ആദായ ദിവ്യ

Print Friendly, PDF & Email
ആദായ ദിവ്യ
AUDIO
LYRICS
  • ആദായ ദിവ്യ കുസുമാനി മനോഹരാണി
  • ശ്രീപാദപൂജനവിധിം ഭവദം
  • കർത്തും മഹോൽസുകതയ പ്രവിശന്തിഭ
  • ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
MEANING

പരിശുദ്ധവും സുഗന്ധപൂർണ്ണവും മനോഹരങ്ങളായ നിറങ്ങളോടുകൂടിയതുമായ അനേകം പുഷ്പങ്ങൾ വഹിച്ചുകൊണ്ട് അങ്ങയുടെ പാദാന്തികത്തിൽ വിധിപ്രകാരമുള്ള പൂജകൾ ചെയ്യുന്നതിനായി വലിയ ഉത്സാഹത്തോടും ആഗ്രഹത്തോടും കൂടി ഭക്തജനങ്ങൾ പ്രവേശിച്ചുകൊണ്ടിരിക്കുന്നു . അങ്ങയുടെ ഉണർവ്വ് കൊണ്ട് അനുഗ്രഹീതമാകുന്ന ഒരു സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു .

Explanation
AADHAYA bringing
DIVYA divine
KUSUMAANI flowers
MANOHARAANI attractive, beautiful
SHREEPAADA divine feet
POOJANA VIDHIM worshipping according to scriptures
BHAVADANGHRI MOOLE at Thy feet
KARTUM to perform
MAHOTHSUKATAYAA with lots of enthusiasm
PRAVISHANTI are entering
BHAKTAAH the devotees
INNER SIGNIFICANCE
ആന്തരികാർത്ഥം

പുഷ്പങ്ങൾ കൊണ്ടുള്ള ആരാധനയുടെ അർത്ഥം:- ഈശ്വരന്റെ യും ഗുരുവിന്റെ യുംപാദങ്ങൾ പുഷ്പങ്ങൾ കൊണ്ട് പൂജ ചെയ്യുക എന്നത് ഒരു ഹിന്ദു സംസ്കാരം ആണ്. സ്വാമി പറയുന്നു, “നമ്മുടെ ഉള്ളിൽ വളർത്തിയെടുക്കുന്ന ഗുണങ്ങളാകുന്ന പുഷ്പങ്ങൾ ആണ്, ഭഗവാനെ സന്തോഷിപ്പിക്കുന്ന ദിവ്യത്വം ഉള്ള പുഷ്പങ്ങൾ. അഹിംസ( ചിന്ത വാക്ക് പ്രവർത്തി എന്നിവയിൽ അഹിംസ പ്രകടം ആവണം) ഇന്ദ്രിയ നിഗ്രഹണം( ഇന്ദ്രിയങ്ങളുടെ മേൽ നിയന്ത്രണം), സർവ്വ-ഭൂത-ദയ( എല്ലാ ജീവജാലങ്ങളിലും സഹാനുഭൂതി ഉണ്ടായിരിക്കുക), ക്ഷമ( , സഹനം, തെറ്റുകൾ ക്ഷമിക്കുക), ശാന്തി, ( സത്യം നമ്മുടെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ദിവ്യത്വത്തെ കുറിച്ചുള്ള ബോധം). ധ്യാനം ( ചിന്ത, വാക്ക്, പ്രവർത്തി എന്നിവയിൽ കരുതൽ), തപസ്സ്( ഈ മൂല്യങ്ങൾ ആത്മാർത്ഥതയോടും സന്തുലിത പരിശ്രമത്തിലൂടെ വളർത്തി എടുക്കൽ) എന്നിവയാണ് പുഷ്പങ്ങൾ.
ഈശ്വരനെ പാതം പൂജ ചെയ്യുന്നതിന്റെ അർത്ഥം( പാദപൂജ). ഈശ്വരൻ അല്ലെങ്കിൽ മുതിർന്നവരുടെ പാദസ്പർശം എന്നത് ബഹുമാനം, വിനയം ശരണാഗതി, എന്നിവയുടെ ഭാവപ്രകടനങ്ങൾ ആകുന്നു. “പാവപ്പെട്ടവരെയും നിരക്ഷരരും രോഗികളെയും തീരാ വേദനകളിൽ ഉള്ളവരെയും സേവിക്കുക എന്നതാണ് ഈശ്വരൻ ഏറ്റവും കൂടുതൽ സ്വാഗതം ചെയ്യുന്ന പാദപൂജ”.

കൂടുതൽ വായിക്കുന്നതിന്
ശ്രീ സത്യസായി സുപ്രഭാതം (ആദായ ദിവ്യ….)
വിശദീകരണം-

നമ്മുടെ ഹൃദയ കലത്തിൽ സദ്ഗുരുവിന്റെ ആഗമനത്തോടെ കൂടി തുടങ്ങിയ ഈ നല്ല ദിവസത്തിൽ നാം ഗുരുവിന് സ്നേഹവും കടപ്പാടും പ്രകടിപ്പിക്കണം. അവിടുന്നാണ് ജീവിതത്തിന്റെ യഥാർത്ഥ ആവശ്യകതയെപ്പറ്റി പടിപടിയായി കാണിച്ചുതരുന്നത് പരമമായ സത്യത്തെ തേടിയുള്ള നമ്മുടെ ഈ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. നാമ സ്മരണ യാൽ നമ്മുടെ ബോധതലം ശുദ്ധീകരണ പെട്ട വൃത്തിയായി ഉയർന്ന അവസ്ഥയിൽ ആയി മാറിയിരിക്കുന്നു ഇപ്പോൾ ഗുരുവിന്റെ കാരുണ്യ പാത്രം ആയി മാറിയിരിക്കുന്നു.

സദ്ഗുരുവിനെ പാത പത്മങ്ങൾ നമ്മുടെ ഹൃദയത്തിൽ സ്ഥാപിച്ച് ശരിയായ പുഷ്പാർച്ചന നടത്തുമ്പോൾ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ഓരോ ദിവസംതോറും പുഷ്പിക്കുന്ന 8 സദ്ഗുണങ്ങൾ ആകുന്ന പുഷ്പങ്ങൾ ആണിവ ഇതാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട പാദപൂജ. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പുഷ്പങ്ങൾ വാങ്ങുകയും നശിക്കുകയും ചെയ്യും, എന്നാൽ നമ്മുടെ ഹൃദയത്തിൽ നിന്നും ഉത്ഭവിക്കുന്ന ഈ പുഷ്പങ്ങൾ എന്നും തഴച്ചു വളരുകയും, പൂജയ്ക്ക് അനുയോജ്യമായ വിലപിടിപ്പുള്ള പുഷ്പങ്ങളായി പരിണമിക്കുകയും ചെയ്യുന്നു.

താഴെപ്പറയുന്നവയാണവ :-

1. അഹിംസ -ചിന്ത, വാ ക്ക്, പ്രവൃത്തിയിലുള്ള പ്രേമവും അഹിംസയും.

2. ഇന്ദ്രിയ നിഗ്രഹണം – ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക (ഇന്ദ്രിയങ്ങളുടെ അച്ചടക്കം)

3. സർവ്വഭൂത ദയാ പുഷ്പം- എല്ലാ ജീവജാലങ്ങളോടും ദയ കാണിക്കുക.

4. ക്ഷമ

Leave a Reply

Your email address will not be published. Required fields are marked *

error: