മര്യാദ/ സൗമ്യത

Print Friendly, PDF & Email
മര്യാദ/ സൗമ്യത

ഘട്ടം 1: ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3: നിങ്ങൾ ഒരു മരമാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾക്ക് ആകാശത്തേക്ക് നീളുന്ന ശാഖകളും ഭൂമിയിലേക്ക് നീളുന്ന വേരുകളും, ശക്തമായ ഒരു തായ് മരവും ഉണ്ട്. നിങ്ങൾ ശ്വസിക്കുമ്പോൾ, പുതുജീവൻ, നിങ്ങളാകുന്ന മരത്തിന്റെ ചില്ലകളിലൂടെ വലിച്ചെടുക്കുന്ന ആ വിനോദവും അനുഭവിക്കുക.
നിങ്ങൾ ശ്വാസം പുറത്തേക്ക് വിടുമ്പോൾ, നിങ്ങളുടെ മരം-ശരീരം മൃദുലമാവുകയും, നിങ്ങളുടെ ഇലകൾ തിളങ്ങുകയും ചെയ്യുന്നു.

നിങ്ങൾ ഉള്ളിലേക്ക് ശ്വസിക്കുമ്പോൾ, നിങ്ങളെ കൂടുതൽ ശക്തിമാനും ഉർജ്ജസ്വലതയുള്ളവനും ആക്കാൻ ആവശ്യമുള്ളതെന്താണോ അത് നിങ്ങളുടെ വേരിലൂടെ വലിച്ചെടുക്കുക. നിങ്ങൾ ശ്വാസം പുറത്തേക്കു വിടുമ്പോൾ, പഞ്ഞിപോലെ മൃദുവും കനംകുറഞ്ഞതും ആവുക. ഇപ്പോൾ നിങ്ങളുടെ വേരുകൾക്ക് ചുറ്റും കളിക്കുന്ന അണ്ണാറക്കണ്ണന്മാരോട് സുപ്രഭാതം പറയുക. എന്നിട്ട് നിങ്ങളുടെ ഇലകൾക്കിടയിലിരുന്നു പാടുന്ന കിളികളോട് നന്ദി പറയുക… നിങ്ങൾക്ക് എങ്ങനെ തോന്നുന്നു? അത് ആസ്വദിക്കൂ. നിങ്ങൾ തയ്യാറാകുമ്പോൾ, നിങ്ങളുടെ കണ്ണുകൾ തുറക്കുക… അവ തിളങ്ങും! നിങ്ങളുടെ സുഹൃത്തുക്കളെ നോക്കൂ, അവരുടെ കണ്ണുകളും തിളങ്ങും!

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക. തീയതിയും സമയവും അവരോട് പറയുക.

(ഈ മൗനാചരണവ്യായാമങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾ അവരുടെ അനുഭവങ്ങൾ പങ്കിടാൻ ആഗ്രഹിച്ചേക്കാം, ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്, പ്രത്യേകിച്ചും അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് ചോദിക്കുക. അവരുടെ അനുഭവത്തിന്റെ ചിത്രം വരയ്ക്കുന്നത് പോലുള്ള ചില ക്രിയാത്മക ജോലികൾ ചെയ്യാൻ ഇത് നല്ല സമയമാണ്.)

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: