ശാസ്ത്രവും മനുഷ്യത്വവും

Print Friendly, PDF & Email
ശാസ്ത്രവും മനുഷ്യത്വവും

സർ ഹംഫ്രിഡേവി ആണ് ഡേവിസ് സേഫ്ടി ലാംപ് (ഡേവിയുടെ സുരക്ഷിത ദീപം) കണ്ടുപിടിച്ച മഹാൻ. ഈ വിളക്ക് ആസൂത്രണം ചെയ്യുന്നതിനു മുമ്പ് അനേകം കൽക്കരി ഖനന ജോലിക്കാർ അഗ്നിക്കിരയാകുമായിരുന്നു. സാധാരണ വിളക്കുകൾ ഉപയോഗിച്ചാൽ അവയിലെ ദീപത്തിൽ നിന്ന് വേഗത്തിൽ തീ പിടിക്കുന്ന വാതകങ്ങൾ ഖനികളിൽ ഉണ്ട്.

Davy's Invention

സർ ഹംഫ്രി അനേകവർഷങ്ങൾ കൊണ്ട് കഷ്ടപ്പെട്ടു സംവിധാനം ചെയ്തു നിർമ്മിച്ച ഈ വിളക്ക് അഗ്നി ഗ്യാസിലേക്കു വ്യാപിക്കാത്ത വിധത്തിലുള്ളതായിരുന്നു. തീർച്ചയായും ഇത് ഖനിത്തൊവിലാളികൾക്ക് അനുഗ്രഹമായിത്തീർന്ന മഹത്തായ ഒരു കണ്ടുപിടിത്തമായിരുന്നു.
ഈ വിളക്കിന്റെ നിർമ്മാണാവകാശം കുത്തക എടുത്തിരുന്നെങ്കിൽ ഹംഫ്രിക്ക് ധാരാളം ധനം ആർജ്ജിക്കാൻ കഴിയുമായിരുന്നു. എന്നാൽ അദ്ദേഹം അതു നിരാകരിച്ച്, ഈ അവകാശം സൗജന്യമായി പൊതു ആവശ്യത്തിന് വിട്ടുകൊടുത്തു.

ഒരിക്കൽ ഒരു സ്നേഹിതൻ “നിങ്ങൾ നല്ലതുപോലെ ആലോചിക്കൂ, നിങ്ങൾക്ക് കനത്ത ധനലാഭം ഈ കുത്തക അവകാശം കൊണ്ട് ലഭിക്കും” എന്നു പറഞ്ഞതിന് “പ്രിയ സ്നേഹിതാ, അതുവേണ്ട”. ഹംഫ്രി തുടർന്നു. “അക്കാര്യം ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. ജനങ്ങൾക്ക് ആകും വിധം സേവനം ചെയ്യുക എന്നതു മാത്രമാണ് എന്റെ ആഗ്രഹം. ധനം അധികം ഉണ്ടാകുന്നതു കൊണ്ട് മനുഷ്യന് സുഖമോ പ്രശസ്തിയോ ഉണ്ടാവുകയില്ലെന്ന് എനിക്കു നല്ലതുപോലെ അറിയാം. എനിക്കുള്ളത് എന്താണോ അതുകൊണ്ട് ഞാൻ പൂർണ്ണ സംതൃപ്തനാണ്.”

ഒരു പ്രശസ്ത ശാസ്ത്രജ്ഞനും മനുഷ്യസ്നേഹിയും എന്ന നിലയിൽ സർ ഹംഫ്രി അനശ്വരനാണ്.

ചോദ്യങ്ങൾ :
  1. ഹംഫ്രിയുടെ കണ്ടുപിടിത്തം എന്തായിരുന്നു ?
  2. അത് ഒരു അനുഗ്രഹമായി കരുതപ്പെട്ടത് എന്തുകൊണ്ടാണ് ?
  3. സ്നേഹിതന്റെ ഉപദേശം എന്തായിരുന്നു ?
  4. അതിന് ഹംഫ്രിയുടെ മറുപടി എന്ത് ?

[Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam]

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു