ലാളിത്യം
എല്ലാ മഹാന്മാരും വേഷവിധാനത്തിലും, സംഭാഷണത്തിലും, ജീവിത ചര്യകളിലും വളരെ ലാളിത്യവും എളിമയും ഉള്ളവരായിരുന്നു. “ലഘുവായ ജീവിതവും ഉന്നതമായ ചിന്തയും” ആണ് സനാതനധർമ്മം അനുശാസിക്കുന്നത്.
ഗാന്ധിജിയുടെ വേഷവിധാനം എന്തായിരുന്നു? അദ്ദേഹം വളരെ ലഘുവും ലളിതവുമായ വസ്ത്രധാരണത്തോടെയാണ് രാജാക്കന്മാർ, ഗവർണ്ണർമാർ, പ്രഭുക്കൾ, പ്രജകൾ ഇവരെ ഒക്കെ സന്ദർശിച്ചിരുന്നത് ആതിഥേയരുടെ നിലവാരമനുസരിച്ച് അദ്ദേഹം വേഷവിധാനം മാറ്റിയിരുന്നില്ല. ഈശ്വരചന്ദ്രവിദ്യാസാഗർ അകൃത്രിമവും, ആർജ്ജവത്വ പൂർണ്ണവുമായ ലളിത ജീവിതരീതിയാണ് ഇഷ്ടപ്പെട്ടിരുന്നതും അനുഷ്ഠിച്ചു വന്നതും.
അദ്ദേഹം വളരെ പ്രസിദ്ധനായിരുന്ന വിദ്യാഭ്യാസവിചക്ഷണനും സമുദായ പരിഷ്കർത്താവുമായിരുന്നു. അതുകൊണ്ട് അനേകം വിരുന്നു സൽക്കാരത്തിൽ മുഖ്യാതിഥിയായി സന്നിഹിതനാവാൻ അദ്ദേഹത്തെ ക്ഷണിച്ചു. തന്റെ പാരമ്പര്യവേഷ വിധാനത്തിൽ അഭിമാനിച്ചിരുന്ന അദ്ദേഹം അങ്ങനെയുള്ള വസ്ത്രധാരണത്തോടെയാണ് അവിടെ പോയത്. യോഗ്യതാനുസാരം ഉള്ള വേഷവിധാനം അതല്ല എന്ന കാരണത്താൽ ഈ ഉന്നതഹർമ്മ്യത്തിന്റെ ഗേറ്റിലെ കാവൽക്കാരൻ അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചു.
വിദ്യാസാഗർ വീട്ടിലേയ്ക്ക് മടങ്ങിപ്പോയി കുറച്ചു കഴിഞ്ഞു തിരിച്ചുവന്നു. ഇപ്പോൾ, സൂട്ടും ടൈയും ഒക്കെ ധരിച്ച് ഇപ്പോഴത്തെ മുറയ്ക്കുള്ള യോഗ്യമായ വേഷത്തോടെയാണ് വരവ്. കാവൽക്കാരനും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സാർ ദയവു ചെയ്ത് ഈ വഴി കടന്നു ചെന്നാലും എന്നു പറഞ്ഞ് അദ്ദേഹത്തെ കടത്തിവിട്ടു.
എല്ലാ അതിഥികളും വിരുന്നു സൽക്കാരത്തിന് ഇരുന്നു. മുഖ്യാതിഥി വിദ്യാസാഗർ ആയിരുന്നതിനാൽ അദ്ദേഹത്തിന് അഭിമുഖമായാണ് മറ്റെല്ലാവരും ഇരിക്കുന്നത്. കരണ്ടിയിൽ ഓരോ ആഹാരപദാർത്ഥവും എടുത്ത് ഷർട്ട്, കോട്ട് മുതലായവയിലേയ്ക്ക് അദ്ദേഹം ഇട്ടുകൊടുത്തു കൊണ്ടിരുന്നതല്ലാതെ ഒന്നും കഴിച്ചിരുന്നില്ല. മറ്റ് അതിഥികൾ ഇതുകണ്ട് ആശ്ചര്യപ്പെട്ടു വിചാരിച്ചു. “ഇതെന്തു കാര്യമാണ്” എന്ന്. അപ്പോഴേയ്ക്കും ആതിഥേയൻ വന്ന് വിനീതനായി. “സാർ അങ്ങ് എന്താണ് ഒന്നും ആഹാരമായി കഴിക്കാത്തത്?” അസാധാരണമായ പ്രകാരം ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്താണ്? എന്നു ചോദിച്ചു.
വിദ്യാസാഗർ: വേഷ്ടി ധരിച്ച് ഞാൻ ആദ്യം ഇവിടെ വന്നപ്പോൾ എനിക്കു പ്രവേശനം കിട്ടിയില്ല. പിന്നെ പാശ്ചാത്യവേഷത്തിൽ എത്തിയപ്പോൾ എനിക്കു നല്ല സ്വാഗതം കിട്ടി. അപ്പോൾ ഈ വേഷത്തിനാണല്ലോ വിരുന്നിന്റെ അവകാശം. അല്ലാതെ എനിക്കായിരുന്നില്ലല്ലോ. ആതിഥേയനും മറ്റുള്ളവരും വസ്തുത മനസ്സിലാക്കി. വിദ്യാസാഗറുടെ അടുത്ത് ഗൃഹനാഥൻ വേഗത്തിൽ ചെന്ന് ഇരുകരങ്ങളും ഗ്രഹിച്ച് ക്ഷമായാചനം ചെയ്തു. “സാർ ഈ സംഭവത്തിൽ ഞാൻ അത്യധികം ഖേദിക്കുന്നു”. എന്നു പറഞ്ഞു.
ചോദ്യങ്ങൾ:
- ഗേറ്റു കാവൽക്കാരൻ വിദ്യാസാഗറിനെ കടത്തിവിടാത്തതിന്ന് കാരണമെന്തു?
- വിദ്യാസാഗർ പിന്നീട് എന്തുചെയ്തു?
- അതിഥികൾക്ക് ആശ്ചര്യം തോന്നിയതിനു കാരണമെന്ത്?
- വിദ്യാസാഗർ എന്തു മറുപടി പറഞ്ഞു?
Source – Stories for Children – II, Published by – Sri Sathya Sai Books & Publications Trust, Prashanti Nilayam