ഹരിർദാതാ ശ്ലോകം – പ്രവർത്തനം
പോഷകാഹാരം, ജങ്ക് ഫുഡ് (പോഷക മൂല്യം കുറഞ്ഞവ) എന്നീ ആശയങ്ങൾ കസേര കളിയിലൂടെ സ്വാംശീകരിക്കുന്നു.
ഗുരു കുട്ടികളുമായി ഭക്ഷണത്തെക്കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും ചർച്ച ചെയ്യുന്നു പ്രസക്തമായവ.
- നിങ്ങൾ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലെങ്കിൽ, നിങ്ങളുടെ കൈകളിലെ അഴുക്ക് വയറിലേക്ക് പോകുന്നു. ഇത് നിങ്ങളെ രോഗിയാക്കും.
- നിങ്ങൾ ശക്തരും ആരോഗ്യവന്മാരുമാണ്, കാരണം നിങ്ങളുടെ അമ്മ നല്ലതും വൃത്തിയുള്ളതുമായ ഭക്ഷണം പാകം ചെയ്യുന്നു.
- നിങ്ങൾക്ക് കുടിക്കാൻ ശുദ്ധവും തിളപ്പിച്ചതുമായ വെള്ളം അമ്മ നൽകുന്നു.
- വൃത്തിയും വെടിപ്പുമായിരിക്കുന്നത് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുവാൻ സഹായിക്കുന്നു.
- എല്ലാത്തരം പച്ചക്കറികളും പഴങ്ങളും നാം കഴിക്കണം.
- ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ നാം ഒഴിവാക്കണം.
- നാം കഴിക്കുന്നതിനുമുമ്പ് ആഹാരം ഈശ്വരന് അർപ്പിക്കുമ്പോൾ അത് പ്രസാദമായി മാറുന്നു.
- ആരോഗ്യകരമായ ഭക്ഷണം വിശദീകരിക്കാൻ പഴം, പച്ചക്കറി ചാർട്ട് കാണിക്കുക.
ആവശ്യമായ സാധനങ്ങൾ : ചാർട്ട്, സ്കെച്ച് അല്ലെങ്കിൽ മാർക്കർ, കസേരകൾ, സംഗീത സംവിധാനം (അടല്ങ്കിൽ ഗുരുവിനു ഭജനകൾ പോടോവന്നതോണ്)
തയ്യാറെടുപ്പ് : ചാർട്ട് 4 തുല്യ സ്ട്രിപ്പുകളായി മുറിക്കുക. അതിൽ പോഷകാഹാരങ്ങളുടെയും ജങ്ക് ഫുഡിന്റെയും പേരുകൾ എഴുതുക
ഉദാഹരണം:
- പോഷകാഹാര വിഭവങ്ങൾ: പച്ചക്കറി സൂപ്പ്, പാൽ, തൈര്, മുറിച്ച പഴങ്ങൾ, പയറു മുളപ്പിച്ചത്, അട ,ചപ്പാത്തി സലാഡുകൾ, ചൂണ്ടൽ, മുളപ്പിച്ചവ , തേങ്ങ തുടങ്ങിയവ
- ജങ്ക് ഫുഡ് വിഭവങ്ങൾ: ബർഗർ, നൂഡിൽസ്, ടിൻ ചെയ്ത ഭക്ഷണം, ശീതളപാനീയങ്ങൾ ,പപ്സ്, പൊരിച്ചത് തുടങ്ങിയവ.
ഈ കളി മ്യൂസിക്കൽ ചെയർ എന്ന കളിക്ക് സമാനമാണ്. കളിക്കുന്ന കുട്ടികളുടെ എണ്ണത്തിന് തുല്യമായ കസേരകൾ വട്ടത്തിൽ ക്രമീകരിക്കുക. ഓരോ കസേരയ്ക്കു കീഴിലും ഒരു പോഷകാഹാരത്തിന്റെ പേര് അല്ലെങ്കിൽ ജങ്ക് ഫുഡിന്റെ പേര് തലകീഴായി വയ്ക്കുക. സംഗീതം തുടങ്ങുമ്പോൾ കുട്ടികൾ ഓടാൻ/നടക്കാൻ തുടങ്ങുന്നു. സംഗീതം നിർത്തുമ്പോൾ അവർ കസേരകളിൽ ഇരിക്കണം. ജങ്ക് ഫുഡിന്റെ കസേരയിൽ ഇരിക്കുന്ന കുട്ടികൾ പുറത്താകുന്നു. കളി വീണ്ടും തുടരാവുന്നതാണ്.
കുറിപ്പ്: ചാർട്ട് സ്ട്രിപ്പുകളുടെ എണ്ണം കുട്ടികളുടെ എണ്ണത്തിന് തുല്യമായിരിക്കണം