെ കാവൽക്കാരൻ വിശ്രമിക്കാൻ പോയിക്കഴിഞ്ഞിരുന്നു. അയാൾ എളുപ്പം മടങ്ങിയെത്തുകയുമില്ല. ഈ ദുർഘടം കുട്ടി മനസ്സിലാക്കി. അത് ശ്രദ്ധിച്ചില്ലെങ്കിൽ വരുമായിരുന്ന അപകടം അവനറിയാം. അവൻ ഉറക്കെ നിലവിളിച്ചു കരയുമ്പോൾ തന്നെ ചിറയിലുണ്ടായിരുന്ന ദ്വാരം വിരൽ കടത്തി അടച്ചു. അവന്റെ വിളികൾ നിഷ്പ്രയോജനമായിരുന്നു. മറ്റു സഹായങ്ങളും ഉണ്ടായില്ല. തണുത്ത കാറ്റും വെള്ളവും അവനെ മരവിപ്പിച്ചുകൊണ്ടിരുന്നു. കരഞ്ഞു ക്ഷീണിച്ച് അവന്റെ ശബ്ദം നേർത്തു നേർത്തുവന്നു. വളർന്നുവരുന്ന ദ്വാരത്തിൽ ഒരു കൈ മുഴുവനും കടത്തി. പിന്നെ രണ്ടു കൈകളും. അവൻ മരവിച്ചു പോയില്ലായിരുന്നെങ്കിൽ കാലുകളും പിന്നെ ശരീരം മുഴുവനും തന്നെർ കടത്തിവെച്ചു വലുതായി വരുന്ന ദ്വാരം അടയ്ക്കുമായിരുന്നു. ഈ നിലയിലാണ് കാവൽക്കാർ മടങ്ങിവന്നപ്പോൾ ആ കുട്ടിയെ കണ്ടത്.

ചോദ്യങ്ങൾ :
  1. ധീരനായ പീറ്ററുടെ കഥ സ്വന്തം വാചകത്തിൽ എഴുതുക ?
  2. ഈ വിധത്തിലുള്ള മറ്റേതെങ്കിലും കഥ നിങ്ങളുടെ ഓർമ്മയിൽ ഉണ്ടോ ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: