ഓം തത് സത്
ഓഡിയോ
വരികൾ
- ഓം തത് സത് ശ്രീനാരായണതു പുരുഷോത്തമ ഗുരുതു
- സിദ്ധബുദ്ധതു സ്കന്ദ വിനായക
- സവിതാപാവകത തൂ,
- ബ്രഹ്മമസ്ദ തൂ യഹോവ ശക്തിതു,
- യേശുപിതാ പ്രഭു തു
- രുദ്ര വിഷ്ണതു രാമകൃഷ്ണതു രഹിം, താവോതു.
- വാസുദേവ ഗോ വിശ്വരൂപ തു ചിദാനന്ദ ഹരിതു,
- അദ്വിതീയതു അകാല നിർഭയ
- ആത്മലിംഗ ശിവതു, ആത്മലിംഗ ശിവതു. ആത്മലിംഗ ശിവതു.
വീഡിയോ
വിവരണം
ഓം | നിത്യവും, സനാതനവും, ബൃഹത്തുമായ സർവ്വേ ശ്വരന്റെ കേൾക്കാവുന്ന പ്രതീകം. |
---|---|
തത് | ഇന്ദ്രിയാതീതവും, സങ്കല്പത്തിനും, യുക്തിക്കും എത്താൻ കഴിയാത്തതുമായ യാതൊന്നോ, അത്. |
സത് | സമസ്തസൃഷ്ടിയും ഏതൊന്നിൽ നിന്നുത്ഭ വിച്ച്, ഏതൊന്നിൽ നിലനിന്ന് വരുന്നുവോ ആ സത്യവസ്ത-വേദാന്തത്തിന്റെ സത്തായത് |
ശ്രീ | ലക്ഷ്മീദേവിയെ (ധനദേവത) സൂചിപ്പിക്കുന്നു. നല്ല മാർഗ്ഗത്തിൽക്കൂടി നേടിയ അന്തസ്സും ആഭിജാത്യവും |
നാരായണ | സർവ്വഭൂതാന്തര്യാമി – നിരവധി ജീവന്മാരിൽ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന പ്രഭു. കൂടുതൽ ആളുകൾ നല്ല ഉദ്ദേശ്യത്തോടെ ഒത്തുചേരുമ്പോൾ , ബുദ്ധിമിട്ടുള്ള കാര്യങ്ങളും ചെയ്യാൻ കഴിയുന്നു. – ഇതാണ് നാരായണ ശക്തി |
പുരുഷോത്തമ | രാഗദ്വേഷങ്ങളില്ലാത്ത മായാതീതനായ പരമപുരുഷൻ പുരുഷോത്തമൻ |
ഗുരു | പൂർണ്ണ ത യിലെത്തിയവർക്ക് മറ്റുള്ളവരെ പൂർണ്ണതയിലെത്തിക്കാൻ കഴിയു. ഗുരുദത്താത്രേയന്റെ ശിഷ്യന്മാർ ഈശ്വരന്റെ പേരായി ട്ടാണ് ‘ഗുരു’ വെന്ന നാമത്തെ കരുതിയിരുന്ന ത്. ആത്മാന്വേഷണത്തിൽ സഹായിക്കുന്ന ഗുരുവിന് സിക്കു മതത്തിൽ, ആരാധനാക്രമ ങ്ങളിൽ, ഏറ്റവും വലിയ സ്ഥാനമാണ്. ഗുരു വിന്റെ വാക്യങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥ-സാഹേബിനെ സിക്കുകാർ ആരാധിക്കു ന്നു. |
സിദ്ധ | സാക്ഷാൽക്കാരം ലഭിച്ച ആൾ – ജൈനമതത്തിലെ ലക്ഷ്യസ്ഥാനത്തെത്തിയ ആൾ |
ബുദ്ധ | ബോധോദയം സിദ്ധിച്ച് ആൾ – ബുദ്ധമത ത്തിലെ പരമ ലക്ഷ്യം |
സ്കന്ദ | പൂർണ്ണതയിലേ യ് ക്കുള്ള പ്രയാ ണ ത്തിൽ വരുന്ന പിഴവുകളെ ഇല്ലാതാക്കുന്നവൻ – ദക്ഷി ണേന്ത്യയിൽ ഈശ്വരനെ പേരുപറഞ്ഞു.പൂജിയ്ക്കുന്നു |
വിനായക | ഗണേശനെ ആരാധിക്കുന്നവർ ഈ പേര് പറയുന്നു. (ഗണപതിയുടെ) |
സവിതാ | കർമ്മ ങ്ങൾക്ക് പ്രചോദനം തരുന്നവൻ സൂര്യൻ, ചിലർ സൂര്യനെ ഈശ്വരനായി കരുതുന്നു. ആരാധിക്കുന്നു. തീ, കാറ്റ്, സൂര്യൻ, ചന്ദ്രൻ മുതലായവ ഈ വിശ്വശക്തിയുടെ അംശങ്ങളാണ്. വായു ജീവനെ നിലനിർത്തുന്നു. അതും ഈ വിശ്വശക്തി തന്നെ .. പ്രകാശിപ്പിക്കുന്ന തീ, വൃക്ഷലതാദികളെ പോറ്റുന്ന മഴ, എല്ലാം ഈ ശക്തി തന്നെ. അപ്പോൾ സൂര്യദേവനെ അഗ്നിയായും വായുവായും മഴയായും എല്ലാം ആരാധിക്കുന്നു |
പാവക | (അഗ്നി) സൊറോസ്ട്രിയൻ മതക്കാർ അഗ്നിയെ ഈശ്വരനായി ആരാധിക്കുന്നു |
ബ്രഹ്മ | സർവ്വവ്യാപിയും. അരൂപിയും നിർഗുണനുമായ സത്യവസ്ത – ഇതിൽനിന്നാണ് സൃഷ്ടിമുഴു വൻ വന്നതും അവസാനം ചെന്നുലയിക്കുന്നതും |
മസ്ദ | ആഹുർ മസ് ദ – വലിയ ഈശ്വരൻ – സൊറോസിയൻ മതക്കാരുടെ ഈശ്വരനാമം |
യഹോവ | ജൂതന്മാരുടെ ഈശ്വരന്റെ നാമം |
ശക്തി | ഈശ്വരനെ കാളി, ചണ്ഡിക, മഹിഷാസുരമർദ്ദി നി, മുതലായ പേരുകൾകൊണ്ട് ആരാധിക്കു ന്നു. ശക്തിപൂജകൾ |
യേശുപിതാ | യേശു ഈശ്വരനെ പിതാവായിക്കണക്കാക്കി |
പ്രഭു | പരമപദത്തിലെ ഈശ്വരൻ (പരമേശ്വരൻ) എല്ലാത്തിന്റെയും രക്ഷാധികാരി |
രുദ്ര | സംസാരവുമായി ബന്ധിപ്പിച്ച് മനുഷ്യനെ ദുഖി പ്പിക്കുന്നു. അപ്പോൾ കടുത്ത ഉപാസനാക്രമങ്ങളിൽകൂടി ഈശ്വരപാദങ്ങളിൽ എല്ലാം സമർപ്പിക്കുന്നു. ശൈശവന്മാർ ഈശ്വരനെ വിളി യ്ക്കുന്ന നാമം, |
വിഷ്ണു | സർവ്വവ്യാപിയായ സമഷ്ടിബാധം. |
രാമ | ധർമ്മത്തിന്റെ പ്രതീകം – കോദണ്ഡപാണി |
കൃഷ്ണ | പ്രേമത്തിന്റെ പ്രതീകം, മുരളി, വേണു) പൊള്ളയായ ഹ്യദയങ്ങളി ലൂടെ (ആഗ്രഹങ്ങളില്ലാത്ത) സംഗീതം ആലപിയ്ക്കുന്ന ശ്രീകൃഷ്ണൻ |
രഹിം | കാരുണ്യവാരിധി – മുസ്ലിംങ്ങൾ ഈശ്വരനെ വിളിയ്ക്കുന്ന നാമം |
താവോ | ചൈനക്കാർ ഈശ്വരന് കൊടുത്തിട്ടുള്ള പേര് |
വാസുദേവ | എല്ലാവരിലും വസിക്കുന്ന ദേവൻ. വൈഷ്ണവർ ഉച്ചരിയ്ക്കുന്ന നാമം |
ഗോ | (ഈശ്വ രന്റെ പ്രകാശിപ്പിക്കുന്ന ശക്തി, ഗോരക്ഷക ബ്രാഹ്മണൻ പൂജിക്കുന്നു ) |
വിശ്വരൂപ | എല്ലാത്തിനെയും ഉൾക്കൊണ്ടിരിയ്ക്കുന്ന ശക്തി. ഈശ്വരന്റെ രൂപമാണ് പ്രപഞ്ചം, എല്ലാവരേയും ഒരുപോലെ നിസ്സംഗനായി വീക്ഷിക്കു ന്നവൻ |
ചിദാനന്ദ | പരമാത്മാവിന്റെ മൂന്ന് ഗുണങ്ങൾ – സത്, ചിത് ആനന്ദം (ബോധം, ആനന്ദം ഇവ ചേർന്ന്) |
അദ്വിതീയ | ഈ നാനാത്വത്തിന്റെയെല്ലാം ആധാരമായി നില്ക്കുന്ന സത്യവസ്തു. എളളിൽ എണ്ണ പോലെ, ഭൂമിയിൽ ജലംപോലെ, മരത്തിൽ തീ പോലെ, ഈശ്വരനെവിടെയും വ്യാപിച്ചിരിക്കുന്നു.. പക്ഷെ അദൃശ്യനായിട്ട് |
അകാല | കാലത്തിനതീതൻ – സിക്ക് മതക്കാരുടെ ഭയത്തെ നീക്കുന്നവൻ |
ആത്മലിംഗ ശിവ | പരമാത്മാവിന്റെ പ്രതീകമാണല്ലോ ജീവൻ, ഐശ്വര്യം തരുന്ന ശക്തി.. ഇവ രണ്ടും ശൈശവന്മാരുടെ സങ്കല്പമാണ് |
പ്രഭു | ഈശ്വരൻ പ്രഭാവശാലിയാണ്.എല്ലാത്തിന്റെയും പ്രഭുവാണ്. സർവ്വമത സമന്വയത്തിന്റെ – ഐക്യത്തിന്റെ പ്രതീകമാണ് സത്യസായി സംഘടനയുടെ സർവ്വധർമ്മ ചിഹ്നം (സ്തൂപം) |
Overview
- Be the first student
- Language: English
- Duration: 10 weeks
- Skill level: Any level
- Lectures: 2
-
ಚಟುವಟಿಕೆ
-
ಹೆಚ್ಚಿನ ಓದುವಿಕೆ