ഗ്രൂപ്പ് 1 ന് വേണ്ടിയുള്ള സാമ്പിൾ ക്ലാസ് ആക്ടിവിറ്റി
ഈ ആക്ടിവിറ്റി എങ്ങനെ ക്ലാസ്സിൽ നടപ്പാക്കാം?
മൗനാചരണത്തോടെ തുടങ്ങുക. – പ്രാർത്ഥനയിലൂടെയോ മനോ ദർശനത്തിലൂടെ ഒന്നോ രണ്ടോ മിനിറ്റ് കണ്ണടച്ചു മൗനമാചരിക്കുക ഇത് ശാന്തരാവാൻ അവരെ സഹായിക്കും.
ഒരു വിഷയം തിരഞ്ഞെടുക്കുക. – അത് ഒറ്റ വാക്ക് ആയിരിക്കണം. ആ വാക്ക് ബോർഡിന്റെ മധ്യത്തിൽ എഴുതുക. കുട്ടികളുടെ പ്രായത്തിനനുസരിച്ച് മനസ്സിലാക്കത്തക്ക വിധത്തിലായിരിക്കണം വാക്ക് തിരഞ്ഞെടുക്കേണ്ടത്. സ്നേഹം, സത്യസന്ധത, ശാന്തി, സമാധാനം എന്നീ രൂപമില്ലാത്ത വാക്കുകൾ തിരഞ്ഞെടുക്കാത്തിരിക്കാൻ ശ്രമിക്കുക. നിറങ്ങൾ പോലെ പ്രത്യക്ഷമായ വാക്കാണ് ഉപയോഗിക്കുന്നത് എന്ന് കരുതുക.
ഇനി നമ്മൾ കുട്ടികളോട് നിറം എന്ന് പറയുമ്പോൾ മനസ്സിൽ വരുന്ന എല്ലാ പദങ്ങളും പറയാൻ ആവശ്യപ്പെടുക. ഇതിന് റേഡിയന്റ് തിങ്കിംഗ് എന്ന് പറയും. പറയുന്ന വാക്കുകൾ എല്ലാം ബോർഡിലോ കുട്ടികളുടെ നോട്ട് ബുക്കിലോ എഴുതി വെക്കണം. വാക്കുകൾ ചിട്ടപ്പെടുത്തുകയോ നമ്പർ ഇടുകയോ ചെയ്യേണ്ടതില്ല. താഴെ കൊടുത്തിട്ടുള്ള സാമ്പിൾ പോലെ കുട്ടികൾ നിറം എന്ന ആശയവുമായി ബന്ധപെട്ടു കുറെ വാക്കുകൾ പറയും. എല്ലാ കുട്ടികളെയും പങ്കെടുക്കുവാൻ പ്രോത്സാഹിപ്പിക്കുക. അപ്രസക്തമായ വാക്കുകൾ ഏതെങ്കിലും കുട്ടികൾ പറഞ്ഞാൽ ഗുരു സൗമ്യമായി അവരോട് എന്തുകൊണ്ട് ആ വാക്ക് ഉപയോഗിച്ചു എന്ന് ചോദിക്കണം. ബോർഡിൽ എഴുതുന്ന ഓരോ വാക്കുകളും കുട്ടികളുടെത് ആയിരിക്കണം.
Step 4– മൈൻഡ് മാപ്പിംഗ് & വെബ് ചാർട്ടിങ്
- ഗ്രുപ്പുകളോട് വാക്കുകൾ തരംതിരിച്ച് യോജിപ്പിക്കുവാൻ ആവശ്യപ്പെടുക. അതായത് കുട്ടികളോട് ഒരേ വിഭാഗത്തിൽ വരുന്ന വാക്കുകൾ തരംതിരിച്ച് ഓരോരോ ഹെഡിങ്ന് ചുവട്ടിൽ എഴുതി ഓരോ വിഭാഗങ്ങളാക്കാൻ പറയണം.
- ഇനി ബാലവികാസ് ക്ലാസ്സിന്റെ അംഗസംഖ്യ അനുസരിച് കുട്ടികളെ അഞ്ചോ ആറോ ഏഴോ പേരുള്ള ഗ്രുപ്പുകൾ ആക്കി തിരിക്കുക. ഇപ്പോൾ തിരഞ്ഞെടുത്ത ഹെഡിങ് അടിസ്ഥാനമാക്കി കുട്ടികളോട് ഒരു വെബ് ചാർട്ട് ഉണ്ടാകാകൻ നിർദ്ദേശിക്കുക.
തയ്യാറാക്കിയ വെബ് ചാർട്ട് ഓരോ ഗ്രുപ്പിനും ക്ലാസ്സിൽ അവതരിപ്പിക്കാൻ അവസരം കൊടുക്കുക. ഇനി ചർച്ച ചെയ്ത് ക്ലാസിനു മുഴുവനും ഒരൊറ്റ വെബ് ചാർട്ട് ആക്കി ചുരുക്കുക. എക്സ്പീരിയൻഷ്യൽ ലേണിങിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകുവാൻ ഈ പടി അത്യാവശ്യമാണ്. ഫൈനലിൽ വെബ് ചാർട്ട് ഇതുപോലെ ഇരിക്കും
[Class activity steps: Adapted from Experiential Learning – by Dr. Pitre during ‘The Master Trainers’ Training program for GRI&II in January 2009 at P.N]