സുപ്രഭാതമിദം
സുപ്രഭാതമിദം
AUDIO
LYRICS
- സുപ്രഭാതമിദം പുണ്യം
- യേ പഠന്തി ദിനേദിനേ
- തേ വിശന്തി പരംധാമ
- ജ്ഞാനവിജ്ഞാന ശോഭിതാ :
MEANING
ഈ സുപ്രഭാത കീർത്തനം ഏതൊരുവൻ നിത്യവും പാരായണം ചെയ്യുന്നുവോ, അയാൾ ജ്ഞാനവും വിജ്ഞാനവും കൊണ്ട് പ്രശോഭിതനായി ഈശ്വരപദത്തിൽ എത്തിച്ചേരും
Explanation
| SUPRABHAATAM | Suprabhata song |
|---|---|
| IDAM | this |
| PUNYAM | holy |
| YE | those who |
| PATHANTI | recite |
| DINEY DINEY | day after day |
| TEY | they |
| VISHANTI | enter |
| PARAM | The ultimate |
| DHAAMA | abode i.e. self realisation |
| JNAANA | knowledge |
| VIJNAANA | wisdom |
| SHOBHITAAH | resplendent with |

INNER SIGNIFICANCE
ആന്തരിക പ്രാധാന്യം
ജനനമരണ ചക്രത്തിൽ നിന്നുള്ള മോചനമോ മോക്ഷമോ ആണ് മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്ന് വേദാന്തം പ്രഖ്യാപിച്ചു. ജീവിതത്തിന്റെ അർത്ഥത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള അജ്ഞത തെറ്റായ ധാരണ യിലേക്കും തെറ്റായ ചിന്തയിലേക്കും തെറ്റായ പ്രവർത്തനങ്ങളിലേക്കും നയിക്കുന്നു. തന്മൂലം ബന്ധങ്ങളിലേക്കും കഷ്ടപ്പാടിലേക്കും നയിക്കപ്പെടുന്നു. അറിവും വിവേകവും നമ്മെ സ്വാതന്ത്ര്യത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നു.
ജ്ഞാനവും വിജ്ഞാനവും:- ഗുരുവിന്റെ കാൽക്കൽ ഇരുന്നു കൊണ്ട് പഠിച്ചതെല്ലാം ജ്ഞാനം അല്ലെങ്കിൽ അറിവ് എന്ന് വിളിക്കപ്പെടുന്നു. നിങ്ങൾ ശ്രദ്ധയോടെ കേൾക്കുന്ന കാര്യങ്ങൾ പിന്നീട് ധ്യാനത്തിലൂടെയും ആചരണത്തിലൂടെയും ആഗിരണം ചെയ്യപ്പെടുന്നുവെങ്കിൽ ആ അറിവ് വിജ്ഞാനം അല്ലെങ്കിൽ വിവേകം ആയി മാറുന്നു.
സുപ്രഭാതം ദിവസേന അർത്ഥവത്തായി പാരായണം ചെയ്യുമ്പോൾ, അതിന്റെ ആന്തരിക പ്രാധാന്യത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ, നമ്മുടെ ഉള്ളിലെ ഈശ്വര ചൈതന്യവുമായി നാം ബന്ധപ്പെടുകയും, അങ്ങനെ ദിവസം മുഴുവനും ആ ദിവ്യ ശക്തിയുമായുള്ള ബന്ധം നിലനിർത്താനും സാധിക്കുന്നു.
Further Reading
1. തുടർ വായനയ്ക്ക്
ശ്രീ സത്യസായി സുപ്രഭാതം (സുപ്രഭാതം ഇദം പുണ്യം…..)
വിവരണം
ഈ ഉണർത്തു ഗാനം അനുദിനം ചൊല്ലുന്നവർക്ക് ഔന്നത്യം ലഭിക്കുകയും, അറിവും വിജ്ഞാനവും കൈവരുകയും ചെയ്യുന്നു. നമ്മുടെ സദ്ഗുരു, സായിഭഗവാൻ ദിനംപ്രതി നമ്മുടെ ആത്മബോധത്തെ ഉണർത്തട്ടെ.

