പഠനം – ഈ ക്ലാസ്സ് ആക്ടിവിറ്റിയുടെ ഗുണം എന്ത്?
- ക്ലാസിലെ എല്ലാ കുട്ടികളുടെയും പങ്കെടുക്കൽ ഉറപ്പാക്കും.
- റേഡിയന്റ് തിങ്കിങ് കൊണ്ട് കുട്ടികളുടെ ക്രിയാത്മകമായ ചിന്താ ശക്തിയെ വളർത്തുവാൻ സാധിക്കും.
- റേഡിയന്റ് തിങ്കിങ്ങ്ന് ശേഷമുള്ള മൈൻഡ് മാപ്പിംങ്ങും വെബ് ചാർട്ട് പരിശീലനവും കുട്ടികളുടെ ക്രമാനുഗതമായ വിശകലനത്തിന് സഹായിക്കും. വിവിധ വാക്കുകൾ ഓരോ വിശയത്തിന്റെ കീഴിൽ ഗ്രൂപ്പ് ചെയ്യുമ്പോൾ കുട്ടികളുടെ ക്രമാതീതമായ ചിന്താശേഷി വർദ്ധിക്കും ഇത് കുട്ടികളിൽ ഭാവിയിൽ കൂടുതൽ ചിട്ടയോടെ ചിന്തിക്കുവാൻ സാധിക്കും.
- ഇത് കുട്ടികളുടെ ചിന്താശേഷിയെ ഉദ്ധീപിപ്പിച്ച് ഏറ്റവും നല്ല സാഹചര്യം കണ്ടെത്താൻ സഹായിക്കും.
- ഈ ആക്ടിവിറ്റി കുട്ടികളിൽ സഹകരണം,ഏകോപനം, ആശയ കൈമാറ്റം യുക്തിപരമായ ചിന്താശേഷി എന്നിവ വർദ്ധിപ്പിക്കും.