ദേശാന്തരാഗത
ദേശാന്തരാഗത
AUDIO
LYRICS
- ദേശാന്തരാഗത ബുധാസ്തവ ദിവ്യമൂർത്തിം
- സന്ദർശനാഭിരതി സംയുത ചിത്ത വൃത്യാ
- വേദോക്ത മന്ത്ര പഠനേന ലസന്ത്യ ജസ്രം
- ശ്രീ സത്യസായി ഭഗവൻ തവ സുപ്രഭാതം
MEANING
അവിടുത്തെ ദിവ്യവിഗ്രഹം ദർശിക്കുവാനുള്ള ആകാംക്ഷയാൽ വേദങ്ങളിലുള്ള മന്ത്രങ്ങൾ തുടരെ ജപിച്ചുകൊണ്ട് അന്യദേശങ്ങളിലുള്ള പണ്ഡിതന്മാർ വന്നിരിക്കുന്നു. അങ്ങയുടെ ഉണർവ്വുകൊണ്ട് അനുഗ്രഹീതമാകുന്ന പ്ര സുപ്രഭാതത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു
Explanation
DESHAANTARA | from other countries |
---|---|
AAGATHA | have come |
BUDHAAH | wise people |
TAVA | your |
DIVYA MOORTIM | divine form |
SANDHARSHANA | auspicious sight |
ABHIRAATI | desire |
SAMYUTA CHITTA | with great longing |
VRITTYAA | of the mind |
VEDOKTA MANTRA | vedic hymns |
PATHANENA | with chanting |
LASANTY | are rejoicing |
AJASTRAM | always |
INNER SIGNIFICANCE
മഹാഋഷിവര്യന്മാർ അവരുടെ ധ്യാന സമയത്ത് ജഗദീശ്വരന്റെ ശബ്ദം കേട്ടു. ആ ശബ്ദ പുളകിതമാക്കി ഇന്ന് നമ്മുടെ കർണ്ണപടങ്ങളെ പുളകിതമാക്കി മുഴങ്ങുന്നു. വരൂ, നമുക്കാ ശബ്ദം ശ്രവിക്കാം. ഭഗവത്വചനങ്ങൾ ഓർത്തുകൊണ്ട് അവയെ സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കാം
Further Reading
ശ്രീ സത്യസായി സുപ്രഭാതം (ദേശാന്തരാഗത ബുധാസ്തവ…..)
വിവരണം
ആറാമത്തെ ശ്ലോകത്തിൽ സ്വാധ്യായത്തിന്റെ അല്ലെങ്കിൽ വിശുദ്ധ ഗ്രന്ഥങ്ങൾ പഠിക്കേണ്ടതിന്റെ പ്രാധാന്യം കൊടുത്തിരിക്കുന്നു. സത്യത്തിനായുള്ള അന്വേഷണം ശരിക്കും ആത്മാർത്ഥമായി എടുക്കുമ്പോൾ, വേദങ്ങൾ, ഉപനിഷത്തുകൾ തുടങ്ങിയ തിരുവെഴുത്തുകളിൽ അന്വേഷകൻ ആനന്ദിക്കുന്നു. ഈ വിശുദ്ധഗ്രന്ഥങ്ങൾ മനുഷ്യൻ എഴുതിയതല്ല. മാനുഷിക ബോധമണ്ഡലത്തിനപ്പുറത്തുള്ള അവസ്ഥയിൽ ഋഷികൾ കേട്ടറിഞ്ഞതാണ് ഈ ഗ്രന്ഥങ്ങൾ. യോഗ ബോധത്തിന്റെ ഉയർന്ന അവസ്ഥയിലായിരുന്നപ്പോൾ മുനിമാർ ജീവിത സത്യങ്ങൾ പഠിച്ചു. അവർ മന്ത്രങ്ങൾ ഉള്ളിൽ കണ്ടു, മാത്രമല്ല മന്ത്രങ്ങൾ ബോധ ത്തിന്റെ ഉയർന്ന അവസ്ഥയിലെത്താൻ തക്ക ശക്തമായ സൂത്രവാക്യങ്ങളായി.
അതിനാൽ, ആത്മീയ തീർത്ഥാടകർ രക്ഷാ മന്ത്രങ്ങളും ഋഷിമാരുടെ അനുഭവങ്ങളും ഉപയോഗിച്ച് ആ ദിവ്യ പാതയിലൂടെ മുന്നോട്ടു നടക്കുന്നു. ഗീത, ഉപനിഷത്തുകൾ എന്നിവയിലെ സങ്കീര്‍ണ്ണമായ ഭാഗങ്ങൾ മനസ്സിലാക്കുന്നതിനായി സൂക്ഷ്മ ബുദ്ധിയെ കൂടുതൽ ഉണർത്തുന്നു. അങ്ങനെ അന്വേഷകൻ വിശുദ്ധ ഗ്രന്ഥങ്ങളിൽ മുഴുകുവാനും ഗുരുവിൻറെ വാക്കുകൾ അയവിറക്കാനും തുടങ്ങുന്നു. താമസിയാതെ ജ്ഞാനം ലഭിക്കുന്നു. ആ തീർത്ഥാടകനോ അഭിലാഷിയോ തൻറെ ബോധത്തിനുള്ളിലെ ‘വിജ്ഞാനമയ കോശത്തിലേക്ക്’ അല്ലെങ്കിൽ ബുദ്ധിയുടെ കോശതലത്തിലേക്ക് എത്തിച്ചേർന്നു.
‘ഞാൻ ആരാണ് ?’ ‘ഞാൻ എവിടെ പോകുന്നു ?’ ‘എന്താണ് ദൈവം ?’ ‘ദൈവം എവിടെ ?’, തുടങ്ങിയ ചോദ്യങ്ങളാൽ നമ്മുടെ ഉള്ളിൽ അന്വേഷണം ആരംഭിക്കുക. നമ്മുടെ സാധനയുടെ മൂന്നിലൊന്നും ഈ അന്വേഷണമായിരിക്കണമെന്ന് നമ്മുടെ ഭഗവാൻ ബാബ പറയുന്നു. ഗുരുവിന്റെ പഠിപ്പിക്കൽ നമ്മെ കൂടുതൽ കൂടുതൽ ഉണർത്തുന്നു, അങ്ങനെ നമ്മൾ ഈ അന്വേഷണത്തിലേക്ക് അല്ലെങ്കിൽ ധ്യാനാവസ്ഥയിലേക്ക് എത്തുന്നു.
മഹാഭാരതം, ഉപാഖ്യാനങ്ങൾ എന്ന് വിളിക്കുന്ന ആന്തരാർത്ഥ കഥാപരമ്പരകൾ കൊണ്ട് നിറഞ്ഞതാണ്. ഒരുവന് അവയിൽ നിന്ന് ധാരാളം ധാർമ്മികത പഠിക്കാൻ കഴിയും. വനത്തിൽ ഒളിച്ചു താമസിക്കുന്ന സമയത്ത് പാണ്ഡവർ നിരവധി പുണ്യനദികളും സന്യാസി ആശ്രമങ്ങളും സന്ദർശിക്കുന്നുണ്ടായിരുന്നു. അവയിൽ ഓരോന്നിനും അതുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ചരിത്രം ഉണ്ടായിരുന്നു. അത്തരത്തിൽ അവർ സന്ദർശിച്ച ഒരു ആശ്രമം ആയിരുന്നു ഗംഗാനദി തീരത്തുള്ള രൈഭ്യ മുനിയുടെത്.
രൈഭ്യ മുനിയ്ക്ക് പര വാസു, അരവാസു എന്നിങ്ങനെ രണ്ട് ആൺമക്കൾ ഉണ്ടായിരുന്നു. അവർ ശാസ്ത്രങ്ങളിൽ വളരെയധികം പ്രാവീണ്യം നേടിയിരുന്നു. ഒരിക്കൽ അദ്ദേഹം അവരെ ബ്രിഹദ്യുമ്ന രാജാവ് നടത്തുന്ന യജ്ഞത്തിന് നേതൃത്വം നൽകാനായി അയച്ചു. അവർ രാജാവിന്റെ കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
ഒരു ദിവസം രാത്രിയിൽ, പരവാസു പിതാവിൻറെ ആശ്രമത്തിൽ മടങ്ങിയെത്തിയപ്പോൾ അവിടെ മൃഗീയമായൊരു രൂപം പതുങ്ങിയിരിക്കുന്നത് കാണുകയും അതിനെ കൊല്ലുകയും ചെയ്തു. പിന്നീട് വലിയൊരു ഞെട്ടലോടെയാണ് അയാൾ മനസ്സിലാക്കിയത്, താൻ കൊന്നത് സ്വന്തം പിതാവിനെ തന്നെയാണെന്ന്. അയാൾ തീടുക്കത്തിൽ ശവസംസ്കാരം നടത്തി രാജാവിന്റെ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി.
അവിടെയെത്തി അദ്ദേഹം ഇളയ സഹോദരൻ അരവാസു വിനോട് നടന്ന കാര്യങ്ങൾ വിശദീകരിച്ചു. എന്നിട്ട് അവനോട് പറഞ്ഞു, ‘സഹോദരാ സംഭവിച്ച ഈ അപകടം, യജ്ഞത്തിന് മേൽനോട്ടം വഹിക്കാനുള്ള നമ്മുടെ കടമയെ ബാധിക്കരുത്. നമ്മെ വിട്ടു പോയ പിതാവിന്റെ അന്ത്യകർമ്മങ്ങൾ ഞാൻ ഇനിയും നിർവഹിച്ചിട്ടില്ല. നിനക്ക് ഈ യജ്ഞം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ല, അതിനാൽ നീ നമ്മുടെ ആശ്രമത്തിലേക്ക് പോവുക, എനിക്ക് വേണ്ടി ആചാരപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാക്കണം, എന്നിട്ട് എന്നെ സഹായിക്കാൻ ഇങ്ങോട്ട് മടങ്ങി വരൂ. ഈ യജ്ഞം നിർവഹിക്കുന്നതിൽ ഞാൻ മുഖ്യപുരോഹിതൻ ആയതിനാൽ എനിക്ക് ഒരേസമയം ശവസംസ്കാര ചടങ്ങുകൾ നടത്താനും യജ്ഞം നടത്താനും കഴിയില്ല. ‘
അരവാസു സഹോദരന്റെ നിർദ്ദേശങ്ങൾ വിശ്വസ്തതയോടെ പിന്തുടർന്ന് പിതാവിന്റെ അടുത്തേക്ക് മടങ്ങാൻ ആരംഭിച്ചു. അവൻ തന്നെ ഏൽപിക്കുന്ന ചുമതലകൾ നിറവേറ്റുന്നതിൽ വളരെയധികം ജാഗ്രത പുലർത്തിയിരുന്നു. അവൻ എന്തു ചെയ്യുന്നതിലും ബുദ്ധിയും ഹൃദയവും ഒരുപോലെ ഉപയോഗിച്ചിരുന്നു. ഈ സ്വഭാവ വിശുദ്ധി തിളങ്ങുന്ന അവന്റെ മുഖത്ത് പ്രതിഫലിച്ചിരുന്നു.
അനുജന്റെ തിളങ്ങുന്ന ആ മുഖം കണ്ട പരവാസുവിന് വല്ലാത്തൊരു അസൂയ തോന്നി. ഉടൻ തന്നെ അയാളുടെ ദുഷ്ട മനസ്സ് പ്രവർത്തിച്ചു. അവിടെ സമീപിച്ചിട്ടുള്ളവരോടായി അയാൾ ആക്രോശിച്ചു, ‘ ഈ വ്യക്തി ഒരു ബ്രാഹ്മണനെ കൊന്നിട്ടുണ്ട് അതിനാൽ ഇയാൾക്ക് ഈ പരിശുദ്ധ യജ്ഞത്തിന്റെ പരിസരത്തേക്ക് പ്രവേശിക്കാൻ കഴിയില്ല.’
ഈ ആരോപണം കേട്ട അരവാസു ഒരു നിമിഷത്തേക്ക് അമ്പരന്നുപോയി. സഹോദരന്റെ വിചിത്ര പെരുമാറ്റം അവന് മനസ്സിലായില്ല. ചുറ്റും ഉള്ളവരെല്ലാം അവനൊരു കുറ്റവാളിയാണെന്നും ക്രൂരകൃത്യം ചെയ്തിരിക്കുന്നു എന്നുമുള്ള തരത്തിൽ തുറിച്ചു നോക്കുകയായിരുന്നു. തൻറെ നിരപരാധിത്വം തെളിയിക്കാൻ അവരോട് എന്താണ് പറയേണ്ടതെന്ന് അരവാസുവിന് മനസ്സിലായില്ല. അവന് തന്റെ കോപം ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അരവാസു അവിടത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു. ‘ഓ, മാന്യരേ ഞാൻ പറയുന്നത് ശ്രദ്ധിക്കൂ, ഞാൻ സത്യമാണ് പറയുന്നത്. ഇത് എൻറെ ജ്യേഷ്ഠനാണ്. അദ്ദേഹം യഥാർത്ഥത്തിൽ ഞങ്ങളുടെ പിതാവിനെ കൊന്നു. അദ്ദേഹത്തിന് ഇവിടെ യജ്ഞത്തിന് മേൽനോട്ടം വഹിക്കാൻ ഉള്ളതുകൊണ്ട് എന്നെ ശവസംസ്കാര ചടങ്ങുകൾ നടത്താൻ നിയോഗിക്കുകയായിരുന്നു.’
അവിടെ ഒത്തുകൂടിയവർ എല്ലാവരും ഇത് കേട്ട് ചിരിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ‘ആരാണ് മറ്റൊരാളുടെ പാപങ്ങൾ വിസ്തരിക്കാനുള്ള പകരക്കാരനായി പ്രവർത്തിക്കുക’ എന്ന അരവാസുവിന്റെ വാക്കുകളെ അവിടെ കൂടിയവർ പരിഹസിച്ചു തള്ളി.
സദ്ഗുണങ്ങളുടെ ഉടമയായ അരവാസു അങ്ങനെ ഒരു കുറ്റവാളിയായി വ്യാജമായി ആരോപിക്കപ്പെടുന്നത് കൂടാതെ ഒരു നുണയൻ എന്നും മുദ്രകുത്തപ്പെട്ടു. ശുദ്ധ ഹൃദയനും സത്യം ആചരിക്കുന്നവനുമായ ഒരു വ്യക്തിക്ക് താങ്ങാവുന്നതിനും വലുതായിരുന്നു ഇത്. ഇനിയും അത് സഹിക്കാൻ കഴിയാത്തതിനാൽ അദ്ദേഹം അവിടെ നിന്ന് പിൻവാങ്ങി കാട്ടിൽ കഠിന തപസ്സ് ആരംഭിച്ചു.
ഈശ്വരൻ അവനിൽ സംതൃപ്തനാവുകയും അവൻറെ ആഗ്രഹം ആവശ്യപ്പെടുകയും ചെയ്തു. കുറച്ചു കാലമായി കഠിന തപസ്സും ആഴത്തിലുള്ള ധ്യാനവും കാരണം അവൻ കോപത്തിൽ നിന്നും പ്രതികാര ചിന്ത യിൽ നിന്നും മുക്തി നേടിയിരുന്നു. അതിനാൽ പിതാവിനെ പുനരുജ്ജീവിപ്പിക്കണമെന്നും സഹോദരനെ നല്ല മനുഷ്യനായി പരിവർത്തനം ചെയ്യിപ്പിക്കണം എന്നും മാത്രമാണ് അദ്ദേഹം പ്രാർത്ഥിച്ചത്. ഇത് സഹോദരന് മാത്രമല്ല, തന്നെ ഉപദ്രവിച്ചപോലെ സഹോദരൻ ഉപദ്രവിക്കാൻ സാധ്യതയുള്ള മറ്റുള്ളവർക്കുകൂടി വേണ്ടിയായിരുന്നു ഈ പ്രാർത്ഥന.
പരവാസുവും അരവാസുവും വലിയ പണ്ഡിതന്മാർ ആയിരുന്നുവെങ്കിലും, പരവാസുവിൽ ദുഷിച്ച ചിന്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇളയസഹോദരൻ സദ്ഗുണ സമ്പന്നനും ദയയുള്ളവനും മറ്റുള്ളവരുടെ വിഷമം പൂർണമായി മനസ്സിലാക്കുന്ന വനുമായിരുന്നു.
കേവലം പഠനം മാത്രം ഒരുവന് മഹത്വം നൽകില്ലെന്ന് ഈ കഥ കാണിക്കുന്നു. നല്ല ചിന്തകളും, വാക്കുകളും, പ്രവൃത്തികളും സംയോജിക്കുമ്പോഴാണ് ഒരുവന് മഹത്വം കൈവരുന്നത്.
കഥ — 2
ഒരു ദിവസം പേർഷ്യൻ സന്യാസിയായ തബ്രിസ്, തത്ത്വചിന്തയിൽ മികച്ച പണ്ഡിതനായ മൗലാന റൂമി എന്ന തൻറെ സുഹൃത്തിൻറെ അടുത്തേക്ക് പോയി. പതിവുപോലെ, ചില കൈയെഴുത്തുപ്രതികളെകുറിച്ച് ആലോചിച്ച് പണ്ഡിതൻ ഒരു കുളത്തിൽ ഇരിക്കുകയായിരുന്നു.
എന്താണ് ചെയ്യുന്നതെന്ന് സന്യാസി തബ്രിസ് അദ്ദേഹത്തോടു ചോദിച്ചു. അപ്പോൾ മൗലാന റൂബി പറഞ്ഞു, ‘ഓ, നിങ്ങൾക്ക് ഇത് ഒട്ടും മനസ്സിലാകുന്നില്ല, കാരണം ഇവയെല്ലാം ആഴത്തിലുള്ള ദിവ്യരഹസ്യങ്ങളാണ്. നിങ്ങൾക്ക് ഒരു വലിയ ബുദ്ധി ഉണ്ടാകുന്നതുവരെ ഈ കൈയെഴുത്തുകൾ അറിയാൻ സാധിക്കുകയില്ല.’
തബ്രിസ് പുഞ്ചിരിച്ചെങ്കിലും ഒന്നും പറഞ്ഞില്ല; പകരം അദ്ദേഹം മുന്നോട്ടു പോയി മൗലാനയുടെ കയ്യിൽ നിന്ന് ആ കൈയെഴുത്തുപ്രതികൾ എടുത്ത് കുളത്തിലേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു, ‘എന്റെ സുഹൃത്തേ… ദിവ്യജ്ഞാനം പുസ്തകങ്ങളിൽ വസിക്കുന്നില്ല.’
തൻറെ പ്രിയപ്പെട്ട കയ്യെഴുത്തുപ്രതികൾ നഷ്ടപ്പെട്ടതിൽ മൗലാന ഞെട്ടിപ്പോയി. പക്ഷേ അദ്ദേഹത്തിന് ദേഷ്യം വന്നില്ല.
സങ്കടകരമായ പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു, ‘ഹേ ഫക്കീർ, നിങ്ങൾ എന്തു ചെയ്തു ? ഈ കയ്യെഴുത്ത് പ്രതികളുടെ നഷ്ടത്തിലൂടെ ലോകം എന്ത് വലിയ നഷ്ടമാണ് നേരിട്ടതെന്ന് നിങ്ങൾക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല.’
അപ്പോൾ തബ്രിസ് വീണ്ടും പുഞ്ചിരിച്ചുകൊണ്ട് കൈകൾ വെള്ളത്തിൽ മുക്കി ആ കയ്യെഴുത്തുപ്രതികൾ കേടുപാടുകൾ കൂടാതെ എടുത്തുകൊണ്ടുവന്ന് മൗലാനയോട് പറഞ്ഞു, ‘സുഹൃത്തേ ദയവായി കുട്ടികളുടെ കളിപ്പാട്ടങ്ങൾ പോലുള്ള ഇത്തരം കാര്യങ്ങളിൽ നിങ്ങളുടെ ഹൃദയം തകർക്കരുത്.’
എന്താണ് സംഭവിച്ചതെന്നറിയാതെ മൗലാന റൂമി സ്തബ്ധനായി. ഇവിടെ അദ്ദേഹം തബ്രിസിലെ ദൈവത്തിൻറെ ശക്തി കണ്ടു—കയ്യെഴുത്തുപ്രതികൾ നനഞ്ഞിട്ടു പോലുമുണ്ടായിരുന്നില്ല. അനുഭവത്തിലൂടെ യഥാർത്ഥ അറിവ് നേടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. തന്റെ പുസ്തകങ്ങൾ ഉപേക്ഷിച്ച് അദ്ദേഹം ജീവിതരീതി പൂർണ്ണമായും മാറ്റി. തബ്രിസ് അതിന് തുടക്കം കുറിക്കുകയും, അദ്ദേഹത്തിന് പ്രബുദ്ധത ലഭിക്കുകയും, പിന്നീട് പേർഷ്യയിലെ പ്രശസ്തരായ വിശുദ്ധരിൽ ഒരാളായി തീരുകയും ചെയ്തു മൗലാന റൂമി.