ഭക്തി
സ്നേഹം വ്യത്യസ്ത രൂപങ്ങളിൽ പ്രകടിപ്പിക്കുകയും അനുഭവിക്കുകയും ചെയ്യുന്നു.
- സുഹൃത്തുക്കളോടുള്ള സ്നേഹം- സൗഹൃദം.
- നിങ്ങളുടെ അമ്മയ്ക്ക് നിങ്ങൾളോടുള്ള സ്നേഹം- വാത്സല്യം.
- ദരിദ്രരോടും സഹായം ആവശ്യമുള്ളവരോടുള്ള സ്നേഹം- സഹതാപം.
- മുതിർന്നവരോടുള്ള സ്നേഹം- ബഹുമാനം.
- രാഷ്ട്രത്തോടുള്ള സ്നേഹം- ദേശസ്നേഹം.
- ദൈവത്തോടുള്ള സ്നേഹം- ഭക്തി.
ഈശ്വരനോടുള്ള സ്നേഹമാണ് ഭക്തി
നാമെല്ലാവരും മാതാപിതാക്കളെ സ്നേഹിക്കുന്നു, അല്ലേ? നമ്മുടെ അമ്മയായ നമ്മുടെ ദേഹമാതയോട് എങ്ങനെ സ്നേഹം കാണിക്കും? അമ്മയെ പ്രസാദിപ്പിക്കുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നതിലൂടെ- അല്ലേ?
ഈശ്വരനാണ് ലോകമാതാവ്, നമ്മുടെ ആസ്വാദനത്തിനായി ഈശ്വരൻ നല്കിയിട്ടുള്ളതാണ് പഞ്ചഭൂതങ്ങൾ, പഞ്ചേന്ദ്രിയങ്ങൾ, പഞ്ചമൂല്യങ്ങൾ, പഞ്ചവിഭവങ്ങൾ. ഇവ നൽകിയ ദൈവത്തോടുള്ള നമ്മുടെ സ്നേഹം എങ്ങനെ കാണിക്കണം?
- രാർത്ഥനയിലൂടെ- ദൈവത്തെ ആരാധിക്കുന്നതിലൂടെയും ദൈവികഗുണങ്ങളെ സ്തുതിക്കുന്നതിലൂടെയും നാം ഈശ്വരനുമായി ആശയവിനിമയം നടത്തുന്നു. മനശാന്തി, ഐക്യം, സന്തുലിതാവസ്ഥ എന്നിവ നേടാൻ ദിവ്യനാമങ്ങൾ ചൊല്ലുന്നത് സഹായകമാണ്. ഏതെങ്കിലും പ്രവൃത്തി ആരംഭിക്കുന്നതിനുമുമ്പ് നാം ധർമ്മത്തിന്റെ പ്രതീകമായ ദൈവത്തോട് പ്രാർത്ഥിക്കണം.
നാം എങ്ങനെ പ്രാർത്ഥിക്കണം?
ഭക്തി സത്യവും ആഴവുമുള്ളതായിരിക്കണം. നമ്മുടെ ഭക്തി സത്യവും ആഴവുമാണെങ്കിൽ, ദൈവം നമ്മെ സംരക്ഷിക്കാൻ ഉടനെ വരുന്നു.
ഭക്തി ശുദ്ധമായ സ്നേഹം, ആഴത്തിലുള്ള വിശ്വാസം, നല്ല പെരുമാറ്റം, മാന്യമായ ചിന്ത, സമ്പൂർണ്ണ സമർപ്പണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു.
ദൈവത്തിന്റെ നാമം സ്നേഹത്തോടും വിശ്വാസത്തോടും കൂടി പാരായണം ചെയ്യുകയാണെങ്കിൽ, ഈശ്വരാനുഗ്രഹം തീർച്ചയായും സഫലീകരിക്കപ്പെടും.
[Source: DD 23rd നവംബർ 1968]
പ്രഹ്ലാദൻ, ദ്രൗപതി, ഗജേന്ദ്രൻ, നാരദ, ഹനുമാൻ, ഷബരി എന്നിവരുടെ ഭക്തി നവവിദ്ധ ഭക്തിയുടെ (ഒൻപത് ഭക്തിയുടെ) ഉദാഹരണങ്ങളാണ്. ഗുരുക്കന്മാർ ഈ കാര്യങ്ങൾ കുട്ടികൾക്ക് വിവരിച്ചു കൊടുക്കുക:
- നന്ദി പ്രകടിപ്പിക്കുന്നതിലൂടെ- സ്നേഹത്തിന്റെയും നന്ദിയുടെയും പുഷ്പങ്ങൾ ദൈവത്തിന്റെ തൃപാദപത്മങ്ങളിൽ സമർപ്പിക്കണം. നമ്മുടെ ജോലി ആരംഭിക്കുമ്പോൾ ഈശ്വരനെ പ്രാർത്ഥിക്കുന്നത്പോലെ നാം ആ ജോലി പൂർത്തിയാക്കിക്കഴിഞ്ഞാൽ ദൈവത്തിനു നന്ദി സമർപ്പിക്കാറുണ്ടോ?
- മാതാപിതാക്കളോടുള്ള ബഹുമാനത്തിലൂടെ- ‘മാത്രു ദേവോ ഭവ, പിത്രു ദേവോ ഭവ’ എന്നത് തൈത്രിയ ഉപനിഷത്തിന്റെ പ്രമാണവാക്യമാണ്. നമ്മുടെ മാതാപിതാക്കൾ ഈ ഭൂമിയിലെ ദൈവത്തിന്റെ മൂര്ത്തിമത്ഭാവമാണ് നാം അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യണം.
- നാം ചെയ്യുന്നതെന്തും സമർപ്പണത്തിലൂടെ- ജോലി ആരാധനയാണ്. സമ്പൂർണ്ണ പങ്കാളിത്തത്തോടും താൽപ്പര്യത്തോടുംകൂടെ നാം നമ്മുടെ കർമ്മമോ കടമയോ പൂർണ്ണഹൃദയത്തോടെ നിർവഹിക്കുകയാണെങ്കിൽ, അത് ഭക്തി കൂടിയാണ്. കടമയാണ് ദൈവം. ജോലി ആരാധനയാണ്.