ഇവയെല്ലാം പൂച്ചയ്ക്കുള്ളതാണ്
1972 നവംബർ 24-ാം തീയതി ഗൗഹാട്ടിയിൽ നിന്നും (ആസ്സാമിന്റെ തലസ്ഥാനം) ഒരു വലിയ സംഘം ഭക്തന്മാർ സ്വാമിയുടെ ജന്മാദിനാഘോഷത്തിൽ സംബന്ധിയ്ക്കാനായി എത്തിയിരുന്നു. പുട്ടപർത്തി യിൽ നിന്നും തിരിച്ചുപോകാൻ സമയമായപ്പോൾ സ്വാമി സ്നേഹപൂർവ്വം അവർക്കെല്ലാം വിഭൂതി പായ്ക്കറ്റുകൾ വിതരണം ചെയ്യുകയാ യിരുന്നു. ആ ഗ്രൂപ്പിലുണ്ടായിരുന്ന “ലാഖി’ എന്ന ബാലികയ്ക്ക് വിഭൂതി പായ്ക്കറ്റുകൾ കൊടുത്തശേഷം സ്വാമി തിരിച്ചു നടന്നു. പെട്ടെന്ന് രണ്ടു പായ്ക്കറ്റു വിഭൂതി എടുത്ത് കുട്ടിയോട്” ഇത് പൂച്ചയ്ക്കുള്ളതാ ണ്. എന്നു പറഞ്ഞ് എറിഞ്ഞുകൊടുത്തു, ബാബയുടെ കൃപ പിടിച്ചു പറ്റിയ ഭാഗ്യം ചെയ്ത ഈ പുച്ച ഏതാണ്? ആ പൂച്ചയുടെ പേർ മിങ്കി എന്നായിരുന്നു. ലാഖി ഒരു മഴയുള്ള ദിവസം ഒാടയിൽ കിടന്ന ക്കുട്ടിയെ വീട്ടിൽ കൊണ്ടു വന്നു. ഭക്ഷണം കൊടുക്കുകയും ചൂടുപി പ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ ലാഖിയുടെ മൂത്ത ചേച്ചിയ്ക്ക് പൊതുവേ പൂച്ചകളെ വലിയ ഇഷ്ടമില്ലായിരുന്നു. പൂച്ചയെ കൊണ്ടും വന്ന് വളരെ ഓമനയായി വളർത്തുന്ന തിന് അവൾ ലാഖിനെ ശകാരിച്ചു.
ഒരു ദിവസം ആ സഹോദരിമാർ രാത്രി ഭക്ഷണം കഴിയ്ക്കാൻ കുറച്ചു അതിഥികളെ ക്ഷണിച്ചിരുന്നു. മിങ്കി ഒരുക്കങ്ങളെല്ലാം താല്പ ര്യത്തോടെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. ഒരു പ്ലേറ്റു നിറയെ മത്സ്യം കണ്ടപ്പോൾ മിങ്കിയ്ക്ക് കൊതി സഹിയ്ക്കാൻ കഴിഞ്ഞില്ല. അതിൽ നിന്നും ഒരു കഷണം മത്സ്യം തട്ടിപ്പറിച്ച് എടുത്തുകൊണ്ടോടി. ലാഖി യുടെ മൂത്തസഹോദരി ഇതുകണ്ട് ലാഖിയോട് അലറി വിളിച്ചു. ലാഖി മിങ്കിയുടെ കഴുത്തിൽ പിടികൂടി, ഒരു വടിയെടുത്ത് കഠിനമായി അടി ച്ചു. വേദന കൊണ്ട് മിങ്കി നിലവിളിച്ചു. പെട്ടെന്ന് പൂജാമുറിയിലും മറ്റു മുറികളിലുണ്ടായിരുന്ന സ്വാമിയുടെ ഫോട്ടോകൾ അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടാൻ തുടങ്ങി. അവയിൽ രണ്ടെണ്ണം ഭിത്തിയിൽ നിന്നും ഒരു മേശയുടെ പുറത്തു വീണു. ഭൂകമ്പമാണെന്ന് വിചാരിച്ച് വീട്ടിലുണ്ടാ യിരുന്നവർ പുറത്തേക്കോടി. ക്രമേണ ലാഖിയ്ക്ക് ബാബ അവളെ മൃഗങ്ങളെ സ്നേഹിയ്ക്കാൻ ബാബയുടെ രീതിയിൽ പഠിപ്പിയ്ക്കുക യാണെന്ന് മനസ്സിലായി. രണ്ടു സഹോദരങ്ങളുടേയും കണ്ണുകൾ പശ്ചാ ത്താപത്തിന്റെ കണ്ണീർ പൊഴിച്ചു. ലാഖി വിറച്ചുകൊണ്ടിരുന്നു. കൊച്ചു പൂച്ചകുട്ടിയെ മടിയിലെടുത്തു വച്ച് തലോടിയപ്പോൾ കണ്ടത് അതിന്റെ രോമങ്ങൾ മുഴുവനും സുഗന്ധമുള്ള വിഭൂതിയായിരുന്നു. സ്വാമിയുടെ സർവ്വവ്യാപിത്വവും പൂച്ചയോടുള്ള സ്വാമിയുടെ സ്നേഹവും വെളിപ്പെ ടുത്തുകയായിരുന്നു.
[Source : Lessons from the Divine Life of Young Sai, Sri Sathya Sai Balvikas Group I, Sri Sathya Sai Education in Human Values Trust, Compiled by: Smt. Roshan Fanibunda]