ദസറയുടെ പ്രാധാന്യം

Print Friendly, PDF & Email
ദസറയുടെ പ്രാധാന്യം

നവരാത്രി ആഘോഷം പല അനുഗ്രഹങ്ങൾക്കുമുള്ള നന്ദി പ്രകടന മാണ്

എ) സരസ്വതീദേവിയിൽ നിന്നു കിട്ടുന്ന ജ്ഞാനസമ്പത്ത്.
ബി) മഹാലക്ഷ്മി തരുന്ന അടിസ്ഥാന ജീവിത സൗകര്യങ്ങൾ.
സി) ഉള്ളിലും പുറത്തുമുള്ള ദുർവ്വികാരങ്ങളിൽ നിന്നുള്ള രക്ഷ, കാമം, കാധം, ലോഭ, മോഹ, മദ, മാത്സര്യങ്ങൾ – ഈ പൈശാചിക ശക്തികളെ ഈശ്വരനാനുഗ്രഹം കൊണ്ട് കീഴടക്കാനാകൂ അങ്ങനെ തിന്മയെ നന്മകൊണ്ട് ജയിക്കുന്നതിന്റെ പ്രതീകമാണ് നവരാത്രി ആഘാഷം, ഭാരതമൊട്ടുക്ക് ആഘോഷിക്കുന്നു. വിശേഷപ്പെട്ട ആഘോഷമാണ് നവരാത്രി.

ചില ദിക്കുകളിൽ ഇതിനെ ദുർഗാപൂജയെന്ന് വിളിയ്ക്കുന്നു. മഹിഷാസുരമർദ്ദിനിയായ ദുർഗാദേവിയെ വീരശൂരഭാവത്തിൽ പൂജി ക്കുന്നു. (മനുഷ്യരെ നാശത്തിൽ നിന്ന് രക്ഷിക്കുന്ന ശക്തി), അശ്വിനി മാസത്തിൽ വെളുത്തപക്ഷത്തിന്റെ ആദ്യദിവസം തുട ങ്ങുന്നു ഈ പ്രശസ്തമായ ആഘോഷ പരിപാടി. ഇത്രയും ദൈർഘ്യ ത്തിൽ (കൂടുതൽ ദിവസങ്ങൾ) കൊണ്ടാടുന്ന ഹൈന്ദവ ഉത്സവ പരിപാടി വേറെയില്ല. ഒൻപത് രാത്രികളിൽ ആഘോഷം നീണ്ടു നില്ക്കുന്നതിനാൽ നവരാത്രിയെന്നു വിളിക്കപ്പെടുന്നു. ആദ്യത്തെ മൂന്നു ദിവസം കാളിയേയും. അടുത്ത മൂന്നു ദിവസം ലക്ഷ്മിയയും ഒടുവിലത്തെ മൂന്നു ദിവസം സരസ്വതിയേയും പൂജിക്കുന്നു.

തിന്മകളെ നശിപ്പിക്കുന്നു ‘കാളി’– അതുകൊണ്ട് കാളിയെ പൂജിക്കുന്നു. ‘ഗുണസമ്പത്തിനെ വർദ്ധിപ്പിക്കുന്നു. ലക്ഷ്മീദേവി (നശീകരണ പ്രവണതകൾ പോകുമ്പോൾ സർഗാത്മ ചിന്തകൾ പോഷി പ്പിക്കപ്പെടും) അങ്ങനെ നന്മകളുടെ വർദ്ധനയ്ക്കുവേണ്ടി ലക്ഷ്മിയെ പൂജിക്കുന്നു. തിന്മകളകന്ന് നന്മകൾ വളരുമ്പോൾ മാത്രമേ അറിവ് സമ്പാദിക്കാൻ സാധ്യമാവൂ. സരസ്വതിയാണ് ജ്ഞാനദേവത (വിദ്യാ ദേവത) സരസ്വതി ബുദ്ധിയെ ശുദ്ധമാക്കി വിജ്ഞാനത്തെത്തരുന്നു.

താഴ്ന്ന ജീവിതതലത്തിൽ നിന്ന് ഉയർന്ന തലത്തിലേയ്ക്ക് വരുന്നതിന് സരസ്വതി പൂജ സഹായിക്കുന്നു. രാവണ വധത്തിന് മുമ്പ് ഒൻപതുരാത്രികളിൽ ശ്രീ രാമചന്ദ്രൻ തന്നെ ശക്തി കേന്ദ്രമായ ദുർഗാദേവിയെ പൂജിച്ചിട്ടുണ്ട് – മറ്റൊരു ഐതിഹ്യവും കൂടിയുണ്ട് – മൂന്നു മുതൽ പത്തുവരെ വയസ്സുള്ള ബാലികമാരെ ഭക്ഷണം, വസ്ത്രം മുതലായവ നൽകി പൂജിക്കാറുണ്ടത്രെ.

വടക്ക് ഇന്ത്യയിൽ രാമായണത്തിൽ നിന്നുള്ള രാമലീലകൾ ദിവസങ്ങളിൽ അരങ്ങേറിക്കളിക്കാറുണ്ട്. രാമരാവണയുദ്ധം പ്രത്യേകിച്ചും അഭിനയിക്കുക പതിവാണ്. പത്താമത്തെ ദിവസം അസുരന്മാരെയെല്ലാം നിഗ്രഹിച്ച് ‘വിജയദശമി’യായി ആഘോഷിക്കുന്നു.

രാവണന്റെ കോലമുണ്ടാക്കി കത്തിയ്ക്കുന്നതും ഈ ദിവസത്തിന്റെ ഒരു പ്രത്യേകതയാണ്. ദക്ഷിണേന്ത്യയിൽ പത്തു ദിവസങ്ങളിലും ബൊമ്മ (പാവ) കളെ പ്രദർശിപ്പിച്ച്, അയൽപക്കക്കാരായ സ്ത്രീകളെ ക്ഷണിച്ചുവരുത്തി സൽക്കരിയ്ക്കുന്ന ചടങ്ങ് ഇന്നും കാണാം. (കൊലുവയ്ക്കുക) ഒടുവിലത്തെ ദിവസത്തെ ആയുധപൂജയെന്നും പറയും. സ്വന്തം പണിയായുധങ്ങൾ പൂജയ്ക്ക് വച്ച് ആരാധനകൾ നടത്തും. തങ്ങളുടെ കർമ്മശേഷിയെ വർദ്ധിപ്പിയ്ക്കാൻ ഇത് സഹായകമാവുമെന്ന് വിദഗ്ധ തൊഴിലാളികൾ വിശ്വസിച്ചു വരുന്നു.

പ്രശാന്തി നിലയത്തിൽ ഈ സമയത്താണ് ഭഗവാൻ 7 ദിവസം നീണ്ടു നിൽക്കുന്ന വേദ പുരുഷ സപ്‌താഹ യജ്ഞം നടത്താറുള്ളത്. ലോകനന്മക്കായി അരങ്ങേറാറുള്ള ആ മഹനീയമായ ചടങ്ങ് വിജയദശമി ദിവസം അവസാനിക്കും ഇതേ സമയത്താണ് ഭഗവാൻ തന്റെ കുട്ടികളെ ഗ്രാമങ്ങളിലേക്കു അയച്ച് അവർക്കായി ഭക്ഷണവും പുതുവസ്ത്രങ്ങളും എത്തിച്ചു കൊടുക്കുക.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു