യാകുന്ദേന്ദു

ഓഡിയോ
വരികൾ
- യാകുന്ദേന്ദു തുഷാരഹാരധവളാ
- യാശുഭ്രവസ്ത്രാവൃതാ
- യാ വീണാ വരദണ്ഡ മണ്ഡിതകരാ
- യാശ്വേത പത്മാസനാ
- യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിർ
- ദേവൈ സദാ വന്ദിതാ
- സാമാം പാതു സരസ്വതീ ഭഗവതീ
- നിശ്ശേഷ ജാഡ്ഡ്യാപഹാ
അർത്ഥം
ഏതൊരു ദേവിയാണോ മുല്ലപ്പൂ, ചന്ദ്രൻ, മഞ്ഞു ഇവയുടെ ധവളിമയോടെ (വെളുപ്പോടെ)കൂടിയിരിക്കുന്നത്, ഏതൊരു ദേവിയാണോ ശുഭ വസ്ത്രം ധരിച്ചു, വെള്ളത്താമര പൂവിൽ ആസനസ്ഥയായി, കൈകളാൽ വീണാ വാദനം നടത്തുന്നത്, ഏതൊരു ദേവിയാണോ ബ്രഹ്മാ, വിഷ്ണു, ശിവൻ ഇവരാൽ സ്തുതിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, ആ അജ്ഞാന നാശകാരിണിയായ സരസ്വതീ ദേവി ഞങ്ങളുടെ അജ്ഞാനം പാടെ നീക്കി രക്ഷിക്കുമാറാകട്ടെ.
വീഡിയോ
വിശദീകരണം
| യാ | ആരാണോ |
|---|---|
| കുന്ദ | മുല്ലപ്പൂ |
| ഇന്ദു | ചന്ദ്രൻ |
| തുഷാര | മഞ്ഞു തുള്ളി |
| ഹാര | മുത്തു, മാല |
| ധവള | വെളുപ്പ് |
| ശുഭ്ര | തിളങ്ങുന്ന, വെളുത്ത, പരിശുദ്ധം |
| വസ്ത്രാ | വസ്ത്രം |
| ആവൃതാ | ധരിച്ചിരിക്കുന്നത് |
| വീണ | സംഗീത ഉപകരണം |
| വര | മനോഹരമായ, അനുഗ്രഹം |
| ദണ്ഡം | വീണയുടെ അറ്റം |
| മണ്ഡിത | അലംകൃതമായതു |
| കര | കൈകൾ |
| ശ്വേത | വെളുത്ത |
| പദ്മ | താമര |
| ആസനാ | ഇരിപ്പിടം |
| ബ്രഹ്മാ | ബ്രഹ്മാവ് |
| അച്യുതൻ | നാശമില്ലാത്തവൻ (വിഷ്ണു) |
| ശങ്കരൻ | സങ്കടത്തിൽ നിന്നും മോചിപ്പിക്കുന്നവൻ (ശിവൻ) |
| പ്രഭൃതിഭിഃ | ത്രിമൂർത്തികളാൽ അനുഗ്രഹിക്കപ്പെട്ടത് |
| സദാ വന്ദിതാ | എപ്പോഴും ആരാധിക്കപ്പെട്ടിരിക്കുന്നതു |
| പാതു | സംരക്ഷിച്ചാലും |
| സരസ്വതീ | ജ്ഞാനദേവത |
| ഭഗവതീ | ഈശ്വരീ |
| നിശ്ശേ:ഷ ജാഡ്ഡ്യാപഹാ | എന്റെ മനസ്സിലെ സകല അജ്ഞാനത്തെയും അകറ്റണെ. |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
പ്രവർത്തനം
-
തുടർന്നുള്ള വായന






![Ashtothram [1-27]](https://sssbalvikas-s3.s3.ap-south-1.amazonaws.com/wp-content/uploads/2021/04/ashtothram-tiles.png)













