ഗോവിന്ദ ഹരേ
ഓഡിയോ
വരികൾ
- ഗോവിന്ദ ഹരേ ഗോപാല ഹരേ ഹേ ഗോപി ഗോപ ബാല
- ഗോവിന്ദ ഹരേ ഗോപാല ഹരേ ഹേ മുരളി ഗാന ലോല
- ഗോവിന്ദ ഹരേ ഗോപാല ഹരേ ഹേ രാധ ഹൃദ്യയ ലോല
- ഗോവിന്ദ ഹരേ ഗോപാല ഹരേ ഹേ നന്ദ ഗോപ ബാല
അർത്ഥം
ശ്രീകൃഷ്ണനെ സ്തുതിക്കുന്ന ഒരു ഭജനയാണിത്. ശ്രീകൃഷ്ണൻ ഒരു ഇടയബാലകനായതിനാൽ ഗോവിന്ദനെന്നും ഗോപാലനെന്നുമൊക്കെ (ഗോപി ഗോപ ബാല) അറിയപ്പെടുന്നു. ദിവ്യമായ മുരളി വായിക്കുന്നവനാണ് (മുരളി ഗാന ലോല) കൃഷ്ണൻ, കൂടാതെ രാധയുടെ ഹൃദയത്തിൽ വസിക്കുന്നവനുമാണ് (രാധ ഹൃദയ ലോല). അതുപോലെ ഇടയനായ നന്ദന്റെ മകനുമാണ് (നന്ദ ഗോപ ബാല).
വീഡിയോ
വിവരണ
ഗോവിന്ദൻ | ഗോവിന്ദൻ- കൃഷ്ണന്റെ പേര്; ഇടയൻ- പശുക്കളെ മേയ്ക്കുന്നയാൾ. |
---|---|
ഹരേ | ഹരി എന്ന് അറിയപ്പെടുന്ന ഭഗവൻ വിഷ്ണുവിനെ സൂചിപ്പിക്കുന്നു, മായയെ അകറ്റുന്നവൻ എന്നർത്ഥമാക്കുന്നു. |
ഗോപാലൻ | കൃഷ്ണന്റെ പേര്, പശുക്കളെ മേയ്ക്കുന്നവൻ എന്ന് അർഥം വരുന്ന ഈ പേര് സകല ചരാചരതരത്തെയും സംരക്ഷിക്കുന്നവനെ സൂചിപ്പിക്കുന്നു. |
മുരളി | പുല്ലാംകുഴൽ; അഹങ്കാരമില്ലാത്തതു, ശൂന്യമായത്. |
ഗാനലോല | ഗാന- പാട്ട്; ലോല -അതിശയിപ്പിക്കുന്നവൻ; ഗാനലോല- പാട്ടിലൂടെ ആഹ്ലാദിക്കുന്നവൻ. |
രാധ ഹൃദയ | രാധ ഹൃദയ- രാധയുടെ ഹൃദയം |
രാധ ഹൃദയ ലോല | രാധ ഹൃദയ ലോല- രാധയുടെ ഹൃദയത്തിൽ വസിക്കുന്നവൻ. |
നന്ദ ഗോപ ബാല | ഇടയനായ നന്ദരുടെ മകൻ. |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 3
-
പ്രവർത്തനം
-
തുടർന്നുള്ള വായന