ദ്രൗപതിയുടെ മാതൃഹൃദയം
പാണ്ഡവൻമാർ എല്ലാവരും ഉന്നതവും മാതൃകാപരവുമായ സദാചാരനിഷ്ഠ യുള്ളവരായിരുന്നു. സനാതനധർമ്മ വ്യവസ്ഥകൾ അനുസരിച്ചു ജീവിച്ചിരുന്ന അവർ സദാചാരനിരതൻമാരും, ധീരോദാത്തരും, മനസ്സിലും വാക്കിലും, പ്രവർത്തിയിലും പരിശുദ്ധി പാലിച്ചിരുന്നവരും ആയിരുന്നു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കൃഷ്ണന്റെ മാർഗ്ഗനിർദ്ദേശമാണ് അവർ സ്വീകരിച്ചിരുന്നത്. ക്ഷമ, ശാന്തത, സ്ഥിരപരിശ്രമം ഇവ ഈ സഹോദരൻമാരുടെ മുഖ്യഗുണവിശേഷങ്ങളാണ്.
ദ്രൗപതിയും ഈ ഗുണഗണങ്ങളിൽ മികച്ചുതന്നെ നിന്നു.
മഹാഭാരത യുദ്ധത്തിന്റെ അവസാനരാത്രിയിൽ, നിദ്രാധീനരായിരിക്കുന്ന സമയത്തു പാണ്ഡവപുത്രൻമാരായ ഉപപാണ്ഡവൻമാരെ കൗരവപക്ഷത്തെ ഒരു യോദ്ധാവായ അശ്വത്ഥാമാവ് കൊന്നുകളഞ്ഞു. അശ്വത്ഥാമാവ് ദ്രോണാചാര്യരുടെ പു(തനാണ്. അർജ്ജുനനെ ധനുർവിദ്യ അഭ്യസിപ്പിച്ച് കുറ്റമറ്റ ഒരു വില്ലാളിയാക്കിയത് ദ്രോണ രാണ്, അദ്ദേഹത്തിന്റെ പുത്രനാണ് ഉറങ്ങിക്കിടക്കുന്ന കുമാരൻമാരെ വധിക്കുക എന്ന ഈ ഹീനകൃത്യം ചെയ്തത്.
പാണ്ഡവൻമാരാസകലം ഈ വാർത്ത കേട്ട് ദുഃഖാകുലരായിപ്പോയി. ബീഭത്സമായ ഈ സംഭവം ദ്രൗപതിയെ എങ്ങനെയാണ് അറിയിക്കേണ്ടതെന്ന് അവർക്ക് ഒരു രൂപവുമില്ലായിരുന്നു. അശ്വത്ഥാമാവിനെ പിടിച്ചു ദ്രൗപതിയുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തി കാര്യങ്ങൾ എല്ലാം അറിയിച്ചശേഷം ഇഷ്ടമുള്ള ശിക്ഷ അവർ തന്നെ തീരുമാനിച്ചുകൊള്ളട്ടെ എന്നു പാണ്ഡവൻമാർ നിശ്ചയിച്ചു. വെറുപ്പും വിദ്വേഷവും കൊണ്ടു വിറ യ്ക്കുന്ന ഭീമൻ ഈ കുറ്റവാളിയെ ശിക്ഷിക്കുന്നതിനായി ദ്രൗപതിയുടെ മുമ്പിലേയ്ക്ക് തള്ളി നിർത്തിയിട്ടു പറഞ്ഞു, “ഇതാ അശ്വത്ഥാമാവു നിൽക്കുന്നു. ഉപപാണ്ഡവൻമാരുടെ മാതാവായ ഭവതിയുടെ മുന്നിൽ, മക്കളെ അതിദാരുണമായി വധി ച്ചവൻ. ഭവതിക്കു ഇവനെ ഇഷ്ടമുള്ള പ്രകാരം ശിക്ഷിക്കുന്നതിനായിട്ടാണ് കൊണ്ടുവന്നിരിക്കുന്നത്.
ഇതിനകം പുത്രൻമാരുടെ മരണവാർത്ത ദ്രൗപതി അറിഞ്ഞിരുന്നു. അസഹനീയമായ വിധത്തിൽ അളവറ്റ ദുഃഖവുമുണ്ടായിരുന്നു ആ മാതാവിന്. അവരുടെ തീവ്ര വേദനയെ സാന്ത്വനിപ്പിക്കുന്നതിന് ആരും തന്നെ ധൈര്യപ്പെട്ടില്ല.
അശ്വത്ഥാമാവിനെ അവരുടെ മുമ്പിൽ കൊണ്ടുവന്നു നിർത്തി ദുഃഖം ഒതുക്കി ക്കൊണ്ട് ദാരുണമായി അൽപസമയം അയാളെ നോക്കിക്കഴിഞ്ഞ് ദ്രൗപതി ആ കൊലപാതകിയെപ്പോലും വിറപ്പിക്കുന്ന കഠിനമായ ദുഃഖസ്വരത്തിൽ വിമ്മിഷ്ടപ്പെട്ടുകൊണ്ട് സാവകാശമായി പറഞ്ഞുതുടങ്ങി, “എന്റെ മക്കൾ നിങ്ങൾക്ക് എന്തു ദ്രോഹം ചെയ്തു? ഗാഢനിദ്രയിലായിരുന്നപ്പോൾ നിങ്ങൾ അവരെ കൊന്നുകളഞ്ഞു. നിങ്ങൾ പാണ്ഡവൻമാരുടെ ഗുരുവിന്റെ പുത്രനാണ്. ആ നിലയ്ക്ക് ഉപപാണ്ഡവൻമാരുടെ ഗുരുസ്ഥാനമാണ് നിങ്ങൾക്കുള്ളത്. നിർദ്ദോഷികളായ എന്റെ കുഞ്ഞുങ്ങളെ അവരുടെ ഈ ഇളം പ്രായത്തിൽ വധിക്കുന്ന ഭയങ്കര കൃത്യത്തിലേയ്ക്ക് നിങ്ങൾക്ക് പ്രേരണ വന്നത് എന്തു കൊണ്ടാണ്? അവർ നിങ്ങൾക്ക് ഒരു വിധത്തിലുള്ള ഉപദ്രവവും ചെയ്തിരുന്നില്ലല്ലോ. നിങ്ങളുടെ നിലയ്ക്ക് ഇങ്ങനെ ചെയ്യാവുന്നതാണോ.
ഇങ്ങനെ ശാന്തമായി ദ്രൗപതി സംസാരിക്കുന്നതു കേട്ട് ഭീമനും അർജ്ജുനനും അക്ഷമരായി. ദ്രൗപതിയുടെ സൗമ്യഭാവം കണ്ട് ഭീമന് അത്ഭുതം തോന്നി. എല്ലാ സന്താനങ്ങളും മരിച്ചതുമൂലമുള്ള സങ്കടം അവർക്ക് ബുദ്ധിനാശം വരുത്തിയിരിക്കുമോ എന്നും ഭീമൻ സംശയിച്ചു. അല്ലെങ്കിൽ സ്വസന്താനങ്ങളുടെ കൊലയാളി മുമ്പിൽ വന്നു നിന്നിട്ട് അയാളോട് ഇത്ര ക്ഷമാപൂർവ്വം സംസാരിക്കുന്നതിന് ഒരു യഥാർത്ഥമാതാവിന് സാധിക്കയില്ല എന്ന് അദ്ദേഹം കരുതി.
കോപവും ദുഃഖവും സഹിക്കാൻ പാടില്ലായ്കയാൽ ആ കൊലയാളിയെ അപ്പോൾ അവിടെ വച്ചുതന്നെ കൊല്ലണമെന്ന് ഭീമാദികൾ ആഗ്രഹിച്ചു. എന്നാൽ ദ്രൗപതി അവരെ ആ ഉദ്യമത്തിൽ നിന്നു തടഞ്ഞു. ലോകർ ആകമാനം അത്ഭുതാധീനരാക തക്കവണ്ണം ഹൃദയഭേദകമായി അവർ പറഞ്ഞ വാചകങ്ങൾ, ഈ വിധത്തിലുള്ള ഒരു ശത്രു വിനെ, ശാരീരികമായി ക്ഷതപ്പെടുത്താതെ മാനസികമായി വധിക്കുന്ന തരത്തിലുള്ളതായിരുന്നു. അയാളുടെ നേരെ ന്യായമായി കൈക്കൊള്ളേണ്ടതായ നടപടിയെ ദ്രൗപതിയിലുള്ള മാതൃത്വം ഉണർന്ന് മറ്റൊരു മാർഗ്ഗത്തിലേയ്ക്ക് തിരിച്ചുവിട്ടു.അവരുടെ ബുദ്ധിസാമർത്ഥ്യമാണ്. അവിടെ പ്രവർത്തിച്ചത്. മകൻ മരിച്ച മറ്റൊരു മാതാവിന്റെ സങ്കടത്തെ സങ്കല്പിക്കുന്നതിന് അവർക്കു കഴിയുകയില്ല.
വളരെ ക്ലേശിച്ചാണെങ്കിലും ദ്രൗപതി ഭീമനോടു പറഞ്ഞു. “ദയവുചെയ്ത് അവിടുന്ന് അയാളെ കൊല്ലരുത്. ദ്രോണാചാര്യരുടെ മരണം കാരണം ഇയാളുടെ മാതാവ് ഇപ്പോൾ തന്നെ അതീവദുഃഖിതയാണ്. അശ്വത്ഥാമാവിനെ വധിക്കുന്നതുമൂലം യാതൊരു അപരാധവും ചെയ്യാത്ത അയാളുടെ അമ്മയെ ശിക്ഷിക്കുകയാണ്. എന്നിലുള്ള മാതൃ ഹൃദയം നിരപരാധികളായ മക്കളുടെ മരണം മൂലം (വണിതമായിരിക്കുന്നതുപോലെ അവിടുന്ന് മറ്റൊരു മാതാവിന്റെ ഹൃദയത്തേയും വ്രണിതമാക്കുകയാണ്. ആ നിരപരാധിയായ മാതാവിന്റെ ദുഃഖം വർദ്ധിപ്പിക്കുന്നതായ എന്തെങ്കിലും കാര്യം ചെയ്യുന്നത് ബുദ്ധിയല്ല. അയാളുടെ ദുഷ്പ്രവർത്തികളെക്കുറിച്ച് പശ്ചാത്തപിച്ചു വിലപിച്ചുകൊണ്ട് ശേഷിക്കുന്നകാലം വിജന സ്ഥലങ്ങളിൽ തനിച്ചു ജീവിച്ചുകൊള്ളുന്നതിനായി അയാളെ വിട്ടയയ്ക്കണം.
അവർ ഭീമനോടു തുടർന്നു പറഞ്ഞു, “ഗുരുവിന്റെ പുത്രനെ കൊല്ലുന്നതു ധർമ്മമല്ല, ഭയപ്പെട്ടിരിക്കുന്നവനേയോ, അഭയം ഇച്ഛിച്ചുവരുന്നവനേയോ മദ്യപിച്ചു ബോധ രഹിതനായിരിക്കുന്നവനേയോ, നിദ്രയിൽ കിടക്കുന്നവനേയോ കൊല്ലുന്നത് അധർമ്മ മാണ്.
ദ്രൗപതി ഒരു ഉത്തമ സ്ത്രീരത്നമായിരുന്നു. ധർമ്മസംരക്ഷണത്തിനുവേണ്ടി ഭർത്താവിനോടുപോലും എതിരിടുന്നതിന് അവർ മടിച്ചില്ല. അവരുടെ പ്രവൃത്തികൊണ്ട് ആരെയും ദ്രോഹിക്കണമെന്ന് അവർക്ക് ആഗ്രഹമില്ലായിരുന്നു.
പൈശാചികമായി, നിഷ്കരുണമായി ഉപപാണ്ഡവരുടെ ദുർമരണത്തിനിടയാക്കിയ അശ്വത്ഥാമാവിന് ദ്രൗപതിയുടെ മാതൃത്വം മാപ്പുകൊടുത്തു. യുള്ളവരായിരുന്നു. സനാതനധർമ്മവ്യവസ്ഥകൾ അനുസരിച്ചു ജീവിച്ചിരുന്ന അവർ സദാചാരനിരതൻമാരും, ധീരോദാത്തരും, മനസ്സിലും വാക്കിലും, പ്രവർത്തിയിലും പരി ശുദ്ധി പാലിച്ചിരുന്നവരും ആയിരുന്നു. ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കൃഷ്ണന്റെ മാർഗ്ഗനിർദ്ദേശമാണ് അവർ സ്വീകരിച്ചിരുന്നത്. ക്ഷമ, ശാന്തത, സ്ഥിരപരി ശ്രമം ഇവ ഈ സഹോദരൻമാരുടെ മുഖ്യഗുണവിശേഷങ്ങളാണ്. ദ്രൗപതിയും ഈ ഗുണഗണങ്ങളിൽ മികച്ചുതന്നെ നിന്നു.
മഹാഭാരത യുദ്ധത്തിന്റെ അവസാനരാത്രിയിൽ, നിദ്രാധീനരായിരിക്കുന്ന
സമയത്തു പാണ്ഡവപുത്രൻമാരായ ഉപപാണ്ഡവൻമാരെ കൗരവപക്ഷത്തെ ഒരു യോദ്ധാ വായ അശ്വത്ഥാമാവ് കൊന്നുകളഞ്ഞു. അശ്വത്ഥാമാവ് ദ്രോണാചാര്യരുടെ നാണ്. അർജ്ജുനനെ ധനുർവിദ്യ അഭ്യസിപ്പിച്ച് കുറ്റമറ്റ ഒരു വില്ലാളിയാക്കിയത് ദ്രോണ രാണ്, അദ്ദേഹത്തിന്റെ പുത്രനാണ് ഉറങ്ങിക്കിടക്കുന്ന കുമാരൻമാരെ വധിക്കുക എന്ന ഈ ഹീനകൃത്യം ചെയ്തത്.
പാണ്ഡവൻമാരാസകലം ഈ വാർത്ത കേട്ട് ദുഃഖാകുലരായിപ്പോയി. ബീഭത്സ
മായ ഈ സംഭവം ദ്രൗപതിയെ എങ്ങനെയാണ് അറിയിക്കേണ്ടതെന്ന് അവർക്ക് ഒരു രൂപ
വുമില്ലായിരുന്നു. അശ്വത്ഥാമാവിനെ പിടിച്ചു ദ്രൗപതിയുടെ മുമ്പിൽ കൊണ്ടുചെന്നു
നിർത്തി കാര്യങ്ങൾ എല്ലാം അറിയിച്ചശേഷം ഇഷ്ടമുള്ള ശിക്ഷ അവർ തന്നെ തീരുമാനി
ച്ചുകൊള്ളട്ടെ എന്നു പാണ്ഡവൻമാർ നിശ്ചയിച്ചു. വെറുപ്പും വിദ്വേഷവും കൊണ്ടു വിറ യ്ക്കുന്ന ഭീമൻ ഈ കുറ്റവാളിയെ ശിക്ഷിക്കുന്നതിനായി ദ്രൗപതിയുടെ മുമ്പിലേയ്ക്ക് തള്ളി നിർത്തിയിട്ടു പറഞ്ഞു, “ഇതാ അശ്വത്ഥാമാവു നിൽക്കുന്നു. ഉപപാണ്ഡവൻമാരുടെ മാതാവായ ഭവതിയുടെ മുന്നിൽ, മക്കളെ അതിദാരുണമായി വധി ച്ചവൻ. ഭവതിക്കു ഇവനെ ഇഷ്ടമുള്ള പ്രകാരം ശിക്ഷിക്കുന്നതിനായിട്ടാണ് കൊണ്ടുവ
ഇതിനകം പുത്രൻമാരുടെ മരണവാർത്ത ദ്രൗപതി അറിഞ്ഞിരുന്നു. അസഹനീയ മായ വിധത്തിൽ അളവറ്റ ദുഃഖവുമുണ്ടായിരുന്നു ആ മാതാവിന്. അവരുടെ തീവ്ര വേദനയെ സാന്ത്വനിപ്പിക്കുന്നതിന് ആരും തന്നെ ധൈര്യപ്പെട്ടില്ല.
അശ്വത്ഥാമാവിനെ അവരുടെ മുമ്പിൽ കൊണ്ടുവന്നു നിർത്തി ദുഃഖം ഒതുക്കി ക്കൊണ്ട് ദാരുണമായി അൽപസമയം അയാളെ നോക്കിക്കഴിഞ്ഞ് ദ്രൗപതി ആ കൊല പാതകിയെപ്പോലും വിറപ്പിക്കുന്ന കഠിനമായ ദുഃഖസ്വരത്തിൽ വിമ്മിഷ്ടപ്പെട്ടുകൊണ്ട് സാവകാശമായി പറഞ്ഞുതുടങ്ങി, “എന്റെ മക്കൾ നിങ്ങൾക്ക് എന്തു ദ്രോഹം ചെയ്തു? ഗാഢനിദ്രയിലായിരുന്നപ്പോൾ നിങ്ങൾ അവരെ കൊന്നുകളഞ്ഞു. നിങ്ങൾ പാണ്ഡവൻമാരുടെ ഗുരുവിന്റെ പുത്രനാണ്. ആ നിലയ്ക്ക് ഉപപാണ്ഡവൻമാരുടെ ഗുരുസ്ഥാനമാണ് നിങ്ങൾക്കുള്ളത്. നിർദ്ദോഷികളായ എന്റെ കുഞ്ഞുങ്ങളെ അവരുടെ ഈ ഇളം പ്രായത്തിൽ വധിക്കുന്ന ഭയങ്കര കൃത്യത്തിലേയ്ക്ക് നിങ്ങൾക്ക് പ്രേരണ വന്നത് എന്തു കൊണ്ടാണ്? അവർ നിങ്ങൾക്ക് ഒരു വിധത്തിലുള്ള ഉപദ്രവവും ചെയ്തിരുന്നില്ലല്ലോ. നിങ്ങളുടെ നിലയ്ക്ക് ഇങ്ങനെ ചെയ്യാവുന്നതാണോ.
ഇങ്ങനെ ശാന്തമായി ദ്രൗപതി സംസാരിക്കുന്നതു കേട്ട് ഭീമനും അർജ്ജുനനും അക്ഷമരായി. ദ്രൗപതിയുടെ സൗമ്യഭാവം കണ്ട് ഭീമന് അത്ഭുതം തോന്നി. എല്ലാ സന്താനങ്ങളും മരിച്ചതുമൂലമുള്ള സങ്കടം അവർക്ക് ബുദ്ധിനാശം വരുത്തിയിരിക്കുമോ എന്നും ഭീമൻ സംശയിച്ചു. അല്ലെങ്കിൽ സ്വസന്താനങ്ങളുടെ കൊലയാളി മുമ്പിൽ വന്നു നിന്നിട്ട് അയാളോട് ഇത്ര ക്ഷമാപൂർവ്വം സംസാരിക്കുന്നതിന് ഒരു യഥാർത്ഥമാതാവിന് സാധിക്കയില്ല എന്ന് അദ്ദേഹം കരുതി.
കോപവും ദുഃഖവും സഹിക്കാൻ പാടില്ലായ്കയാൽ ആ കൊലയാളിയെ അപ്പോൾ അവിടെ വച്ചുതന്നെ കൊല്ലണമെന്ന് ഭീമാദികൾ ആഗ്രഹിച്ചു. എന്നാൽ ദ്രൗപതി അവരെ ആ ഉദ്യമത്തിൽ നിന്നു തടഞ്ഞു. ലോകർ ആകമാനം അത്ഭുതാധീനരാക ക്കവണ്ണം ഹൃദയഭേദകമായി അവർ പറഞ്ഞ വാചകങ്ങൾ, ഈ വിധത്തിലുള്ള ഒരു ശ(തുവിനെ, ശാരീരികമായി ക്ഷതപ്പെടുത്താതെ മാനസികമായി വധിക്കുന്ന തരത്തിലുള്ളതായിരുന്നു. അയാളുടെ നേരെ ന്യായമായി കൈക്കൊള്ളേണ്ടതായ നടപടിയെ ദ്രൗപതിയിലുള്ള മാതൃത്വം ഉണർന്ന് മറ്റൊരു മാർഗ്ഗത്തിലേയ്ക്ക് തിരിച്ചുവിട്ടു. അവരുടെ ബുദ്ധിസാമർത്ഥ്യമാണ് അവിടെ പ്രവർത്തിച്ചത്. മകൻ മരിച്ച മറ്റൊരു മാതാവിന്റെ സങ്കടത്തെ സങ്കല്പിക്കുന്നതിന് അവർക്കു കഴിയുകയില്ല.
വളരെ ക്ലേശിച്ചാണെങ്കിലും ദ്രൗപതി ഭീമനോടു പറഞ്ഞു. “ദയവുചെയ്ത് അവിടുന്ന് അയാളെ കൊല്ലരുത്. ദ്രോണാചാര്യരുടെ മരണം കാരണം ഇയാളുടെ മാതാവ് ഇപ്പോൾ തന്നെ അതീവദുഃഖിതയാണ്. അശ്വത്ഥാമാവിനെ വധിക്കുന്നതുമൂലം യാതൊരു അപരാധവും ചെയ്യാത്ത അയാളുടെ അമ്മയെ ശിക്ഷിക്കുകയാണ്. എന്നിലുള്ള മാതൃ ഹൃദയം നിരപരാധികളായ മക്കളുടെ മരണം മൂലം (വണിതമായിരിക്കുന്നതുപോലെ അവിടുന്ന് മറ്റൊരു മാതാവിന്റെ ഹൃദയത്തേയും വ്രണിതമാക്കുകയാണ്. ആ നിരപരാധിയായ മാതാവിന്റെ ദുഃഖം വർദ്ധിപ്പിക്കുന്നതായ എന്തെങ്കിലും കാര്യം ചെയ്യുന്നത് ബുദ്ധിയല്ല. അയാളുടെ ദുഷ്പ്രവർത്തികളെക്കുറിച്ച് പശ്ചാത്തപിച്ചു വിലപിച്ചുകൊണ്ട് ശേഷിക്കുന്നകാലം വിജന സ്ഥലങ്ങളിൽ തനിച്ചു ജീവിച്ചുകൊള്ളുന്നതിനായി അയാളെ വിട്ടയയ്ക്കണം.
അവർ ഭീമനോടു തുടർന്നു പറഞ്ഞു, “ഗുരുവിന്റെ പുത്രനെ കൊല്ലുന്നതു ധർമ്മമല്ല, ഭയപ്പെട്ടിരിക്കുന്നവനേയോ, അഭയം ഇച്ഛിച്ചുവരുന്നവനേയോ മദ്യപിച്ചു ബോധ രഹിതനായിരിക്കുന്നവനേയോ, നിദ്രയിൽ കിടക്കുന്നവനേയോ കൊല്ലുന്നത് അധർമ്മ മാണ്.
ദ്രൗപതി ഒരു ഉത്തമ സ്ത്രീരത്നമായിരുന്നു. ധർമ്മസംരക്ഷണത്തിനു വേണ്ടി ഭർത്താവിനോടു പോലും എതിരിടുന്നതിന് അവർ മടിച്ചില്ല. അവരുടെ പ്രവൃത്തികൊണ്ട് ആരെയും ദ്രോഹിക്കണമെന്ന് അവർക്ക് ആഗ്രഹമില്ലായിരുന്നു.
പൈശാചികമായി, നിഷ്കരുണമായി ഉപപാണ്ഡവരുടെ ദുർമരണത്തിനിടയാക്കിയ അശ്വത്ഥാമാവിന് ദ്രൗപതിയുടെ മാതൃത്വം മാപ്പുകൊടുത്തു.
Narration: Ms. Sai Sruthi S.V.
[Sri Sathya Sai Balvikas Alumna]