കടമ
ധർമ്മ തത്വങ്ങൾക്കനുസൃതമായി നടത്തുന്ന പ്രവർത്തനങ്ങളെ (കർമ്മങ്ങൾ) കടമ എന്ന് വിളിക്കുന്നു. ലളിതമായി പറഞ്ഞാൽ ‘കടമ’ എന്നത് ഒരു വ്യക്തിക്ക് നൽകിയിട്ടുള്ള ജോലിയാണ്. ഒരു വിദ്യാർത്ഥിയുടെ കടമ പഠിക്കുക എന്നതാണ്, ഒരു ഡോക്ടർ രോഗികൾക്ക് ഫലപ്രദമായി ചികിത്സ നൽകുക, റെയിൽവേ ബുക്കിംഗ് ഗുമസ്തൻ ടിക്കറ്റ് നൽകുക എന്നതാണ്.
കുട്ടികളെന്ന നിലയിൽ നിങ്ങളുടെ പ്രധാന കടമകൾ എന്തൊക്കെയാണ്?
- മാതാപിതാക്കളോടുള്ള കടമ- നമ്മുടെ മാതാപിതാക്കളോട് സ്നേഹം, ഭക്തി, അനുസരണം, കൃതജ്ഞത എന്നിവയോടെ പരിപാലിക്കുക എന്നതാണ് നമ്മുടെ പ്രാഥമിക കടമ.
- മുതിർന്നവരോടുള്ള കടമ- അവർക്ക് സ്നേഹപൂർവമായ സേവനം നൽകുന്നതും മാതാപിതാക്കളെയും മുത്തശ്ശിയെയും മുത്തശ്ശന്മാരെയും പരിപാലിക്കുന്നതും നിങ്ങളുടെ കടമയാണ്.
- അധ്യാപകരോടും ഗുരുക്കന്മാരോടും ഉള്ള കടമ- നമുക്ക് അറിവ് നൽകുന്ന അധ്യാപകരെയും മാനുഷിക മൂല്യങ്ങളും ഈശ്വരനെ പറ്റിയും മനസിലാക്കിത്തരുന്ന നമ്മുടെ ഗുരുക്കന്മാരെയും ബഹുമാനിക്കുകയും ചെയ്യണം.
- സമൂഹത്തോടുള്ള കടമ- ശാരീരികവും ബൗദ്ധികവും മാനസികവും വൈകാരികവും ആത്മീയവുമായ കഴിവുകൾ നമ്മൾ സമൂഹത്തിൽ നിന്നാണ് നേടിയെടുക്കുന്നത്, അത്തരം കഴിവുകൾ നേടിയ ശേഷം ഒരാൾ സമൂഹത്തിന്റെ ക്ഷേമത്തിനായി സഹായവും ചെയ്യണം. സമൂഹത്തിലെക്ക് സഹകരണമില്ലാതെ നമുക്ക് ഒരു ജീവിതം സങ്കൽപ്പിക്കാൻ കഴിയില്ല.
- നന്ദിയുള്ളവരായിരിക്കാനുള്ള ഏറ്റവും നല്ല മാർഗം ‘എല്ലാവരേയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക’ എന്നാണ് സ്വാമി പറഞ്ഞിരിക്കുന്നത്. ‘എല്ലാവരെയും സേവിക്കുക ആരെയും വേദനിപ്പിക്കരുത്’ എന്ന വാചകത്തിന്റെ യഥാർത്ഥ അർത്ഥം കണ്ടെത്തണം. സമൂഹത്തിലെ മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും കൃത്യമായി ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണ്. കടമ എന്നാൽ ഉത്തരവാദിത്തം, നമ്മുടെ ചലനങ്ങൾ, സംസാരം, പെരുമാറ്റം അല്ലെങ്കിൽ പ്രവർത്തനങ്ങൾ എന്നിവയാൽ ആരെയും തടസ്സപ്പെടുത്തുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്. ഒരു വലിയ വടി വീശി തെരുവിൽ കൂടെ നടക്കുമ്പോൾ പുറകിൽ നടക്കുന്ന വ്യക്തിയെക്കുറിച്ച് നാം ബോധവാന്മാരായിരിക്കണം.
- മാതൃഭൂമിയോടുള്ള കടമ- പ്രകൃതി വിഭവങ്ങളിൽ നിന്നാണ് നമ്മൾ ഭക്ഷണവും വസ്ത്രവും പാർപ്പിടവും നേടുന്നത്. അതിനാൽ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുകയും പ്രകൃതിയോട് യോജിച്ച് ജീവിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭാഗത്തുനിന്ന് അനിവാര്യമാണ്. പരിസ്ഥിതിയെ മലിനമാക്കി പ്രകൃതിയെ ഒരിക്കലും അപമാനിക്കരുത്.
- മാതൃരാജ്യത്തോടുള്ള കടമ- നമ്മുടെ മാതൃരാജ്യത്തെ സ്നേഹിക്കുകയും പരമാധികാരത്തെ നശിപ്പിക്കുന്ന ശക്തികളെ തടയുകയും വേണം. ഒരു ഉത്തമ പൗരനെന്ന നിലയിൽ നാം നമ്മുടെ കടമ നിർവഹിക്കണം.
- നമ്മുടെ ദിവ്യ മാതാപിതാക്കളോടുള്ള കടമ- നമ്മൾ ദൈവത്തിന്റെ മക്കളാണ്, അതിനാൽ നമ്മുടെ മാതൃകാപരമായ പെരുമാറ്റത്താൽ നാം ദൈവത്തെ പ്രസാദിപ്പിക്കണം. ചിന്ത, വാക്ക്, പ്രവൃത്തി (ത്രികർനാ ശുദ്ധി) എന്നിവയ്ക്കിടയിലുള്ള ഐക്യം നിലനിർത്താൻ നാം ശ്രമിക്കണം.
നമ്മുടെ ജീവിതകാലത്ത് ഈ കടമകൾ നിറവേറ്റണമെന്നും അവ പൂർണ്ണഹൃദയത്തോടെ ചെയ്യണമെന്നും ഈശ്വരന് സമർപ്പിക്കണമെന്നും ഭഗവാൻ പറയുന്നു. അപ്പോൾ ജോലിയെ (നമ്മുടെ കടമകൾ) ആരാധന എന്ന് വിളിക്കാം.
ഗുരുക്കന്മാർ സ്വാമിയുടെ ജീവിതം, ബാല്യകാലം, അമ്മ ഈശ്വരമ്മയ്ക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ നിറവേറ്റി, കുടുംബത്തിന് വെള്ളം കൊണ്ടുപോയത് മുതലായവ വിവരിക്കാം, അങ്ങനെ കുട്ടിക്കാലം മുതലേ എല്ലാ മേഖലകളിലും തന്റെ കടമ കൃത്യമായി പാലിക്കുന്നതിൽ സ്വാമി എങ്ങനെ ഒരു മാതൃകയാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കുവാൻ കഴിയും.