ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ ഐക്യം

Print Friendly, PDF & Email
ചിന്ത, വാക്ക്, പ്രവൃത്തി എന്നിവയുടെ ഐക്യം
ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സത്യസന്ധതയുടെ പ്രാധാന്യം അറിയാനായി…

(ഖണ്ഡികകൾക്കിടയിലും കുത്തുകളിലും താൽക്കാലികമായി നിർത്തുക.)

ഘട്ടം 1: “ഒന്നാമതായി, നിങ്ങളുടെ കസേരകളിൽ സുഖപ്രദമായ സ്ഥാനത്ത് ഇരിക്കുക. അല്ലെങ്കിൽ തറയിൽ സുഖാസനത്തിലോ പദ്‌മാസനത്തിലോ ഇരിക്കുക. നിങ്ങളുടെ പുറവും തലയും നിവർന്ന് നേരെയാണെന്നും ഉറപ്പാക്കുക. ഒരു ദീർഘശ്വാസം അകത്തേക്കെടുക്കുക. ശ്വാസം പുറത്തേക്കു ശാന്തമായി വിടുക. ഒന്നുകൂടി ആഴത്തിൽ ശ്വാസമെടുക്കുക… മറ്റൊന്ന്കൂടി…

ഘട്ടം 2: “ഇപ്പോൾ ശരീരത്തിലെ എല്ലാ പിരിമുറുക്കങ്ങളും അയവാക്കുക. നിങ്ങളുടെ കാൽവിരലുകൾ നീട്ടുക, തുടർന്ന് അവ അയവാക്കുക. കാൽവണ്ണയുടെ പിന്നിലെ പേശികളെ(calf muscles) മുറുകെ പിടിക്കുക, തുടർന്ന് അവയെ അയവുവരുത്തുക. നിങ്ങളുടെ കാലുകളുടെ മുകളിലെയും തുടകളിലെയും പേശികളെ പിരിമുറുക്കുക, അവ അയവാക്കുക. നിങ്ങളുടെ വയറിലെ പേശികൾ ഉള്ളിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ പിന്നിലേക്ക് വലിക്കുക, എന്നിട്ട് അവയെ അയവാക്കുക. തോളുകൾ മുകളിലേക്കും താഴേക്കും താഴ്ത്തുക. ഇടത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക, വലത്തേക്ക് നോക്കുക, മുന്നോട്ട് നോക്കുക. ഇപ്പോൾ മുഖത്തെ പേശികളെ പിരിമുറുക്കുക എന്നിട്ട് അവയെ അയവാക്കുക. നിങ്ങളുടെ ശരീരം മുഴുവൻ അയവാകുന്നതായി അനുഭവപ്പെടുക – എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതായി. നിങ്ങൾക്ക് സുഖം തോന്നുന്നു.”

ഘട്ടം 3:മനോഹരമായ ഒരു വേനൽക്കാല ദിനത്തിൽ നിങ്ങൾ പാർക്കിലാണെന്ന് സങ്കൽപ്പിക്കുക…
സൂര്യൻ പ്രകാശിക്കുന്നു, നിങ്ങൾക്ക് സന്തോഷം തോന്നുന്നു… ഒരു പന്ത് വായുവിലൂടെ വന്ന് നിങ്ങളുടെ അടുത്തുള്ള കുറ്റിക്കാട്ടിൽ പതിക്കുന്നു. ഇത് കഴിഞ്ഞ ആഴ്ച നിങ്ങള്ക്ക് നഷ്ടപ്പെട്ട പന്തുപോലെയുണ്ടെങ്കിലും ആ പന്തല്ല.

അപ്പോൾ ഒരു പെൺകുട്ടി ഓടി വന്ന് ചോദിക്കുന്നു, നിങ്ങൾ എവിടെയെങ്കിലും ഒരു പന്ത് കണ്ടുവോ എന്ന് … നിങ്ങൾ ആ പന്ത് കൈവശം വെക്കുമോ അതോ, സത്യം പറയുമോ ?…

നിങ്ങൾ കുറ്റിക്കാട്ടിലേക്ക് വിരൽ ചൂണ്ടുന്നു.

നിങ്ങൾ രണ്ടുപേരും കുറ്റിക്കാട്ടിലേക്ക് ഓടി, നിങ്ങൾ പന്ത് കണ്ടെത്തി അവൾക്ക് കൊടുക്കുന്നു. അവൾ സന്തോഷവതിയാണ്. നിങ്ങളും സന്തോഷവാനാണ്, സത്യം പറഞ്ഞു എന്നതനിനാൽ.

ഘട്ടം 4: ഇപ്പോൾ നിങ്ങളുടെ ശ്രദ്ധ ക്ലാസ് മുറിയിലേക്ക് കൊണ്ടുവരിക, വ്യായാമം പൂർത്തിയായതിനാൽ കണ്ണുകൾ തുറക്കുക, നിവരുക. നിങ്ങളുടെ അടുത്തുള്ള ആളെ നോക്കി പുഞ്ചിരിക്കുക.

(ബിഎസ്എസ്ഇ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ‘മനുഷ്യമൂല്യങ്ങളിലെ സത്യസായി വിദ്യാഭ്യാസം’ എന്നതിൽ നിന്ന് സ്വീകരിച്ചത്)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു