എന്തുകൊണ്ട് ഗ്രൂപ്പ് 1 ഇൽ ആരോഗ്യവും ശുചിത്വവും പഠിക്കുന്നു:
- ആരോഗ്യം എന്നത് രോഗപരിപാലനം മാത്രമല്ല. എന്നാൽ ഒരു സമൂഹത്തിന്റെ ആത്മീയം, സാംസ്കാരികം, സാമൂഹികം, വിദ്യാഭ്യാസം, മനശ്ശാസ്ത്രം എന്നീ വശങ്ങളുടെപുരോഗതിക്കും വേണ്ടിയിട്ടാണ്. ഭക്ഷണരീതി, പരിസ്ഥിതി, ആരോഗ്യ വിദ്യാഭ്യാസം എന്നിവയിലൂട നമുക്ക് ആരോഗ്യപരമായി മുന്നേറാം.
- ആരോഗ്യശുചിത്വ തത്വങ്ങൾ കുട്ടികൾക്ക് വളരെ ചെറുപ്പത്തിലേ മനസ്സിലാക്കി കൊടുക്കണം.
- ഇതുമൂലം ഇൻഫെക്ഷനുകളും പിന്നെ ദഹനസംബന്ധമായതും, ശ്വാസകോശസംബന്ധമായതും,പുറമെ ഉള്ള മറ്റു അസുഖങ്ങളും തടയാൻ സാധിക്കും.
- വേദ ഗ്രന്ഥങ്ങളിൽ പറഞ്ഞതുപോലെ ഈ ശരീരം സംസാരസാഗരം കടക്കുവാനുള്ള ഒരു തോണിയാണ്. നല്ല കാര്യങ്ങൾ ചെയ്ത് മോക്ഷം ലഭിക്കുവാനുള്ള ഒരു ഉപകരണമായി ശരീരത്തെ കാണണം.
- അതുകൊണ്ട് ആത്മീയമായ ഉന്നമനത്തിനു ആരോഗ്യം പ്രധാനമാണ്.
- സമീകൃത ആഹാരം
- ശരിയായ ഭക്ഷണരീതി
- നല്ല ഉറക്കം
- ശാരീരിക വ്യായാമം
- ശരീരത്തോടുള്ള ബഹുമാനം
- കാര്യങ്ങൾ വൃത്തിയായും വെടിപ്പായും സൂക്ഷിക്കുന്നത്
- സുഖപ്രദമായ മനോനില
- നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നത്
ഇതെല്ലാം ആരോഗ്യശുചിത്വ പരിപാലനത്തിന്റെ പ്രധാനപെട്ട വശങ്ങളാണ്.
- മനസ്സിന് സന്തോഷം നൽകുന്ന മൂല്യാധിഷ്ഠിത കഥകൾക്കും, ഭജനകൾക്കും ശേഷം ഉള്ള ആരോഗ്യശുചിത്വ പാഠങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ അത് കുട്ടികളുടെ മനസ്സിൽ ആഴത്തിൽ തങ്ങി നിൽക്കും.
- ഏറ്റവും ഉചിതം മാസത്തിൽ ഒരിക്കലെങ്കിലും ഇതുപോലുള്ള ഒരു ക്ലാസ്സ് ഉണ്ടാവുന്നതാണ്.