ത്വന്നാമ കീർത്തന
ത്വന്നാമ കീർത്തന
AUDIO
LYRICS
- ത്വന്നാമ കീർത്തന രതാസ്തവ ദിവ്യനാമ
- ഗായന്തി ഭക്തി രസപാനപ്രഹൃഷ്ടചിത്തഃ
- ദാതും കൃപാസഹിത ദർശനമാശുതേഭ്യ:
- ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
MEANING
അവിടുത്തെ ദിവ്യനാമം കീർത്തനം ചെയ്ക മൂലം അതിന്റെ അമൃതരസം ഭക്തിപൂർവ്വം ആസ്വദിച്ച് ആനന്ദിക്കുന്ന ജനങ്ങൾ സന്നിഹിതരായിരിക്കുന്നു. കരുണയോടെ അവിടുത്തെ ദർശനം അവർക്ക് നല്കുമാറാകേണമേ.അതിലേക്കായി ഉണർന്ന് അനുഗ്രഹം നൽകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു.
Explanation
TWAN | your |
---|---|
NAAMA | name |
KEERTANA | singing the glory of God |
RATAA | those who engaged in |
TAVA | your |
DIVYA | divine |
NAAMA | name |
GAYANTI | are singing |
BHAKTI | devotion |
RASA | nectar |
PANA | have drunk |
PRAHRUSHTA CHITTAAH | hearts filled with joy |
DAATUM | to give |
KRIPAA SAHITA | along with your grace |
DARSHANAM | darshan |
AASHU | soon |
TEBHYAH | to them |
INNER SIGNIFICANCE
നാമസങ്കീർത്തനത്തിന്റെ പ്രാധാന്യം : കൂട്ടമായുള്ള പ്രാർത്ഥന വ്യക്തിയുടെ ഹൃദയത്തിൽ ഭക്തിയുടെ വികാസത്തിന് ആക്കം കൂട്ടുന്നു. ഭക്തി നമ്മുടെ വികാരങ്ങളെ പരിശുദ്ധമാക്കുന്നു.
ബാബ പറയുന്നു ” ഭജന അനാവശ്യ ചിന്തകളെ തുടച്ചുമാറ്റുകയും, നാഡീഞരമ്പുകളെ ശാന്തമാക്കുകയും, മനസ്സിനെ ശുദ്ധീകരിച്ച്, ഹൃദയത്തിൽ മധുരമായ പ്രേമത്തെ നിറക്കുകയും ചെയ്യുന്നു. ഒരുവൻ ഭജന പാടുന്ന നേരം, അവന്റെ മനസ്സ് ഈശ്വരചിന്തയാൽ പൂരിതമായി, തിന്മയുടെ അളവ് ഗണ്യമായി കുറയുന്നു.
തുടർന്നുള്ള വായനക്ക് :
ശ്രീ സത്യസായി സുപ്രഭാതം (ത്വന്നാമ )
വിശദീകരണം : ഈ വരികളിലൂടെ നാമസങ്കീത്തനത്തിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാവും. കൂട്ടായിരുന്ന് ഈശ്വരസ്തുതികൾ ഭക്തിയോടും, ഭാവത്തോടുമൊപ്പം ശരിയായ രാഗത്തിലും താളത്തിലും പാടുകയാണെങ്കിൽ ഇത് നമ്മുടെ ഭക്തിയെ ശരിയായ ദിശയിലേക്ക് നയിക്കുന്നു. നമ്മുടെ ഉള്ളിലെ ആദ്ധ്യാത്മിക താല്പര്യങ്ങൾ മുളപൊട്ടി ഹൃദയത്തിനകത്ത് വികസിച്ചു വരാൻ ഇത് കാരണമാവുന്നു
ഈ ശ്ലോകത്തിലൂടെ നാം നമ്മുടെ ആദ്ധ്യാത്മിക യാത്ര ഈശ്വരനാമങ്ങൾ ചൊല്ലിക്കൊണ്ട് തുടങ്ങുന്നു. ഇപ്പോൾ നമ്മുടെ ശ്രദ്ധ മുഴുവൻ ശരീരത്തിലാണ്. നമ്മൾ നാമസങ്കീർത്തനത്തിലൂടെ പ്രാണമയ കോശത്തിൽ ശ്രദ്ധകൊടുക്കുന്നു. നമ്മുടെ ശ്വാസോച്ഛ്വാസം നീണ്ടതും, വേഗത കുറഞ്ഞതും, ക്രമമായതും, താളത്തിലുള്ളതുമാവുന്നു.
1.Story – നാമദേവനും ജ്ഞാനദേവനും
നാമദേവനും ജ്ഞാനദേവനും വനത്തിലൂടെ സഞ്ചരിക്കുന്ന സമയം. ദാഹം ശമിപ്പിക്കാനായി ജലം അന്വേഷിച്ചു നടന്ന സമയത്തു അവർ ഒരു കിണർ കാണാൻ ഇടയായി. എന്നാൽ അതിലെ വെള്ളമാകട്ടെ, ഏറ്റവും അടിയിൽ ആയിരുന്നു ഉണ്ടായിരുന്നത്.
ജ്ഞായിയായ ജ്ഞാനദേവ് തന്റെ യോഗജ്ഞാനം ഉപയോഗപ്പെടുത്തി ഒരു പക്ഷിയായി മാറി, കിണറിലേക് പറന്നിറങ്ങി ദാഹം തീർത്ത ശേഷം കയറി വന്നു. എന്നാൽ നാമദേവൻ ഇത്തരം കഴിവുകൾ ഇല്ലാത്തവൻ ആയിരുന്നു. നാമദേവൻ നാമസ്മരണയിൽ ഏർപ്പെട്ടു. കണ്ണുകളടച്ച് മനസ്സുരുകി പ്രാർത്ഥിച്ചു. നിമിഷങ്ങൾക്കകം അദ്ദേഹം പരമാനന്ദത്തിൽ ആറാടി. പരിണിതഫലമായി കിണറിലെ ജലം മേലോട്ട് കയറി വരുന്നതായി കണ്ടു. നിറഞ്ഞു കവിഞ്ഞ കിണറിലേ വെള്ളം കുടിച്ചുകൊണ്ട് നാമദേവൻ ദാഹമകറ്റി.
ജ്ഞാനദേവന് തന്റെ ശക്തി ഉപയോഗിക്കേണ്ടി വന്നു എങ്കിൽ നാമദേവൻ കറ കളഞ്ഞ നാമസ്മരണയിലൂടെ ഭഗവത് അനുഗ്രഹം നേടിയെടുത്തു. നാമത്തിന്റെ ശക്തിയാണ് ഇതിലൂടെ ഭഗവാൻ നമുക്ക് കാണിച്ചുതരുന്നത്.
2.ഭ്രമര എന്ന പല്ലിയും കുമിര എന്ന വിരയും
ഒരു ദിവസം ഭ്രമര (പല്ലി) കുമിരയെ (വിര) എടുത്ത് ഒരു ചെറിയ ദ്വാരത്തിൽ കൊണ്ട് പോയി വച്ചു. ഇടക്കിടക്ക് ഭ്രമര വന്ന് കുമിരയെ സൂക്ഷ്മമായി നോക്കുകയും ആ ദ്വാരത്തിനു പുറത്തു ഇരിക്കുകയും ചെയ്യും. കുമിര എന്നും ഇതുകണ്ട് വേവലാതിപ്പെടും. തന്നെ ഇന്നല്ലെങ്കിൽ നാളെ ഭ്രമര വിഴുങ്ങും എന്ന കാര്യം അതിനുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എപ്പോൾ പുറത്തു ശബ്ദം കേട്ടാലും അത് ഭ്രമരനെ തന്നെ സസൂക്ഷ്മം ശ്രദ്ധാപൂർവ്വം നിരീക്ഷിക്കും. ഈ സൂക്ഷ്മചിന്തനത്തിൻ ഫലമായി തന്റെ വൃത്തിഹീനമായ രൂപം വെടിഞ്ഞുകൊണ്ട് കുമിരയും ഭംഗിയുള്ള ഭ്രമരനെപ്പോലെ ആയിത്തീർന്നു.
ഇതുപോലെ നിരന്തര ഈശ്വരചിന്ത നമ്മിലും മാറ്റങ്ങൾ ഉണ്ടാക്കും. അവന്റെ പാത ഭഗവാനിലേക്ക് മാറ്റപ്പെടും. ഒരു മനുഷ്യൻ – മാനവസ്വരൂപത്തിൽ നിന്നും മാധവനായി തീരുന്നത് ഇങ്ങനെ തന്നെ . നിരന്തര ഈശ്വര സ്മരണ. അത് മാത്രമാണ് ഒരേ ഒരു പോംവഴി . ഒരേ ഒരു പരിഹാരം
3.കൃഷ്ണനോടുള്ള ദ്രൗപതിയുടെ അഗാധമായ ഭക്തി
ദ്രൗപതിക്ക് കൃഷ്ണൻ നൽകിയ അനുഗ്രഹങ്ങൾ എന്നും രുഗ്മണിയെയും സത്യഭാമയെയും അതിശയിപ്പിക്കുന്നതായിരുന്നു.
ഒരിക്കൽ ഭഗവാൻ അവരോട് ദ്രൗപതിയുടെ മുടി ചീകി കൊടുക്കാൻ പറഞ്ഞു. ദ്രൗപതി തന്റെ പ്രതികാരം വീട്ടുന്നത് വരെ അതായത് കൗരവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നത് വരെ തന്റെ മുടി ചീകില്ല എന്ന് പ്രതിജ്ഞയെടുത്തിരിന്നു . അതുകൊണ്ട് ദ്രൗപതിയുടെ മുടി ആകെ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു. രണ്ടു രാജ്ഞിമാരും ദ്രൗപതിയുടെ മുടി ചീകിയൊതുക്കുമ്പോൾ ഓരോ മുടിയും കൃഷ്ണാ കൃഷ്ണാ എന്ന് ജപിക്കുന്നത് അവർക്ക് കേൾക്കാമായിരുന്നു.
ഹനുമാന്റെ ഓരോ രോമത്തിൽ നിന്നും രാമ രാമ എന്നുള്ള നാമജപം കേൾക്കാമായിരുന്നു എന്നും പറയപ്പെടുന്നു.
അതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട ഭഗവാൻ ശ്രീ സായിയുടെ നാമം ജപിക്കുക.
സർവ്വദാ -എപ്പോഴും
സർവകാലേഷു – എല്ലാസമയവും
സർവ്വത്ര -എല്ലാവിടെയും
ഹരിചിന്തനം – ഈശ്വരനെ സ്മരിക്കുക.